Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kochi

നടിയെ പിന്തുടർന്ന്‌ ശല്യപ്പെടുത്തിയെന്ന പരാതി; സനൽകുമാർ ശശിധരന് ജാമ്യം

കൊച്ചി: നടിയെ പിന്തുടർന്ന്‌ ശല്യപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്ത്രീത്വത്തെ അപമാനിച്ച നടിയുടെ പരാതിയിൽ തിങ്കളാഴ്ച രാത്രിയാണ് എളമക്കര പൊലീസ്‌ സനലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എളമക്കര പൊലീസ്‌ തിങ്കൾ രാത്രി 9.40നാണ്‌ ഇയാളെ മുംബൈയിൽനിന്ന്‌ കൊച്ചിയിലെത്തിച്ചത്‌. നടിയുടെ പരാതിയില്‍ സനലിനെതിരെ എളമക്കര പൊലീസ് കേസെടുക്കുകയും ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. കേസെടുക്കുമ്പോൾ സനൽ അമേരിക്കയിലായിരുന്നതിനാൽ ഇന്ത്യയിൽ എത്തുമ്പോൾ കസ്റ്റഡിയിലെടുക്കാൻ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. മുംബൈ വിമാനത്താവളത്തിൽ […]
Read more

ബലാത്സംഗ കേസ്: വേടൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടൻ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ടു തന്നെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടും. 2021 മുതൽ 2023 വരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് വേടനെതിരെ തൃക്കാക്കര പൊലീസ് ബലാത്സംഗത്തിന് കേസെടുത്തത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ലൈംഗിക അതിക്രമത്തിനും ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസുകൾക്ക് പിന്നിൽ […]
Read more

കൊച്ചിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പ് കേസ് പ്രത്യേകസംഘം അന്വേഷിക്കും

കൊച്ചി: കൊച്ചിയിൽ വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ 2.88 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തും. മട്ടാഞ്ചേരി സ്വദേശിനിയായ ഉഷാകുമാരി എന്ന സ്ത്രീയുടെ പരാതിയെ തുടർന്നാണ് കൊച്ചി പൊലീസ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. തട്ടിപ്പുകാർ ഉഷാകുമാരിയെ ഫോണിൽ വിളിക്കുകയും ഒരു കള്ളപ്പണ ഇടപാട് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയുകയും ഭീഷണിപ്പെടുത്തുകയും ആയിരുന്നു. കൂടുതൽ വിശ്വാസ്യതയ്ക്കായി സുപ്രീം കോടതിയുടെയും സിബിഐയുടെയും വ്യാജ എംബ്ലങ്ങളുള്ള സർട്ടിഫിക്കറ്റുകൾ അവർക്ക് അയച്ചുകൊടുത്തു. ഈ കേസിൽ നിന്ന് രക്ഷപ്പെടാൻ പിഴയടയ്ക്കണമെന്ന് […]
Read more

വിർച്വൽ അറസ്റ്റ് തട്ടിപ്പ്; മട്ടാഞ്ചേരി സ്വദേശിയിൽ നിന്നും കവർന്നത് 2 കോടി 88 ലക്ഷം രൂപ

കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ 2 കോടി 88 ലക്ഷം രൂപയുടെ തട്ടിപ്പ്. മട്ടാഞ്ചേരി സ്വദേശിനിയെയാണ് വെര്‍ച്വല്‍ അറസ്റ്റ് എന്ന പേരിൽ കബളിപ്പിച്ചത്. മണി ലോണ്ടറിംഗ് കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഉഷാ കുമാരി എന്ന 59കാരിയാണ് തട്ടിപ്പിന് ഇരയായത്. സുപ്രീം കോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തെളവായി നല്‍കി വിശ്വാസ്യത നേടുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ പിടിയിലാകുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണം പണയം വച്ച പണവും […]
Read more

എറണാകുളത്ത് ‘നിയുക്തി 2025’ മെഗാ ജോബ് ഫെയർ സെപ്റ്റംബർ 13 ന്; പത്താം ക്ലാസ് മുതൽ പിജി യോഗ്യതയുള്ളവർക്ക് വരെ അവസരങ്ങൾ

കൊച്ചി: നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് വകുപ്പിൻ്റെ എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി എന്നീ നാലു ജില്ലകൾ ഉൾപ്പെട്ട എറണാകുളം മേഖലയിൽ നിയുക്തി 2025 മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജോബ് ഫെയർ സെപ്റ്റംബർ 13 ന് കുസാറ്റ് കാമ്പസിലാണ് നടക്കുക. എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, പി ജി, ഐ ടിഐ ഡിപ്ലോമ, ബി […]
Read more

പോക്സോ കേസ്: മട്ടാഞ്ചേരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു

കൊച്ചി: മട്ടാഞ്ചേരിയിൽ പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. നസ്രത്ത് സ്വദേശി ഡാറേൽ ഡിസൂസയാണ് പിടിയിലായത്. മട്ടാഞ്ചേരി സ്വദേശിയായ പതിനൊന്നുകാരിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. കടയിലേക്ക് പോവുകയായിരുന്ന കുട്ടിയെ പ്രതി കയറി പിടിച്ചെന്നും പിന്നീട് കുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നുമാണ് കേസ്. പോക്സോ നിയമത്തിലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. പിന്നാലെ ഫോർട്ട് കൊച്ചി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വൈദ്യപരിശോധനയ്ക്കും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം കോടതിയിൽ […]
Read more

കൊച്ചിയിൽ എംഡിഎംഎയുമായി ജിം ഇൻസ്ട്രക്ടർ പിടിയില്‍

കൊച്ചി: കൊച്ചി ചേരാനല്ലൂരിൽ ജിം ഇൻസ്ട്രക്ടർ എംഡിഎംഎയുമായി പിടിയിൽ. ചേന്ദമംഗലം സ്വദേശി അബ്‌ദുൽ റൗഫാണ് സിറ്റി ഡാൻസാഫിൻ്റെ പിടിയിലായത്. റൗഫിന്റെ സുഹൃത്ത് അനൂപിനെയും അറസ്റ്റ് ചെയ്തു. ചേരാനാലൂരിലെ ലോഡ്‌ജിൽ മുറിയെടുത്ത് വിൽപനയ്ക്കായി ലഹരിമരുന്ന് പായ്ക്ക് ചെയ്യുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് 24 ഗ്രാം എംഡിഎംഎയും 84,000 രൂപയും പിടികൂടി. ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് ട്യൂബും സിപ്പ് ലോക് കവറുകളും മുറിയിൽ നിന്ന് കണ്ടെത്തി. റൗഫിന്റെ നേതൃത്വത്തിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് ലഹരിവിൽപന നടത്തിയതായും സംശയമുണ്ട്. ഇത് സംബന്ധിച്ച് […]
Read more

ലേഡീസ് ഒൺലി ദാണ്ഡിയ നൈറ്റ്; രാസലീല 2025 ന് കൊച്ചി നഗരം ഒരുങ്ങുന്നു

കൊച്ചി: കൊച്ചിയിലെ സ്ത്രീകൾക്ക് മാത്രമുള്ള ദാണ്ഡിയ നൈറ്റായ ‘രാസലീല 2025’ സെപ്റ്റംബർ 13ന് ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. റോട്ടറി ക്ലബ് ഓഫ് കൊച്ചി & മിലാൻ എന്നിവരാണ് പരിപാടി സംഘടി പ്പിക്കുന്നത്. നൃത്തം ,സംഗീതം, നർമ്മഭാഷണം , രുചിയൂറും വിഭവം എന്നിവയാൽ നിറഞ്ഞ മറക്കാനാവാത്ത ഒരു സായാഹ്നമാണ് സ്ത്രീകളെ കാത്തിരിക്കുന്നത്. ഒരു സാംസ്കാരിക ആഘോഷം എന്നതിലുപരി സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള സ്ത്രീകൾക്ക് ഒത്തു കൂടാനുള്ള സുരക്ഷിതമായ ഒരു വേദി എന്ന നിലക്കാണ് രാസലീല 2025 […]
Read more

കൊച്ചിയിൽ മകനെയും വളര്‍ത്തുനായകളെയും വാടക വീട്ടിലാക്കി നാടുവിട്ട് യുവാവ്

കൊച്ചി: കൊച്ചിയില്‍ മകനെയും 26 വളര്‍ത്തുനായകളെയും വാടക വീട്ടിലാക്കി യുവാവ് നാടുവിട്ടു. തൃപ്പൂണിത്തുറ എരൂര്‍ അയ്യംപിളളിച്ചിറ റോഡിലാണ് സംഭവം. സുധീഷ് എസ് കുമാര്‍ എന്നയാളാണ് മകനെ നായകള്‍ക്കൊപ്പം വീട്ടിലാക്കി നാടുവിട്ടത്. അതേസമയം വിദേശത്ത് ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ പൊലീസിന്റെ സഹായം തേടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. നിലവില്‍ കുട്ടിയെ അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പം മാറ്റി. മൂന്നുദിവസമായി വെളളവും ഭക്ഷണവും കിട്ടാതെ വലഞ്ഞ നായകളെ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവെല്‍റ്റി ടു അനിമല്‍സ് (എസ്പിസിഎ) പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. […]
Read more

മെട്രോ രണ്ടാം ഘട്ട നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു

കൊച്ചി: കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്കിലേക്കുള്ള രണ്ടാംഘട്ടം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ണായക ഘട്ടത്തിലേക്ക് പ്രവേശിച്ചു. തൂണുകളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നതിനിടയില്‍ നിര്‍മാണം പൂര്‍ത്തിയായ തൂണുകള്‍ക്ക് മുകളില്‍ പിയര്‍ ക്യാപ് സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡില്‍ നിര്‍മിച്ച 80 ടണ്‍ ഭാരമുള്ള പിയര്‍ ക്യാപ് ഹെവി ഡ്യൂട്ടി ക്രയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് തൂണുകളില്‍ ഉറപ്പിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് വേ പാതയിലുള്ള 281 ആം നമ്പര്‍ തൂണിലാണ് ആദ്യ പിയര്‍ ക്യാപ് സ്ഥാപിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 284 വരെയുള്ള തൂണുകളിലും […]
Read more
Advertisement
WhiteswanTV Footer