Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kochi

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; നികുതി തര്‍ക്കം തീര്‍പ്പാക്കിയാലും കള്ളപ്പണ ഇടപാട് അന്വേഷിക്കാം; ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് കേസിൽ ഇഡി അന്വേഷണം തടയണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ആദായനികുതി സെറ്റിൽമെന്റ് നടപടികൾ കേസിനെ അവസാനിപ്പിക്കുന്നതല്ലെന്നും കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച അന്വേഷണം നടത്താൻ ഇഡിക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പിഎംഎൽഎ നിയമപ്രകാരം നടക്കുന്ന അന്വേഷണത്തിന് നികുതി തർക്കങ്ങളിലെ തീർപ്പുകൾ തടസ്സമാകില്ലെന്നും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ സംബന്ധിച്ച് ഇഡി അന്വേഷണം തുടരുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം, നിയമത്തിലെ ചില വകുപ്പുകൾ പ്രകാരം ക്രിമിനൽ നടപടികളിൽ ഇഡിയുടെ അധികാരപരിധി നിയന്ത്രിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി. […]
Read more

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം വേണം: അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് പരിശോധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാർഡിലെ അന്വേഷണ അട്ടിമറിയും വിശദമായി അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നടത്തിയ വസ്തുതാ പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. അതിജീവിതയ്ക്കായി സുപ്രീംകോടതി അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. […]
Read more

മാസപ്പടി കേസ്; നടന്നത് വലിയ അഴിമതി; കാര്യങ്ങൾ ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു: മാത്യു കുഴൽനാടൻ

കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎൽ സംബന്ധിച്ച മാസപ്പടി കേസിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും അത് കോടതിക്ക് വ്യക്തമാകുന്നുണ്ടെന്നും മാത്യു കുഴൽനാടൻ. കേസിൽ വിജിലൻസ് അല്ലെങ്കിൽ സിബിഐ അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം, കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക വിധി പുറത്തുവന്നു. സിഎംആർഎൽ നൽകിയ അപ്പീൽ ഹർജി കോടതി തള്ളി. അന്വേഷണത്തെ തടയണമെന്ന കമ്പനിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ‘ഇസിഐആർ’ രജിസ്റ്റർ […]
Read more

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; അപ്പീലില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഇന്ന് ഹൈക്കോടതി നിര്‍ണായക വിധി പറയും. സിഎംആര്‍എല്ല്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിനെതിരെ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നത്. സിഎംആര്‍എല്ലിന്റെ വാദമനുസരിച്ച്, ഇഡി അധികാരപരിധി മറികടന്ന് അന്വേഷണം നടത്തുകയാണ്, അതിനാല്‍ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍. സിംഗിള്‍ ബെഞ്ച് മുമ്പ് ഇഡി അന്വേഷണം തുടരാന്‍ സാധ്യമാണെന്ന് പറഞ്ഞിരുന്നു. സിഎംആര്‍എല്ല് ഇതിനോട് എതിര്‍പ്പ് അറിയിച്ച് ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കിയിരുന്നു. ഇതോടൊപ്പം, കൊച്ചിയില്‍ ഇന്ന് ഇഡി ഡയറക്ടര്‍ […]
Read more

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്; കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഏകദേശം 1000 പേജുകളുള്ള കുറ്റപത്രത്തിൽ നിർമാതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിൽ, സിനിമയുടെ നിർമാണത്തിനായി പ്രതികൾ സ്വന്തം നിലയിൽ പണം മുടക്കിയിട്ടില്ലെന്ന് കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. നിക്ഷേപകരെ വഞ്ചിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് പണം സമാഹരിച്ചതെന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേസിലെ പ്രതികൾ. പ്രത്യേക അന്വേഷണ സംഘമാണ് […]
Read more

ഉത്തര്‍പ്രദേശ് സി.എസ്.ആര്‍ റൗണ്ട് ടേബിളില്‍ പങ്കാളികളായി മലബാര്‍ ഗോള്‍ഡ്

കൊച്ചി: ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ബേസിക് ആന്റ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റും ഇന്‍വെസ്റ്റ് യു.പി സി.എസ്.ആര്‍ ഫെസിലിറ്റേഷന്‍ സെല്ലും സംയുക്തമായി സംഘടിപ്പിച്ച ‘ഉത്തര്‍പ്രദേശ് സി.എസ്.ആര്‍ റൗണ്ട് ടേബിള്‍ 2026ഫ്യൂച്ചര്‍-റെഡി എജ്യുക്കേഷന്‍’ സമ്മേളനത്തില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പങ്കാളികളായി. നോയിഡയിലെ റാഡിസണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഉത്തര്‍പ്രദേശ് ബേസിക് എജ്യുക്കേഷന്‍ വകുപ്പ് മന്ത്രി സന്ദീപ് സിംഗ് മുഖ്യാതിഥിയായി. അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവും, ഡിജിറ്റല്‍ ലേണിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കല്‍, അധ്യാപകരുടെ പഠനശേഷി വര്‍ദ്ധിപ്പിക്കല്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം […]
Read more

രാജ്യത്തെ വിശ്വസ്തമായ ‘മോഡേണ്‍ മെന്‍റര്‍’ ആകുക എന്ന ലക്ഷ്യവുമായി ജൈനം ബ്രാന്‍ഡ് ഐഡന്‍റിറ്റി അവതരിപ്പിച്ചു

കൊച്ചി: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജൈനം തങ്ങളുടെ ബ്രാന്‍ഡ് ഐഡന്‍റിറ്റി പുറത്തിറക്കി. ട്രേഡര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും കൂടുതല്‍ വ്യക്തതയും മികച്ച കാഴ്ചപ്പാടും നല്‍കിക്കൊണ്ട് വിശ്വസ്തനായ ഒരു പങ്കാളിയായി മാറാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായുള്ള പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനി വിപണിയിലെ മാറ്റങ്ങളെ ആത്മവിശ്വാസത്തോടെയും അച്ചടക്കത്തോടെയും നേരിടാന്‍ നിക്ഷേപകരെ സഹായിക്കുന്നതിന്‍റെ ഭാഗമായാണ് ഈ മാറ്റം. മാഗ്നിഫിക്കേഷന്‍ എന്ന ആശയത്തില്‍ ഊന്നിയാണ് ബ്രാന്‍ഡ് ഐഡന്‍റിറ്റി രൂപപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല ആയ ജെ അടിസ്ഥാനമാക്കി കമ്പനിയുടെ പാരമ്പര്യവും ആധുനികതയും […]
Read more

പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: പുനരധിവാസത്തിന് നിവാസികൾ സമ്മതിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി കുടുംബങ്ങൾ

കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസ്താവന തള്ളി കുടുംബങ്ങൾ. പുനരധിവാസവുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും, പുനരധിവാസം അംഗീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്നും നിവാസികൾ പ്രതികരിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ ഉറച്ചുനിൽക്കുന്നതായി കുടുംബങ്ങൾ വ്യക്തമാക്കി. റീ സർവേ നടത്തണമെന്ന ആവശ്യവും തുടരുമെന്നും അവർ പറഞ്ഞു. മുൻപ് നടത്തിയ സർവേ ശരിയാണെന്ന അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് തെറ്റാണെന്നും, കമ്മീഷൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും കുടുംബങ്ങൾ ആരോപിച്ചു. “മുഖ്യമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. ഞങ്ങളുമായി ഇതുവരെ ഒരു ചർച്ചയും […]
Read more

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; മുൻ‌കൂർ ജാമ്യഹർജിയിൽ വിധി നാളെ

കൊച്ചി: പ്രായപൂർത്തിയാകുന്നതിന് മുമ്പ് കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയെന്ന പരാതിയിൽ പെൺകുട്ടിയും ഭർത്താവ് ഫർമാൻ ഖാനും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും. ഹർജി പരിഗണിക്കവെ, കേസിൽ ഫർമാൻ ഖാൻ മാത്രമാണ് പ്രതിയെന്നും പെൺകുട്ടി പ്രതിയല്ലെന്നും മധ്യപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, കേരളത്തിൽ കഴിയുന്നതിനാലാണ് താൻ സുരക്ഷിതയെന്നും മധ്യപ്രദേശിലേക്ക് പോയാൽ ദുരഭിമാനക്കൊല ഭീഷണിയുണ്ടെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. തനിക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ വാദം. എന്നാൽ, വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ […]
Read more

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; ഇ ഡി നടപടികള്‍ക്ക് വെള്ളിയാഴ്ച വരെ സ്റ്റേ

കൊച്ചി: എക്‌സാലോജിക്–സിഎംആർഎൽ കേസിൽ ഇ.ഡി നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. വെള്ളിയാഴ്ച വരെ തുടർ നടപടികൾ സ്വീകരിക്കരുതെന്ന് കോടതി നിർദേശം നൽകി. ഇ.ഡി അന്വേഷണം തടയണമെന്ന ഹർജിയിൽ അന്തിമ വിധി വെള്ളിയാഴ്ച പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. അതുവരെ കേസുമായി ബന്ധപ്പെട്ട യാതൊരു നടപടികളും സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer