Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kochi

സിനിമാ മേഖലയിൽ ലഹരി ഉപയോഗം; കണ്ടെത്തി തടയണം: ആസിഫ് അലി

കൊച്ചി: സിനിമാരംഗത്തും ലഹരി ഉപയോഗം ഉണ്ടെന്നും അത് കണ്ടെത്തി തടയുന്നത് ഉത്തരവാദിത്വമായി കാണുന്നുവെന്നും നടൻ ആസിഫ് അലി. സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട രംഗങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ സംഭവങ്ങളെയാണ് സിനിമ പ്രതിഫലിപ്പിക്കുന്നതെന്നും, എന്നാൽ ലഹരി വ്യാപനത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ആസിഫ് അലി വ്യക്തമാക്കി. തൊടുപുഴയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പൊലീസിന്റെ ‘തൂഫാൻ’ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നിർവഹിച്ച ശേഷം ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read more

പെൺ സുഹൃത്തിനെ കൊലപ്പെടുത്തി മുങ്ങി; 59കാരനെ പിടികൂടി പൊലീസ്

കൊച്ചി: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി ഫക്കീർ മണ്ഡൽ ആണ് പെരുമ്പാവൂരിൽ നിന്ന് പിടിയിലായത്. പെരുമ്പാവൂരിൽ വാടകവീട്ടിൽ താമസിച്ചിരുന്ന ഇയാളെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ശേഷം കേരളത്തിലേക്ക് കടന്നുവന്ന പ്രതി മുടിക്കലിലും പിന്നീട് പെരുമ്പാവൂരിലും ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് വിവരം. ഒരു ആഴ്ച മുമ്പാണ് ഇയാൾ പെരുമ്പാവൂരിലെത്തിയത്. പശ്ചിമബംഗാളിൽ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് അവിടത്തെ പൊലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. പിടിയിലായ പ്രതിയെ […]
Read more

ലക്ഷ്മിപ്രിയയ്‌ക്കെതിരെ വീണ്ടും പരാതി നല്‍കി അന്‍സിബ

കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ വീണ്ടും പരാതി നൽകി നടി അൻസിബ ഹസൻ. യൂട്യൂബ് ചാനലിലൂടെ അപകീർത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തിയെന്നാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിലെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ചേർന്ന് തന്നെ വ്യക്തിഹത്യ ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നും അൻസിബ പരാതിയിൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലെ പരാമർശങ്ങൾ തന്റെ അന്തസിനെയും സ്ത്രീത്വത്തെയും അപമാനിക്കുന്നതാണെന്നും അവർ ആരോപിച്ചു. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ ലക്ഷ്മിപ്രിയയ്ക്കും […]
Read more

ബെംഗളൂരുവിനെ വെല്ലുവിളിച്ച് കേരളത്തിന്റെ ചായക്കടകൾ

ഇൻസ്റ്റാമാർട്ട് പുറത്തുവിട്ട 2026ലെ റിപ്പോർട്ടിൽ ചായപ്രേമികളുടെ നഗരങ്ങളുടെ പട്ടികയിൽ കേരളത്തിലെ രണ്ട് നഗരങ്ങൾ ശ്രദ്ധ നേടി. രാജ്യത്ത് ഏറ്റവും കൂടുതൽ ചായ ഓർഡർ ചെയ്യുന്ന നഗരങ്ങളിൽ ബെംഗളൂരുവിന് പിന്നാലെ കൊച്ചിയും തിരുവനന്തപുരവും ഇടംപിടിച്ചതാണ് ശ്രദ്ധേയമായത്. റിപ്പോർട്ട് പ്രകാരം കേരളത്തിലെ നഗരങ്ങളിൽ വിവിധതരം ചായകൾക്കാണ് വലിയ ഡിമാൻഡ്. സാധാരണ പാല്ചായ മുതൽ ഗ്രീൻ ടീ, ലെമൺ ടീ, മസാല ടീ, ജിംജർ ടീ എന്നിവ വരെ ആളുകൾ വ്യാപകമായി ഓർഡർ ചെയ്യുന്നു. ചായ കുടിക്കുന്ന ശീലത്തിൽ കേരള നഗരങ്ങൾ […]
Read more

ചായകുടിയിൽ ഞെട്ടിച്ച് കേരളത്തിലെ ഈ രണ്ട് ന​ഗരങ്ങൾ

കൊച്ചി: ഇന്ത്യയിൽ ഏറ്റവുമധികം ചായകുടിക്കാർ ഉള്ളത് എവിടെയാണെന്ന് അറിയാമോ? അത് ബെം​ഗളുരുവാണ്. തൊട്ടു പിന്നിൽ മുംബൈയും ഹൈദരാബാദുമുണ്ട്. എന്നാൽ പട്ടികയിൽ ഞെട്ടിച്ചിരിക്കുന്നത് ഇവയൊന്നുമല്ല, കേരളത്തിലെ രണ്ട് ന​ഗരങ്ങളാണ്. കൊച്ചിയും തിരുവനന്തപുരവും. ഇൻ‌സ്റ്റാമാർട്ട് പുറത്തുവിട്ട റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 130 നഗരങ്ങളുടെ കണക്കെടുത്തപ്പോഴാണ് വളർച്ചനിരക്കിൽ കൊച്ചിയും തിരുവനന്തപുരവും മുന്നിലെത്തിയത്. വൻ വെല്ലുവിളി ഉയർ‌ത്തി ഭുവനേശ്വർ തൊട്ടടുത്തുണ്ട്. രുചിവൈവിധ്യങ്ങളുള്ള കഫേകളുടെ എണ്ണം, സ്റ്റാർട്ട് അപ്പ് ടീ ഷോപ്പുകൾ എന്നിവയാണ് ബെംഗളൂരുവിനെ പ്രധാനമായും മുന്നിലെത്തിച്ചത്. ഇന്ത്യയുടെ അതിവേഗം വളരുന്ന ‘ചായ നഗരം’ […]
Read more

മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടി; ബാങ്ക് അപ്രൈസറും കൂട്ടുപ്രതികളും അറസ്റ്റിൽ

കൊച്ചി: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ബാങ്ക് അപ്രൈസറും രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായി. കോതമംഗലം സ്വദേശികളായ ജഗദീഷ്, രാജേഷ് തോമസ്, രാജേഷ് വിജയൻ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. പെരുമ്പാവൂർ എ.എം. റോഡിലെ ഫെഡറൽ ബാങ്ക് ശാഖയിലാണ് സംഭവം നടന്നത്. 72 ഗ്രാം മുക്കുപണ്ടം സ്വർണമായി കാണിച്ച് പണയംവെച്ച് പ്രതികൾ 6 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു. അതേ ബാങ്കിലെ താൽക്കാലിക അപ്രൈസറായ ജഗദീഷ് പണയം വെച്ചത് സ്വർണമാണെന്ന് സാക്ഷ്യപ്പെടുത്തി. എന്നാൽ പിന്നീട് നടന്ന […]
Read more

തൊഴിലിടങ്ങളിലെ പിന്തുണയില്ലായ്മ: ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് 7 കോടി സ്ത്രീകള്‍ ജോലി ഉപേക്ഷിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

കൊച്ചി: ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് തൊഴിലിടങ്ങളില്‍ നിന്ന് മതിയായ പിന്തുണ ലഭിക്കാത്തതിനാല്‍ ഇന്ത്യയിലെ 7 കോടിയോളം വരുന്ന സ്ത്രീകള്‍ തൊഴിലുപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. കൂടാതെ 7.8 കോടി സ്ത്രീകള്‍ തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഈ വിവരം മറച്ചുവെക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. യുഗൗവിന്റെ പിന്തുണയോടെ ക്വസ്റ്റ് ഗ്ലോബലാണ് കോസ്റ്റ് ഓഫ് സൈലന്‍സ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഗര്‍ഭഛിദ്രം എന്നത് കേവലം ഒരു ആരോഗ്യ പ്രശ്‌നമല്ലെന്നും തൊഴിലിടങ്ങളിലെ ഉല്‍പ്പാദനക്ഷമതയെ ബാധിക്കുന്നതായി കോര്‍പ്പറേറ്റ് നേതാക്കള്‍ തിരിച്ചറിയണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. രാജ്യത്തുടനീളമുള്ള […]
Read more

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; വീണയെ ED വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: സിഎംആര്‍എല്‍–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിന് പുതിയ സമന്‍സ് ഉടന്‍ നൽകും. സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ വീണയ്ക്ക് കഴിഞ്ഞില്ലെന്നും മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. ഐടി സേവനങ്ങളെ സംബന്ധിച്ച് സിഎംആര്‍എല്‍ പ്രതിനിധികളുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നുവെന്നായിരുന്നു വീണയുടെ മൊഴി. എക്‌സാലോജിക് നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ചില വിവരങ്ങള്‍ പഴയ സിസ്റ്റത്തില്‍ സൂക്ഷിച്ചിരുന്നുവെന്നും വീണ […]
Read more

ജയിക്കാതെ ഭരിക്കുന്ന ബിജെപി; വിഡി സതീശൻ അവരുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി: കെഎൻ ബാലഗോപാൽ

കൊച്ചി: പി.എം. ശ്രീ പദ്ധതിയിൽ നിന്ന് എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും പദ്ധതിയുടെ ഭാഗമായി പണം കൈപ്പറ്റിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം സത്യവിരുദ്ധമാണെന്നും സിപിഎം നേതാവ് കെ.എൻ. ബാലഗോപാൽ എംഎൽഎ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിയുടെ ധാരണാപത്രത്തിൽ 2025 ഒക്ടോബർ 23ന് എൽഡിഎഫ് സർക്കാർ ഒപ്പുവച്ചിരുന്നുവെന്നും പാഠ്യപദ്ധതിയിലോ പാഠപുസ്തകങ്ങളിലോ മാറ്റം വരുത്തരുതെന്ന വ്യവസ്ഥയോടെയായിരുന്നു ഒപ്പുവെപ്പെന്നും ബാലഗോപാൽ പറഞ്ഞു. തുടർന്ന് രാഷ്ട്രീയ തീരുമാനം അനുസരിച്ച് നവംബർ 12ന് പദ്ധതിയിൽ നിന്ന് പിന്മാറിയതായി കത്ത് നൽകിയതായും അദ്ദേഹം […]
Read more

വിവാഹശേഷവും ഭാര്യയ്ക്ക് മറ്റൊരു ബന്ധം; യുവാവിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

കൊച്ചി: വിവാഹശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നുവെന്ന യുവാവിന്റെ പരാതിയിൽ നഷ്ടപരിഹാരം അനുവദിച്ച് കോടതി. പത്തനംതിട്ട കുടുംബക്കോടതിയുടേതാണ് വിധി. മരട് സ്വദേശിയായ യുവാവാണ് പരാതി നൽകിയത്. മുൻ ഭാര്യയുടെ വിവാഹേതര ബന്ധം തന്റെ വ്യക്തിജീവിതം തകർത്തുവെന്നാരോപിച്ചായിരുന്നു ഹർജി. വിവാഹ സമയത്ത് വരന്റെ കുടുംബം യുവതിക്ക് നൽകിയ 32 ഗ്രാം സ്വർണാഭരണം അല്ലെങ്കിൽ അതിന്റെ വിപണി മൂല്യത്തിന്റെ ആറ് ശതമാനം പലിശ സഹിതം നൽകണമെന്നും കോടതി ഉത്തരവിട്ടു. ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹശേഷവും യുവതി മറ്റൊരാളുമായി […]
Read more

Recent News

Advertisement
WhiteswanTV Footer