Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kochi

കളമശ്ശേരിയിൽ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

കൊച്ചി: കളമശ്ശേരിയിൽ കത്തിക്കുത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. ഞാറക്കൽ സ്വദേശി വിവേക് (25) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് 2 പേര്‍ വിവേകിന്‍റെ വീട്ടിലേക്ക് എത്തുകയും പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് തിരികെ പോയി. പിന്നീട് രാത്രി പതിനൊന്നരയോടെ ഇവര്‍ വീട്ടിലെത്തി വിവേകിനെ വിളിച്ചിറക്കി സംസാരിച്ചു. അതിനിടെയാണ് കൂട്ടത്തിലൊരാള്‍ കത്തിയെടുത്ത് വിവേകിനെ കുത്തിയത്. യുവാവിന്‍റെ നെഞ്ചിലാണ് കുത്തേറ്റത്. രണ്ട് പേര്‍ ഉടനെ ഓടിരക്ഷപ്പെടുകയും ചെയ്തു. നിലവിളി […]
Read more

ഊന്നുകൽ ശാന്ത കൊലപാതകക്കേസ്: മുഖ്യപ്രതി ശാന്തയുടെ ആൺ സുഹൃത്ത് രാജേഷെന്ന് പൊലീസിന്റെ കണ്ടെത്തൽ

കൊച്ചി: ഊന്നുകൽ കൊലപാതകക്കേസിൽ മുഖ്യപ്രതി ശാന്തയുടെ ആൺ സുഹൃത്ത് രാജേഷെന്ന് പൊലീസിന്റെ കണ്ടെത്തൽ. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങളും, സിസിടിവി ദ്യശ്യങ്ങളും കേസിൽ നിർണായകമായി. ഒളിവിൽ ഉള്ള രാജേഷിന്റെ കാറും മോഷണം പോയ സ്വർണഭാരണങ്ങളും പൊലീസ് കണ്ടെടുത്തു. ഈ മാസം 18നാണ് പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശി ശാന്ത, ആശുപത്രിയിലേക്ക് എന്നു പറഞ്ഞ വീട്ടിൽനിന്നിറങ്ങിയത്. അന്നുതന്നെ കൊലപാതകം നടന്നു എന്നാണ് ശാസ്ത്രീയ വിശകലനങ്ങൾക്കൊടുവിൽ അന്വേഷണ സംഘത്തിന്റെ നിഗമനം. ശാന്തയെ രാജേഷ് കാറിൽ കയറ്റി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾക്കൊപ്പം […]
Read more

കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിൽ

കൊച്ചി: ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അധ്യക്ഷത വഹിക്കും. അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ബോൾഗാട്ടി ജംഗ്ഷൻ, ഗോശ്രീ ഒന്നാം പാലം, ഹൈക്കോടതി ജംഗ്ഷൻ, ബാനർജി റോഡ്, പാലാരിവട്ടം ,എൻഎച്ച് 544 […]
Read more

വേടനെതിരെ വീണ്ടും ലൈം​ഗിക അതിക്രമ പരാതികൾ; രണ്ട് യുവതികൾ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി

തിരുവനന്തപുരം: റാപ്പർ വേടനെതിരേ വീണ്ടും ലൈം​ഗിക അതിക്രമ പരാതികൾ. രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി സമർപ്പിച്ചു. ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി. തന്‍റെ സംഗീത പരിപാടികളിൽ താല്പര്യം പ്രകടിപ്പിച്ച് ബന്ധം സ്ഥാപിച്ച വേടൻ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതി. സംഗീത പരിപാടികളവതരിപ്പിക്കുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. 2020 – 2021 കാലഘട്ടത്തിലാണ് പരാതിയിൽ പറയുന്ന രണ്ട് സംഭവങ്ങളും […]
Read more

സോനയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കൾക്കായുള്ള തിരച്ചിൽ ഊർജിതം

കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ ഒളിവിൽ പോയത് ദൂരപ്രദേശങ്ങളിലേക്കല്ലെന്ന നിഗമനത്തിൽ പൊലീസ്. പറവൂർ പാനായിക്കുളത്തെ വീട് പൂട്ടിപ്പോയ ഇവർ എറണാകുളം ജില്ലയിൽ തന്നെ ഉള്ളതായി പൊലീസ് സംശയിക്കുന്നു. ഇവരുടെ ബന്ധുക്കളടക്കം താമസിക്കുന്ന പറവൂർ വെടിമറ മേഖല കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് അന്യോഷണ ഉദ്യോഗസ്ഥർ അറിയിച്ചു. വർഷങ്ങൾക്ക് മുൻപ് വെടിമറയിൽ നിന്ന് പാനായിക്കുളത്ത് വന്ന് താമസം ആരംഭിച്ചതാണ് റമീസിന്റെ കുടുംബം. എന്നാൽ ഇപ്പോഴും വെടിമറയിൽ ഇവർക്ക് അടുത്ത ബന്ധങ്ങളുണ്ട്. പാനായിക്കുളത്ത് […]
Read more

കളമശ്ശേരി നഗരസഭ ഓഫീസിന് സമീപം ലോറിക്കടിയിൽ കുരുങ്ങിയ കൂറ്റൻ മലമ്പാമ്പിനെ രക്ഷപ്പെടുത്തി

കൊച്ചി: കൊച്ചി കളമശ്ശേരി നഗരസഭ ഓഫീസിന് സമീപം ലോറിക്കടിയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ കൂറ്റൻ മലമ്പാമ്പിനെ രക്ഷപ്പെടുത്തി. മലമ്പാമ്പിന്‍റെ തലയ്ക്കടക്കം പരിക്കേറ്റിട്ടുണ്ട്. ചികിത്സ നൽകിയശേഷം മലമ്പാമ്പിനെ വനംവകുപ്പ് വനത്തിൽ തുറന്നുവിടും. ഇന്ന് രാവിലെയാണ് നിര്‍ത്തിയിട്ടിരിക്കുന്ന ടാങ്കര്‍ ലോറിയുടെ ടയറുകള്‍ക്കിടയിൽ കുടുങ്ങികിടക്കുന്ന നിലയിൽ മലമ്പാമ്പിനെ കണ്ടെത്തിയത്. മലമ്പാമ്പിന്‍റെ തലഭാഗം തുണി ഉപയോഗിച്ച് നീളമുള്ള വടിയോട് ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു. നീളമുള്ള ഒരു വടിയും ഇതോടൊപ്പം മറ്റൊരു ചെറിയ വടിയും ചേര്‍ത്താണ് മലമ്പാമ്പിനെ കെട്ടിയിട്ടിരുന്നത്. മലമ്പാമ്പിനെ ആരോ കൊല്ലാൻ ശ്രമിച്ചതായാണ് […]
Read more

‘അമ്മ’യുടെ തലപ്പത്ത് ശ്വേത മേനോൻ

കൊച്ചി: അമ്മയുടെ തലപ്പത്തേക്ക് ശ്വേത മേനോൻ. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലും വിജയിച്ചു.. ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്‌, ആസിഫ് അലി തുടങ്ങിയ താരങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.
Read more

കൊച്ചിയിൽ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്. കുന്നുവഴിയിൽ ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. രാവിലെ ജോലിക്കെത്താത്തതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും വിളിച്ചപ്പോൾ ഫോൺ എടുത്തിരുന്നില്ല. ഫ്ലാറ്റിൽ ഉള്ളവർ ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല. ഇതേത്തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കിടപ്പുമുറിയിൽ മീനാക്ഷിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കൈത്തണ്ടയിൽ ഒരു സിറിഞ്ച് കണ്ടതായും പറയുന്നു. […]
Read more

സ്കൂളിലെത്താൻ വൈകിയതിനു വിദ്യാർഥിയെ ഇരുട്ട് മുറിയിലാക്കി കൊച്ചിൻ പബ്ലിക് സ്കൂൾ അധികൃതർ

കൊച്ചി: തൃക്കാക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ ഇരുട്ടുമുറിയിലിരുത്തിയതിനെതിരെ പ്രതിഷേധം. തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിലാണ് സംഭവം. സ്കൂളിൽ എത്താൻ വൈകിയെത്തിയെന്ന കാരണം ആരോപിച്ചാണ് കുട്ടിയെ ഇരുട്ടു മുറിയിലിരുത്തിയത്. കുട്ടിയെ ടിസി നൽകി പറഞ്ഞുവിടുമെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധ മാർച്ചുമായി എസ്എഫ്ഐ രംഗത്തെത്തി. രക്ഷിതാക്കളടക്കം പ്രതിഷേധവുമായി സ്കൂളിലെക്കെത്തി. പ്രിൻസിപ്പലിന്റെ മുറിയിലേക്ക് അതിക്രമിച്ചു കയറിയാണ് പ്രതിഷേധം.
Read more

മുത്തൂറ്റ് ഫിനാന്‍സിന് 2,046 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ 2,046 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1079 കോടി രൂപയെ അപേക്ഷിച്ച് 90 ശതമാനം വര്‍ധനവാണിത്. മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പകള്‍ 37 ശതമാനം വാര്‍ഷിക വര്‍ധനവോടെ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയായ 1,33,938 കോടി രൂപയിലെത്തിയെന്ന് 2025 ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. […]
Read more
Advertisement
WhiteswanTV Footer