Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kochi

കൊച്ചിയിലെ വൈറ്റ് കോളർ ലഹരി കേസ്; ഡോക്ടർമാരുടെ വിവരങ്ങൾ ഉൾപ്പെടെ പൊലീസ് കണ്ടെത്തി

എറണാകുളം: കൊച്ചിയിലെ വൈറ്റ് കോളർ ലഹരി ഇടപാട് കേസിൽ പിടിയിലായ പ്രതി കെവിൻ പരസ്പര വിരുദ്ധമായ മൊഴികൾ നൽകുന്നതായി പൊലീസ്. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ കൊച്ചിയിലെ ചില ഡോക്ടർമാരുടെ വിവരങ്ങൾ ലഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു. ബാംഗ്ലൂർ ഐഐഎം പഠനമുറപ്പിച്ചിരുന്ന കെവിൻ, പ്രതിമാസം രണ്ടര ലക്ഷം രൂപയിലേറെ വരുമാനമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. അമ്മയുടെ മരണത്തിന് ശേഷം ഒരു വർഷമായി ഒറ്റയ്ക്കാണ് താമസം. ഉന്നതരുമായുള്ള ബന്ധങ്ങൾ ഉപയോഗിച്ച് ലഹരി ഇടപാടിലേക്ക് കടന്നതായും, ബെംഗളൂരു വഴി ലഹരി എത്തിച്ചിരുന്നതായും അന്വേഷണത്തിൽ […]
Read more

കൊച്ചിയിൽ കാണാതായ ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി

എറണാകുളം: കരിമുകളിൽ നിന്ന് കാണാതായ 13 വയസ്സുകാരിയെ കണ്ടെത്തി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ പൊലീസ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ചൈൽഡ് ലൈന് കൈമാറിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ആവശ്യമായ കൗൺസിലിങ് നൽകുന്നതിനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏകദേശം 10.30ഓടെയാണ് കരിമുകൾ സ്വദേശിയായ വിദ്യാർത്ഥിനിയെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് രാത്രി 12.10ഓടെ കരിമുകൾ–ബ്രഹ്മപുരം റോഡിലേക്ക് കുട്ടി നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അതിനുശേഷം കുട്ടി […]
Read more

ഫിലിം ക്രിട്ടിക്സ് അവാർഡ്,’കല്യാണമര’ത്തിന്മൂന്ന് അവാർഡുകൾ

കൊച്ചി: 2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. രാജേഷ് അമനകര സംവിധാനം ചെയ്ത കല്യാണമരത്തിന് മൂന്ന് അവാർഡുകൾ ലഭിച്ചു.മികച്ച പരിസ്ഥിതി ചിത്രം,സംവിധാനം – രാജേഷ് അമനകര. മികച്ച പരിസ്ഥിതി ചിത്രം -നിർമ്മാണം – സജി കെ ഏലിയാസ് ,മികച്ച ബാലതാരം ദേവനന്ദ ജിബിൻ.എന്നീ മൂന്ന് അവാർഡുകളാണ്കല്യാണമരത്തിന് ലഭിച്ചത്.മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര ഒരുക്കിയ ഫാമിലി […]
Read more

നിയന്ത്രണം വിട്ട മിനി ലോറി പാലത്തിന്‍റെ കൈവരിയിൽ ഇടിച്ചുകയറി

കൊച്ചി: ഇടപ്പള്ളി–അരൂർ ദേശീയ പാതയിലെ തൈക്കൂടത്ത് നിയന്ത്രണം വിട്ട മിനി ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി. ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. പാഴ്സൽ ലോറി കൈവരിക്ക് താഴെ മണിക്കൂറുകളോളം തൂങ്ങി കിടന്നു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറടക്കം രണ്ട് പേർക്ക് സുരക്ഷിതമായി പുറത്തേക്കിറങ്ങാനായത് ആശ്വാസമായി. വൈറ്റിലയിൽ നിന്ന് അരൂർ പോകുകയായിരുന്നു ലോറി. അപകടത്തിൽ ലോറിയുടെ മുൻ ടയറുകൾ കൈവരി തകർത്തു താഴേക്ക് വീഴുന്ന നിലയിലായിരുന്നു. രാവിലെ ഒൻപത് മണിയോടെയാണ് ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കം ചെയ്തത്. നിലമ്പൂർയിൽ നിന്ന് […]
Read more

2250 കോടി രൂപയുടെ മൂലധന സമാഹരണവുമായി ആക്സിസ് ഫിനാന്‍സ്

കൊച്ചി: ആക്സിസ് ബാങ്കിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ആക്സിസ് ഫിനാന്‍സ് ലിമിറ്റഡ് 2250 കോടി രൂപയുടെ പ്രാഥമിക മൂലധന സമാഹരണം നടത്തുന്നു. പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കേദാരാ ക്യാപിറ്റലില്‍ നിന്ന് പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ വഴി സമാഹരിക്കുന്ന 750 കോടി രൂപയും, ആക്സിസ് ബാങ്കില്‍ നിന്നുള്ള 1500 കോടി രൂപയുടെ റൈറ്റ്സ് ഇഷ്യൂവും ഇതില്‍ ഉള്‍പ്പെടുന്നു. ആക്സിസ് ഫിനാന്‍സിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂലധന സമാഹരണമാണിത്. ആദ്യമായാണ് പുറമെ നിന്നുള്ള നിക്ഷേപകനില്‍ നിന്ന് […]
Read more

മെഴ്സിഡസ് ബെന്‍സിന്റെ സിഎല്‍എ ബിഇവി ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി: മെഴ്സിഡസ് ബെന്‍സിന്റെ പുതിയ സിഎല്‍എ ബിഇവി ഇലക്ട്രിക് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മെഴ്‌സിഡസ് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ ആദ്യ അടുത്ത തലമുറ വാഹനമായ സിഎല്‍എ ബിഇവി ബ്രാന്‍ഡിന്റെ ഇവി വാഹനങ്ങളിലെ നിര്‍ണായക ഘട്ടമായാണ് വിലയിരുത്തുന്നത്. ലോഞ്ചിന് മുന്‍പ് തന്നെ 400ലധികം ബുക്കിംഗുകള്‍ നേടിയത് രാജ്യത്തുടനീളമുള്ള അഡംബര വാഹന പ്രേമികളുടെ അംഗീകാരമായാണ് കമ്പനി കണക്കാക്കുന്നത്. സിഎല്‍എ 250+ ലോഞ്ച് എഡിഷന്‍, സിഎല്‍എ 250+ ലോംഗ് റേഞ്ച് എഎംജി ലൈന്‍, സിഎല്‍എ 200 സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് പ്രോഗ്രസീവ് […]
Read more

മൂന്നാം ജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹോം ഗ്രൗണ്ടിൽ

എറണാകുളം: ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്‌സി പോരാട്ടം. ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ആറ് മത്സരങ്ങളിൽ തോറ്റ്, ഒടുവില്‍ ഉയര്‍ത്തെഴുന്നേല്‍റ്റ ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ മത്സരം കാണാനാണ് ആരാധകരുടെ കാത്തിരിപ്പ്. ഒഡിഷയാകട്ടെ ഏഴുമത്സരത്തില്‍ ഒന്നില്‍ മാത്രമാണ് ജയിച്ചത്. മൂന്നുമത്സരങ്ങള്‍ തോറ്റു. സ്വന്തം തട്ടകത്തിലാണ് മത്സരമെന്നതും, ഒഡിഷയുടെ മോശം ഫോമും ഇന്ന് രക്ഷയാകുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്. ടീമിന്റെ മോശം പ്രകടനം കാരണം ബ്ലാസ്റ്റേഴ്സിന്റെ മുൻ കോച്ചിനെ ടീം മാനേജ്മെന്റ് പുറത്താക്കിയിരുന്നു. പുതിയ പരിശീലകന്‍ ആഷ്ലി വെസ്റ്റ്വുഡിന് […]
Read more

ഫ്രാങ്ക്‌ലിൻ ടെംപ്ൾടൺ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു; പുതിയ ഓഫീസ് പള്ളിമുക്കിൽ

കൊച്ചി: മുപ്പത് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പ്രമുഖ ആസ്തി മാനേജ്‌മെന്റ് കമ്പനിയായ ഫ്രാങ്ക്‌ലിൻ ടെംപ്ൾടൺ കൊച്ചിയിൽ പുതിയ ഓഫീസ് തുറന്നു. പള്ളിമുക്ക് ചർച്ച് ലാൻഡിങ് റോഡിൽ സജ്ജീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ഫ്രാങ്ക്‌ലിൻ ടെംപ്ൾടൺ (ഇന്ത്യ) പ്രസിഡന്റ് അവിനാശ് സത്വലേക്കർ നിർവഹിച്ചു. കേരളത്തിലെ നിക്ഷേപ മേഖലയിലുള്ള വലിയ സാധ്യതകൾ കണക്കിലെടുത്താണ് കൊച്ചിയിൽ ഓഫീസ് ആരംഭിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന വേളയിൽ വ്യക്തമാക്കി. നിലവിൽ ഇന്ത്യയിൽ 37 മ്യൂച്വൽ ഫണ്ട് സ്‌കീമുകളിലായി 1.18 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന […]
Read more

തോഷിബയുടെ സീ670എസ്പി സീരീസ് ടിവികള്‍ പുറത്തിറക്കി

കൊച്ചി: തോഷിബയുടെ ഫ്രണ്ട് ഫയറിങ് സ്പീക്കറുകളോട് കൂടിയ ആദ്യ മിനി എല്‍ഇഡി ടെലിവിഷന്‍ നിരയായ സീ670എസ്പി സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. അത്യാധുനിക സാങ്കേതിക വിദ്യകളുടെയും തോഷിബയുടെ സ്വന്തം റെഗ്സ സാങ്കേതിക വിദ്യകളുടെയും കരുത്തിലാണ് സീ670എസ്പി സീരീസ് പ്രവര്‍ത്തിക്കുന്നത്. ഇതിലെ നേറ്റീവ് 144 ഹേര്‍ട്സ് എക്സ്പീരിയന്‍സ് അതിവേഗ സ്പോര്‍ട്സ് മത്സരങ്ങള്‍, ഗെയിമിങ്, ആക്ഷന്‍ രംഗങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമാണ്. മികച്ച ദൃശ്യാനുഭവം നല്‍കുന്നതിനായി അത്യാധുനിക എഐ അധിഷ്ഠിത സംവിധാനമായ റെഗ്സ ഇന്റലിജന്‍സും ഇതിലുണ്ട്. മിനി എല്‍ഇഡി സാങ്കേതിക വിദ്യയാണ് സീ670എസ്പി […]
Read more

ഭീം ആപ്പിലൂടെ ഇനിമുതൽ സിബില്‍ സ്കോര്‍ അറിയാം

കൊച്ചി: രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സ്ഥാപനമായ ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെയും എന്‍പിസിഐയുടെ കീഴിലുള്ള ഭീം സര്‍വീസസ് ലിമിറ്റഡിന്‍റെയും സഹകരണത്തിലൂടെ ഇനിമുതല്‍ ഭീം ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സിബില്‍ സ്കോറും വിശദമായ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടും നേരിട്ട് പരിശോധിക്കാം. ഭീം ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി ആപ്പിനുള്ളില്‍ തന്നെ സുരക്ഷിതമായി നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും സാധിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ക്രെഡിറ്റ് സ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തതയും അവബോധവും ലഭിക്കും. റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഉപഭോക്താവിന്‍റെ സമ്മതത്തോടെ മാത്രമേ […]
Read more

Recent News

Advertisement
WhiteswanTV Footer