Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kochi

കൊച്ചി വിമാനത്താവളത്തിൽ ഇനി ക്യൂ വേണ്ട; യാത്രക്കാർക്കായി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ കിയോസ്കുകൾ

കൊച്ചി: വിദേശയാത്രകൾക്ക് പോകുന്നവർക്ക് ഇനി ക്യൂവിൽ കാത്തുനിൽക്കാതെ വളരെ വേഗത്തിൽ യാത്ര ചെയ്യാൻ കൊച്ചി വിമാനത്താവളത്തിൽ പുതിയ സൗകര്യം ഒരുങ്ങുന്നു. വിദേശ യാത്രകൾക്കിടയിലെ ഇമിഗ്രേഷൻ ക്യൂ ഒഴിവാക്കാനായി ഭാരത സർക്കാരിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കിയ അതിനൂതന പദ്ധതിയായ, ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും കഴിയുന്ന കിയോസ്കുകളാണ് ഓഗസ്റ്റ് 15 മുതൽ വിമാനത്താവളത്തിലെ ടെർമിനൽ മൂന്ന് ഡിപ്പാർച്ചർ വെയ്റ്റിങ് ഏരിയയിൽ സജ്ജമാകുന്നത്. നിലവിലെ ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് പുറമെയാണ് ഈ […]
Read more

എറണാകുളത്ത് ട്രെയിൻ യാത്രക്കാരുടെ മൊബൈൽ തട്ടിയെടുക്കാന്‍ ഉത്തരേന്ത്യൻ മോഡൽ മോഷണം; ആറംഗ സംഘം പിടിയില്‍

ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ തട്ടിയെടുക്കാൻ കൊച്ചിയിൽ ഉത്തരേന്ത്യൻ മോഡൽ മോഷണം. ട്രെയിന്റെ വാതിൽപ്പടിയിൽ ഇരുന്നു യാത്ര ചെയ്യുന്നരെ വടികൊണ്ട് അടിച്ചാണ് മൊബൈലുകൾ മോഷ്‌ടിക്കുന്നത്. ലഹരി വാങ്ങാൻ മോഷണം നടത്തുന്ന പ്രായപൂർത്തിയാവാത്ത ആൺകുട്ടി ഉൾപ്പെടെ ആറംഗ സംഘത്തെ റെയിൽവേ പോലീസ് പിടികൂടി. സ്റ്റേഷനുകൾക്ക് സമീപം ട്രെയിനുകൾ വേഗത കുറയ്ക്കുന്ന സമയത്ത്, വാതിൽ പടിയിലും ജനൽ അരികിലും ഇരുന്ന് മൊബൈൽ നോക്കുന്നവരുടെ കയ്യിൽ നീണ്ട വടിവെച്ച് ഒറ്റയടി. അടിയുടെ ആഘാതത്തിൽ, മൊബൈൽ ഫോൺ താഴെ വീഴും. അതും എടുത്ത് […]
Read more

നാമനിർദേശ പത്രിക തള്ളിയതിന് എതിരെ സാന്ദ്ര തോമസ് നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: സിനിമ നിർമാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പിലേക്ക് നല്‍കിയ നാമനിർദേശ പത്രിക തള്ളിയതിന് എതിരെ സാന്ദ്ര തോമസ് നല്‍കിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ജില്ലാ സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. പ്രസിഡന്റ്‌, ട്രഷറർ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര തോമസ് പത്രിക നല്‍കിയത്. കഴിഞ്ഞ ദിവസം കേസില്‍ വിശദമായ വാദം പൂർത്തിയായിരുന്നു. കേസില്‍ ഇന്ന് കോടതി വിധി പറഞ്ഞേക്കും. സാന്ദ്രയുടെ ഉടമസ്ഥതയില്‍ ഉള്ള കമ്പനിക്ക് മൂന്ന് സെൻസർ സർട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി നാമനിർദേശ പത്രിക തള്ളിയത്.
Read more

ആലുവയിൽ അമ്മയെ ബലാത്സംഗം ചെയ്ത് 23കാരനായ മകൻ

കൊച്ചി: ആലുവയിൽ മകൻ ബലാത്സംഗം ചെയ്തതായി അമ്മയുടെ പരാതി. ആലുവ സ്റ്റേഷനിലാണ് പരാതി നൽകിയത്. 23 വയസ്സുകാരനായ മകൻ തന്നെ പലതവണ പീഡിപ്പിച്ചു എന്നാണ് അമ്മ നൽകിയ പരാതി. ആലുവ സ്റ്റേഷനിലാണ് പരാതി നൽകിയത്. പരാതി നൽകിയത് ഉപദ്രവം സഹിക്കാൻ വയ്യാതെ ആയതോടെയെന്ന് മാതാവ് പറഞ്ഞു. മകനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പലതവണ തന്നെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മകൻ വീട്ടിൽ വരുമ്പോൾ ആ വീട്ടിൽ […]
Read more

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

കൊച്ചി: തൃപ്പൂണിത്തുറ വടക്കേകോട്ടയിൽ മെട്രോ ട്രാക്കില്‍നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. വ്യാഴാഴ് ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് നിസാർ വടക്കെക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയത്. ടിക്കറ്റെടുത്ത ഇയാൾ ആലുവ ഭാഗത്തേക്കുള്ള പ്ലാറ്റ് ഫോമിലാണ് എത്തിയത്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് നിസാർ ട്രാക്കിന്റെ സുരക്ഷാ ഭിത്തിയിലേക്ക് ഓടിക്കയറി. ആളുകൾ പുറകെ ഓടി എത്തിയപ്പോൾ ട്രാക്കിലേക്ക് ചാടും എന്നായിരുന്നു ഭീഷണി. ഇതോടെ ട്രാക്കിലൂടെയുള്ള വൈദ്യുതി ബന്ധം ഓഫാക്കി. ഇയാൾ സുരക്ഷാ വേലിയിലേക്ക് കയറി […]
Read more

സാഹിത്യക്കാരൻ എം കെ സാനുവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കൊച്ചി: സാഹിത്യക്കാരൻ എം കെ സാനുവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് എം കെ സാനു. വീഴ്ചയിൽ ഇടുപ്പെല്ലിന് ഉണ്ടായ പൊട്ടലിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ന്യുമോണിയ ബാധയുണ്ടെന്നും ശ്വാസ തടസം ഉണ്ടെന്നുമാണ് മെഡിക്കൽ ബുളളറ്റിനിൽ വ്യക്തമാക്കുന്നത്.
Read more

കോതമംഗലത്തെ യുവാവിന്റെ മരണം; കൊലപാതകമെന്ന് സ്ഥിതീകരിച്ച് പോലീസ്

കൊച്ചി: കോതമംഗലത്തെ യുവാവിന്‍റെ മരണ൦ കൊലപാതകമെന്ന് സ്ഥിതീകരിച്ച് പോലീസ്. അൻസിലിനെ പെണ്‍ സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കുകയായിരുന്നു എന്ന് അന്‍സിലിന്‍റെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിയായ മുപ്പതുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പെണ്‍ സുഹൃത്തിനെതിരെ ഗുരതര ആരോപണവുമായി അന്‍സിലിന്‍റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രശ്നം ഉണ്ടായിരുന്നു എന്നാണ് വിവരം. നിന്‍റെ മകനെ വിഷം കൊടുത്ത് കൊല്ലും എന്ന് യുവതി അന്‍സിലിന്‍റെ ഉമ്മയോട് പറഞ്ഞതായാണ് അന്‍സിലിന്‍റെ […]
Read more

കൊച്ചിയില്‍ വ്യായാമത്തിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു

കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30നാണ് സംഭവം. മുളന്തുരുത്തി പാലസ് സ്‌ക്വയറിലുള്ള ജിമ്മില്‍ ഈ സമയം ആരുമുണ്ടായിരുന്നില്ല. ഇടയ്ക്കിടെ വ്യായാമം ചെയ്യാന്‍ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണ രാവിലെ 6 മണിയോടെയാണ് ജിമ്മില്‍ എത്താറുള്ളത്. എന്നാല്‍ മറ്റാവശ്യങ്ങള്‍ ഉള്ളതിനാല്‍ ഇന്നു രാവിലെ 5 മണിയോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് കുഴഞ്ഞു വീഴുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട് ഇതിനു മുന്‍പ് […]
Read more

ബ്രാന്‍ഡിംഗ് മാര്‍ക്കറ്റിംഗ് മേഖലയില്‍ മാറ്റത്തിന് വഴിയൊരുക്കി വൈറ്റ്‌പേപ്പറും സ്‌കില്‍ക്ലബും ഒരുമിക്കുന്നു

കൊച്ചി: ഇന്ത്യയിലെ ആദ്യ എഐ പവേര്‍ഡ് ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് ഏജന്‍സി വൈറ്റ് പേപ്പറും എഐ സാങ്കേിതക വിദ്യയില്‍ നൂതന പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്ന സ്‌കില്‍ക്ലബും കൈകോര്‍ക്കുന്നു. എഐയിലൂടെ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ്, പിആര്‍, വീഡിയോ പ്രൊഡക്ഷന്‍ എന്നീ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഈ കൂടിച്ചേരലൂടെ ലക്ഷ്യമിടുന്നു. കേരളത്തിലെ ആദ്യ എഐ ഇന്‍ഫ്ലുവന്‍സര്‍ അശ്വതി അച്ചു എഐയുടെ പിന്നിലും സ്‌കില്‍ ക്ലബാണ്. എം.എസ്. കാശിനാഥാണ് സ്‌കില്‍ക്ലബിന്റെ സ്ഥാപകനും സിഇഒയും. സ്‌കില്‍ക്ലബുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം കേവലം ഒരു ചവിട്ടുപടിയല്ല ഭാവിയുടെ നിര്‍മാണമാണെന്ന് […]
Read more

ജോലി വാഗ്ദാനം ചെയ്‌ത് രണ്ടുകോടി തട്ടിയ പ്രതി അറസ്റ്റിൽ

കളമശ്ശേരി: ക്രായേഷ്യ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്ത് ഉദ്യോഗാർഥി കളിൽ നിന്നു രണ്ട് കോടിയോളം രൂപ കൈപ്പറ്റിയശേഷം വഞ്ചിച്ച പ്രതി അറസ്റ്റിലായി. എറണാകുളം ചിറ്റൂർ രാജാജി റോഡിൽ എസ്. ജി.ഐ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപന ഉടമയായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി പ്രണവ് പ്രകാശിനെയാണ് ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 150 ഓളം ഉദ്യോഗാർഥികളെ വഞ്ചിച്ചതായാണ് പരാതി. ഏലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ യു. രാജീവ്കുമാർ, സബ് ഇൻസ്പെക്ടർമാരായ സജീവ് കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read more
Advertisement
WhiteswanTV Footer