Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kochi

മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകൾ രാധ അന്തരിച്ചു

കൊച്ചി: മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകളും പ്രൊഫസര്‍ എം. അച്യുതന്റെ പത്‌നിയുമായ രാധ (86) അന്തരിച്ചു. കൊച്ചി നഗരസഭ മുന്‍ ഡെപ്യൂട്ടി മേയറായിരുന്ന മകള്‍ ഭദ്രയുടെ ഇടപ്പള്ളിയിലുള്ള കോണ്‍ഫിഡന്റ് പ്രൈഡ് ഫ്‌ലാറ്റില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌ക്കാരം വെള്ളിയാഴ്ച പതിനൊന്ന് മണിക്ക് രവിപുരത്ത് വെച്ച് നടക്കും. ഡോ. നന്ദിനി നായര്‍ (ക്യൂട്ടിസ് ക്ലിനിക്ക് എറണാകുളം), ഡോ നിര്‍മ്മല പിള്ള (പുണെ )എന്നിവരാണ് മറ്റു മക്കള്‍. പ്രശസ്ത ഓങ്കോളജിസ്റ്റ് മോഹന്‍ നായര്‍, ജി.എം. പിള്ള ( സാഹിത്യകാരന്‍ ജി.മധുസുദനന്‍ ) […]
Read more

അർജന്റീന – ഓസ്ട്രേലിയ പോരാട്ടം നവംബർ 17ന്

കൊച്ചി: കൊച്ചിയിൽ നടക്കുന്ന അർജന്റീന – ഓസ്ട്രേലിയ പോരാട്ടത്തിന്റെ മത്സരത്തീയതി പ്രഖ്യാപിച്ചു. നവംബർ 17നാണ് ഫുട്ബോളിന്റെ മിശിഹായും ലോകചാമ്പ്യന്മാരായ അർജൻ്റീന ടീമും കേരളത്തിൻ്റെ മണ്ണിൽ പന്തുതട്ടാനിറങ്ങുന്നത്. ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും അർജൻ്റീന ടീമിന്റെയും കേരള സന്ദർശനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി അവലോകന യോഗം ചേർന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഈ മാസം അവസാനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ കഴിയുമെന്നും പുട്ട വിമലാദിത്യ വ്യക്തമാക്കി. എല്ലാ ഫുട്ബോൾ പ്രേമികൾക്കും മെസിയെ […]
Read more

കൊച്ചിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച: 5 പേര്‍ പിടിയില്‍

കൊച്ചി: സ്റ്റീല്‍ കമ്പനിയില്‍ നിന്ന് തോക്കു ചൂണ്ടി 81 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ അഞ്ചു പേര്‍ പിടിയില്‍. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു പേരും ഇവരെ സഹായിച്ചു എന്നു കരുതുന്ന 3 പേരുമാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. മുഖംമൂടി ധരിച്ചെത്തി കവര്‍ച്ച നടത്തിയ 4 പേരെ പിടികൂടാനായിട്ടില്ല. അതേ സമയം, സംഭവത്തില്‍ നോട്ടിരട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. അരൂര്‍ ബൈപ്പാസിനോടു ചേര്‍ന്ന് കുണ്ടന്നൂരിലുള്ള നാഷണല്‍ സ്റ്റീല്‍ കമ്പനിയില്‍ ഇന്നലെ […]
Read more

മുഖം മിനുക്കാനൊരുങ്ങി കൊച്ചി രാജ്യാന്തര സ്‌റ്റേഡിയം

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരളത്തിലെ പോരാട്ടവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിൽ. മത്സരത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. നവംബറില്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ലോകതാരങ്ങളുടെ മത്സരത്തിന് വേദിയാകുന്നത്. മത്സരം ലോകോത്തര നിലവാരത്തില്‍ സംഘടിപ്പിക്കുന്നതിനായി സ്റ്റേഡിയത്തിന്റെ അറ്റകുറ്റപണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. സ്റ്റേഡിയം, ഫാൻമീറ്റുകൾ, സുരക്ഷ, ആരോഗ്യ സേവനങ്ങൾ, ശുദ്ധജല വിതരണം, വൈദ്യുതി, മാലിന്യ സംസ്‌കരണ സംവിധാനം എന്നിവയുടെ സജ്ജീകരണത്തിനുള്ള ചർച്ചകളും യോഗത്തിൽ നടന്നു. ലക്ഷക്കണക്കിന് ആരാധകർ എത്തുമെന്ന് […]
Read more

കൊച്ചിയിൽ കൂടുതൽ ഡബിൾ ഡക്കർ ബസ് സർവീസുകൾ

കൊച്ചി: കൊച്ചിയിലെ നഗര കാഴ്ചകൾ കാണാൻ കെ.എസ് ആർ.ടി സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസ് ട്രിപ്പുകൾ ഒരു ദിവസം മൂന്ന് എണ്ണം ആയി വർദ്ധിപ്പിച്ചു. എറണാകുളം ജെട്ടി സ്റ്റാൻഡിൽ നിന്ന് വൈകിട്ട് നാലിന് ആദ്യ ട്രിപ്പും, 6.30 ന് രണ്ടാമത്തെ ട്രിപ്പും, മൂന്നാമത്തെ ട്രിപ്പ് രാത്രി ഒമ്പതിനും ആരംഭിക്കും. അപ്പർ ഡക്ക് ചാർജ് 200 രൂപയായും, ലോവർ ഡക്കർ ചാർജ് 100 രൂപ ആയും കുറച്ചു. അപ്പർ […]
Read more

ശബരിമല സ്വര്‍ണപ്പാളി വിവാദം: എസ്‌ഐടി അന്വേഷണത്തിന് നിര്‍ദേശിച്ച് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ എസ്‌ഐടി അന്വേഷണത്തിന് നിര്‍ദേശിച്ച് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് അന്വേഷണച്ചുമതല. എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. സൈബര്‍ ടീം അടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. അന്വേഷണം രഹസ്യമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Read more

നെടുമ്പാശേരിയിൽ കസ്റ്റംസിന്റെ ലഹരി വേട്ട; ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ ലഹരി വേട്ട. 6 കോടിരൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിലായി. ബാങ്കോക്കിൽനിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ജലീല്‍ ജസ്മാലാണ് പിടിയിലായത്. ബാഗേജിനുള്ളില്‍ ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. ബാങ്കോക്കിൽനിന്ന് സിംഗപ്പൂരിലേക്ക് എത്തിച്ചതിനുശേഷമാണ് കഞ്ചാവ് ഇന്ത്യയിലേക്ക് കടത്തിയത്. ഒരു ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റുമാണ് ലഹരിക്കടത്തിന് കൂലി. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൂടുതൽ അന്വേഷണം നടക്കുന്നു.
Read more

നമ്പർ പ്ലേറ്റില്ലാത്ത ഏഴ് ബസുകൾ കൊച്ചിയിൽ തടഞ്ഞ് അധികൃതർ

കൊച്ചി: നമ്പർ പ്ലേറ്റുകൾ ഇല്ലാതെ നിയമലംഘനമായി സർവീസ് നടത്തിച്ച കരാർ ബസുകളെതിരേ ആർടിഒ എൻഫോഴ്‌സ്‌മെന്റിന്റെ കടുത്ത നടപടി. കൊച്ചി റിഫൈനറിയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കൊണ്ടുപോകുന്നതിനും തിരിച്ചെത്തിക്കാനുമായി ഉപയോഗിച്ചിരുന്ന കരാറുകാരന്റെ ഏഴ് ബസുകളാണ് പരിശോധനയ്ക്കിടെ പിടിയിലായത്. താത്കാലിക രജിസ്‌ട്രേഷൻ നമ്പർ പോലും വ്യക്തമായി തെളിയിക്കപ്പെടാത്തതിന്റെയും, വാഹനങ്ങൾക്ക് ആവശ്യമായ പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകളുടെ അഭാവം സംശയമുണർത്തിയതിന്റെയും പശ്ചാത്തലത്തിൽ ആണ് പരിശോധന. ബസുകൾ അതിര്‍ഭാഗം അതിസുരക്ഷാ മേഖലയായ റിഫൈനറിയിലേക്കുള്ള പ്രവേശനം ഇതുവരെ നടത്തിയിട്ടുണ്ടെന്നും ഇത് സുരക്ഷാപരമായും നിയമപരമായും ഗുരുതരമായ പ്രശ്നങ്ങളാണ് […]
Read more

ഓപ്പറേഷൻ നുംകൂർ; ദുൽഖർ സൽമാൻ, പൃത്വിരാജ് എന്നിവരുടെ കൊച്ചിയിലെ വീടുകളിൽ റെയ്ഡ്

കൊച്ചി: ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി സിനിമ താരങ്ങളുടെ വീട്ടിൽ റെയ്ഡ്. ദുൽഖർ സൽമാൻ, പൃത്വിരാജ് എന്നിവരുടെ കൊച്ചിയിലെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ഭൂട്ടാനിൽ നിന്നും നികുതി ഒഴിവാക്കി വാഹനം കൊണ്ടുവന്നതിലാണ് അന്വേഷണം നടക്കുന്നത്. കേരളത്തിൽ 30 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. വ്യവസായികളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. വിവിധ കാർ ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്.
Read more

കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ ആക്രമിച്ചു: യുവാവിനായി തെരച്ചിൽ തുടരുന്നു

കൊച്ചി: അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച മകനുവേണ്ടി അന്വേഷണം തുടരുന്നു. കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കലൂരിൽ ഗ്രേസി ഒരു കട നടത്തിവരികയായിരുന്നു. ഇവിടേക്കെത്തിയ ഇരുപത്തിമൂന്നുകാരനായ മകൻ ഷെഫിൻ ജോസഫും ഗ്രേസിയും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിനൊടുവിൽ യുവാവ് ഗ്രേസിയുടെ ശരീരത്തിൽ മൂന്നുതവണ കുത്തിയ ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ഗ്രേസിയെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഷെഫിൻ ലഹരിക്കടിമയാണെന്നാണ് റിപ്പോർട്ടുകൾ. 2015 -2020 കാലയളവിൽ […]
Read more
Advertisement
WhiteswanTV Footer