Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kochi

സ്റ്റാര്‍ ഹെല്‍ത്ത് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ ‘വാല്യു പ്ലസ്’ അവതരിപ്പിച്ചു;പ്രീമിയത്തില്‍ 20 ശതമാനത്തോളം കുറവ്

കൊച്ചി: രാജ്യത്തെ പ്രമുഖ സ്റ്റാന്‍ഡ്-എലോണ്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ 20-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി കുറഞ്ഞ നിരക്കിലുള്ള പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘വാല്യു പ്ലസ്’ കൊച്ചിയില്‍ അവതരിപ്പിച്ചു. 2, 3, 4 നിര നഗരങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഈ പ്ലാനില്‍ സാധാരണയേക്കാള്‍ 20 ശതമാനത്തോളം കുറഞ്ഞ നിരക്കിലാണ് പ്രീമിയം ഈടാക്കുന്നത്. ‘വാല്യു പ്ലസ്’ലൂടെ 7.5 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ […]
Read more

അവസാന മത്സരത്തിൽ ഗോവയെ തകർത്ത് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: സീസണിലെ അവസാന ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. തുടർതോൽവികളുടെ ചാരത്തിൽനിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ മഞ്ഞപ്പടയുടെ മുന്നിൽ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഗോവയും തോൽവി ഏറ്റുവാങ്ങി. ആവേശപ്പോരിൽ എഫ്.സി. ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചു കയറിയത്. മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ 47ാം മിനിറ്റിൽ കെവിൻ യൂക്കിന്റെ അതിമനോഹര ഗോളോടെ സ്റ്റേഡിയം ഉണർന്നു. പിന്നാലെ 61ാം മിനിറ്റിൽ ഗോവയുടെ മറുപടി ഗോളുമെത്തി.കോഴിക്കോട്ടുകാരനായ മലയാളിതാരം മുഹമ്മദ് നെമിലാണ് ഗോവയുടെ ഗോളടിച്ചത്. […]
Read more

11,679 കോടി രൂപയുടെ ആസ്തിയുമായി യുടിഐ മിഡ് ക്യാപ് ഫണ്ട്

കൊച്ചി: 2026 ഏപ്രില്‍ 30-ലെ കണക്കനുസരിച്ച് യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 11,679 കോടി രൂപ പിന്നിട്ടു. 2004 ഏപ്രില്‍ 7-ന് പ്രവര്‍ത്തനം ആരംഭിച്ച ഈ ഫണ്ട് മിഡ് ക്യാപ് കമ്പനികളില്‍ പ്രധാനമായും നിക്ഷേപം നടത്തുന്ന ഒരു ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണ്. ഫണ്ടിന്‍റെ പോര്‍ട്ട്ഫോളിയോയില്‍ നിലവില്‍ 70 ശതമാനം മിഡ് ക്യാപ് കമ്പനികളിലും 21 ശതമാനം സ്മോള്‍ ക്യാപ് കമ്പനികളിലും ബാക്കി ലാര്‍ജ് ക്യാപ് കമ്പനികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. വിവിധ മേഖലകളിലായി വ്യാപിച്ചു […]
Read more

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ചന്ദ്രൻ, അംബിക ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അംബികയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലാണ് ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകനെ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സ്ഥിരമായി […]
Read more

പിടിയിലായ മോഷ്ടാവിനെ വെറുതെ വിട്ടു; വീണ്ടും മോഷണശ്രമവുമായി മോഷ്ടാവ് എത്തിയെന്ന് പരാതി

കൊച്ചി:എറണാകുളം ജില്ലയിൽ പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്നു. മോഷ്ടാവിനെ പിടികൂടിയിട്ടും കസ്റ്റഡിയിലെടുക്കാതെ പോലീസ് ഓടിച്ചുവിട്ടതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതിന് പിന്നാലെ ഇതേ മോഷ്ടാവ് വീണ്ടും മോഷണത്തിനെത്തുകയും നാട്ടുകാർ ഉണർന്നതോടെ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇന്ന് പുലർച്ചെ 1.30-ഓടെ ആലുവ മണപ്പുറം ശിവ ടെമ്പിൾ റോഡിൽ, എറണാകുളം റൂറൽ എസ്പിയുടെ വീടിന് തൊട്ടടുത്താണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കമ്പിപ്പാര ഉപയോഗിച്ച് വീടിൻ്റെ പിൻവാതിലും ജനലുകളും തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ […]
Read more

കൊച്ചിയിൽ ഇന്ന് പലയിടങ്ങളിൽ ജലവിതരണം മുടങ്ങും

എറണാകുളം: കൊച്ചി നഗരത്തിലും വിവിധ പരിസരപ്രദേശങ്ങളിലും ഇന്ന് ശുദ്ധജലവിതരണം പൂർണ്ണമായും തടസ്സപ്പെടും. കാലവർഷത്തിന് മുന്നോടിയായി ആലുവയിലെ ശുദ്ധീകരണ പ്ലാന്‍റിന്‍റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിലാണ് ജലവിതരണം തടസപ്പെടുക എന്ന് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട്. കൊച്ചി കോർപ്പറേഷനിലും ആലുവ, ഏലൂർ, കളമശ്ശേരി നഗരസഭകളിലും ജില്ലയിലെ ആറ് പഞ്ചായത്തുകളിലും ഇന്ന് വെള്ളമെത്തില്ല. ഇന്ന് രാവിലെ 8 മണി മുതൽ പ്ലാന്റിലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് ആറ് മണിയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയും. എടത്തല, കീഴ്മാട്, ചൂർണിക്കര, ചേരാനല്ലൂ‍ർ, മുളകുകാട്, […]
Read more

കൊച്ചിയിൽ 21 കിലോ കഞ്ചാവുമായി യുവാവ്‌ പിടിയിൽ

കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവുവിൽപ്പന നടത്തിയിരുന്ന യുവാവ് 21 കിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. തമിഴ്നാട് മധുര സ്വദേശിയായ സെൽവകുമാർ (35) ആണ് അറസ്റ്റിലായത്. ഇയാൾ കണയന്നൂർ പൂണിത്ര പൊന്നുരുന്നി കൊല്ലത്തുപറമ്പിൽ വീട്ടിൽ താമസിച്ചുവരികയായിരുന്നു. ആലുവ മുട്ടംഭാഗത്ത് നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി സെൽവകുമാറിനെ ആദ്യം പിടികൂടി. തുടർന്ന് പൊന്നുരുന്നിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് രണ്ടുചാക്കുകളിലായി സൂക്ഷിച്ചിരുന്ന 19 കിലോ കഞ്ചാവ് കൂടി കണ്ടെത്തിയത്. കൊച്ചി, ആലുവ, മരട്, ഇടപ്പള്ളി എന്നിവിടങ്ങളിലെ കോളേജ് […]
Read more

എറണാകുളം ചമ്പക്കര കനാലിൽ അജ്ഞാത മൃതദേഹം

കൊച്ചി: എറണാകുളം ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹം നാട്ടുകാർ കണ്ടത്. ഏകദേശം രണ്ട് മുതൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹമാണെന്ന് പൊലീസ് അറിയിച്ചു. വാട്ടർവേ അവന്യൂവിലെ സെയിന്റ് അണീസ് കപ്പേളയ്ക്ക് സമീപം കനാലിലൂടെ മൃതദേഹം ഒഴുകുന്നത് വഞ്ചിക്കാരാണ് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മരട് പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ചമ്പക്കര പാലത്തിന് സമീപത്തെ ബോട്ട് ജെട്ടിയിൽ മൃതദേഹം കരയ്ക്കടിപ്പിച്ചു. 30 മുതൽ 40 വയസ്സ് […]
Read more

ആലുവയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് 31 പേർക്ക് പരിക്ക്

കൊച്ചി: ആലുവ ചൂണ്ടി-പുക്കാട്ടുപടി റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് 31 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ആലുവയിൽ നിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. റോഡിലെ വീതികുറഞ്ഞ വളവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]
Read more

അവയവക്കടത്ത് കേസ്;കൊച്ചിയിലും അന്വേഷണം വ്യാപിപ്പിക്കുന്നു

കൊച്ചി:വ്യാജരേഖ ചമച്ച് നടത്തിയ അനധികൃത അവയവക്കൈമാറ്റ കേസിൽ അന്വേഷണം ശക്തമാക്കാൻ പോലീസ് തീരുമാനിച്ചു. എറണാകുളം റൂറലിന് പുറമെ കൊച്ചി സിറ്റി കേന്ദ്രീകരിച്ചും പ്രത്യേക സംഘം അന്വേഷണം നടത്തും. ഡിസിപി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതലയെന്നും മൂന്ന് ജില്ലകളിലായി അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും റൂറല്‍ എസ് പി കെ എസ് സുദർശൻ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദില്‍ നിന്ന് പിടിയിലായ മുഖ്യപ്രതി നജീബ് കല്ലട്ര കഴിഞ്ഞ മൂന്ന് വർഷമായി ഈ മാഫിയാ ശൃംഖലയുടെ പ്രധാന കണ്ണിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix