Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kochi

കൊച്ചിയിൽ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: യുവതിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനി ഗ്രീഷ്മ (30)നെയാണ് ആലുവയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ആലുവ പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും.
Read more

കൊച്ചിയിൽ ഓൺലൈൻ പെൺവാണിഭ റാക്കറ്റിലെ മുഖ്യകണ്ണി മണ്ണാർക്കാട് സ്വദേശി

കൊച്ചി: കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭറാക്കറ്റിന്റെ നടത്തിപ്പുകാരൻ 28 കാരനായ മണ്ണാർക്കാട്ടുകാരൻ. കൊച്ചി ഇടപ്പള്ളിയിൽ ഹോട്ടൽ നടത്തിയിരുന്ന ഇയാൾ അനാശാസ്യ കേന്ദ്രം ആരംഭിച്ചത് വൻലാഭം പ്രതീക്ഷിച്ച്. മണ്ണാർക്കാട് പുല്ലശേരി പെരുമണ്ണിൽ വീട്ടിൽ അക്ബർ അലിയാണ് പൊലീസ് റെയ്ഡിൽ കുടുങ്ങിയത്. മണ്ണാർക്കാട് സ്വദേശികളായ ആമ്പഴക്കോടൻ വീട്ടിൽ മൻസൂർ അലി (30),പുത്തൻപുരയ്ക്കൽ വീട്ടിൽ പി.പി. ഷെരീഫ് (26), ചങ്ങനാശേരി സ്വദേശിയായ ഇടപാടുകാരൻ എന്നിവരും ഇയാൾക്കൊപ്പം അറസ്റ്റിലായി. 80,000 രൂപയും 12 മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഇടപ്പളിയിലും എറണാകുളം സൗത്തിലും നടത്തിയ […]
Read more

ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ്; മൂന്ന് ദിവസം തടവ് ശിക്ഷ

കൊച്ചി: സാമൂഹിക മാധ്യമങ്ങളിൽ ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധികരിച്ചയാൾക്ക് മൂന്ന് ദിവസം തടവ് ശിക്ഷ. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ്‌കുമാറിനെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ദേവസ്വം ബെഞ്ചിനുനെതിരെയാണ് ഫേസ്ബുകിൽ ഇദ്ദേഹം പോസ്റ്റുകൾ പങ്കുവച്ചത്. ജസ്റ്റിസുമാരായ രാജ വിജയരാഘവനും ജോബിൻ സെബാസ്റ്റ്യനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ പ്രതിയെ ശിക്ഷിച്ചത്. Content: Three days in jail for posting on social media against High Court judges
Read more

കൊച്ചിയിലെ കെഎസ്ആർടിസി ഡബിൾ ഡക്കർ യാത്ര; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

കൊച്ചിയിലെ കെ. എസ്. ആർ. ടി. സി ഡബിൾ ഡക്കർ യാത്രയ്ക്ക് ബുക്ക്‌ ചെയ്യാൻ onlineksrtcswift.com എന്ന റിസർവേഷൻ സൈറ്റിൽ സ്റ്റാർട്ടിങ് ഫ്രം എന്ന ഓപ്ഷനിൽ കൊച്ചി സിറ്റി റൈഡ് (Kochi City Ride) എന്നും ഗോയിങ് ടു ഓപ്ഷനിൽ കൊച്ചി (Kochi) എന്നും സെലക്ട് ചെയ്തു സീറ്റുകൾ ഉറപ്പിക്കാവുന്നതാണ്. കൂടാതെ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും9961042804 – (ഷാലിമാർ തോമസ്, യൂണിറ്റ് കോർഡിനേറ്റർ)8289905075 – (മനോജ്, അസിസ്റ്റൻ്റ് കോർഡിനേറ്റർ) 9447223212 – (പ്രശാന്ത് […]
Read more

കൊച്ചിയിലെ അനാശാസ്യകേന്ദ്രത്തിൽ റെയ്‌ഡ്: സ്ത്രീകളടക്കം 9 പേർ പിടിയിൽ

കൊച്ചി: സൗത്ത് റെയിൽവേ ‌സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ അനാശാസ്യ സംഘം പിടിയിലായി. തിങ്കളാഴ്ച്ച രാത്രിയായിരുന്നു റെയ്‌ഡ്. നടത്തിപ്പുകാരായ രണ്ടു പേരും ഒരു ഇടപാടുകാരനും ഇതര സംസ്ഥാനക്കാരായ 6 സ്ത്രീകളും ഉൾപ്പെടെ 9 പേരാണു പിടിയിലായത്. മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയാണു സംഘത്തിനു നേതൃത്വം വിവരം. നൽകുന്നതെന്നാണു അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന വീട് പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ചിരുന്നു. വീടിൻ്റെ ജനലുകളും സ്‌റ്റിക്കർ പതിച്ചു മറച്ച നിലയിലായിരുന്നു. Content: Raid […]
Read more

കൊച്ചിയിൽ 76 പുതിയ ബസ് റൂട്ടുകൾ; യാത്ര ദുരിതം പരിഹരിക്കാൻ ആലോചന

കൊച്ചി: എറണാകുളം ജില്ലയുടെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് 76 പുതിയ സ്വകാര്യ ബസ് റൂട്ടുകൾ കണ്ടെത്തി. നിലവിൽ ഈ റൂട്ടിൽ ബസ് സർവീസ് നടത്തുന്നതിന് സർക്കാരിന്റെ അനുമതി ആവശ്യമാണ്. അതിനായുള്ള കാത്തിരിപ്പിലാണ് ഉദ്യോഗസ്ഥർ എന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു. ഈ വർഷം ആദ്യം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, സംസ്ഥാനത്ത് 503 പുതിയ ബസ് റൂട്ടുകൾ വരുമെന്ന് പറഞ്ഞിരുന്നു. ഈ 503 വെർജിൻ റൂട്ടുകളിൽ കൊച്ചിലെയും ഉൾപ്പെടും. […]
Read more

കൊച്ചി നഗരത്തിൽ വ്യാപാരസ്ഥാപനത്തിന് തീപിടിച്ചു

കൊച്ചി: എറണാകുളം ടൗൺ ഹാളിനോട് ചേർന്നുള്ള ഫർണിച്ചർ കടയിൽ തീപിടിത്തം. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വലിയ രീതിയിൽ തീ ആളിപ്പടർന്നു. പത്രവിതരണക്കാരാണ് കടയ്ക്ക് തീപിടിച്ച വിവരം ഫയർഫോഴ്‌സിനെ അറിയിച്ചത്. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. സമീപത്ത് പെട്രോൾ പമ്പുകളുള്ളതുകൊണ്ട് തന്നെ വലിയ ആശങ്കയുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നിലവിൽ തീ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. രണ്ടു ഫ്ലാറ്റും ഒരു വീടും സമീപത്തുണ്ടായിരുന്നു. ഇവിടെ താമസിക്കുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. Content: Fire breaks out […]
Read more

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു

കൊച്ചി: ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്. ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡംപ് ബോക്സ് ഉയര്‍ത്തി വച്ചിരിക്കുകയായിരുന്നു. മഴ നനയാതിരിക്കാന്‍ ഇതിനടിയിലേക്ക് സുജില്‍ കയറി നിന്നു. ഈ സമയം ഡംപ് ബോക്സ് നിലത്തേക്ക് പതിച്ചായിരുന്നു അപകടം. ഡംപ് ബോക്സിനും ചെയ്സിനും ഇടയിലേക്ക് സുജില്‍ പെടുകയായിരുന്നു. ആശുപത്രിയിലേക്കെത്തും മുൻപ് സുജിത് മരണപ്പെട്ടു.
Read more

യുഡിഎഫ് യോഗം ഇന്ന്; മുന്നണി വിപുലീകരണം ചർച്ചയാകും

കൊച്ചി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനവും, മുന്നണി വിപുലീകരണവുമാകും പ്രധാന അജണ്ട. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കവും ചർച്ചയാകും. കേരള കോൺഗ്രസ് എമ്മിനെയും ആർ ജെ ഡിയെയും മുന്നണിയിലെത്തിക്കുന്നതതടക്കം ചർച്ചയായേക്കും. ആരോഗ്യവകുപ്പിനെതിരെയുള്ള തുടർ സമരപരിപാടികൾ യോഗത്തിൽ തീരുമാനിക്കും. Content: UDF meeting today; Front expansion to be discussed
Read more

കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയിൽ

കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയിൽ. കോഴിക്കോട് സ്വദേശിനി റിൻസി, സുഹൃത്ത് യാസർ അറാഫത്ത് എന്നിവരാണ് പിടിയിലായത്. കൊച്ചി കാക്കനാടിന് സമീപം പാലച്ചുവടുള്ള ഫ്ളാറ്റിൽ നിന്നാണ് റിൻസിയേയും സുഹൃത്തിനേയും പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 20.55 ഗ്രാം വരുന്ന എംഡിഎംഎ പിടിച്ചെടുത്തതായാണ് വിവരം. ഇരുവർക്കുമെതിരെ ലഹരിമരുന്ന് കൈവശംവെച്ചതിന് പൊലീസ് കേസെടുത്തു. സിനിമയുടെ പ്രൊമോഷൻ വർക്കുകൾ ഏറ്റെടുത്ത് റിൻസി ചെയ്‌തിരുന്നതായി വിവരമുണ്ട്. റിൻസിയേയും സുഹൃത്തിനേയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവരേയും തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ […]
Read more
Advertisement
WhiteswanTV Footer