Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kochi

ദലിത് ജനാധിപത്യ ചിന്തകൻ കെ എം സലിംകുമാർ അന്തരിച്ചു

കൊച്ചി: ദലിത് ജനാധിപത്യ ചിന്തകൻ കെ. എം. സലിംകുമാർ അന്തരിച്ചു. പുലർച്ചെ 2.45 ന് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം പഞ്ചായത്തിൽ കുന്നത്തു മാണിക്കൻ്റെയും കോതയുടെയും മകനായി 1949 മാർച്ച് 10ന് ജനനം. കൊലുമ്പൻ പുത്തൻപുരയ്ക്കൽ വളർത്തച്ഛനായിരുന്നു. നാളിയാനി ട്രൈബൽ എൽ. പി. സ്കൂൾ, പൂച്ചപ്ര, അറക്കുളം യു.പി. സ്കൂൾ, മൂലമറ്റം ഗവർമെൻറ് ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1969ൽ എറണാകുളം മഹാരാജാസ് കോളേജിൽ […]
Read more

പെരുമ്പാവൂരിൽ രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

കൊച്ചി: പെരുമ്പാവൂരിൽ രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മേയ് 29-നാണ് ആരോപണത്തിനിടയാക്കിയ സംഭവം ഉണ്ടായത്. 29-ന് രാത്രി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പരിശോധനയ്ക്ക് സ്റ്റേഷനിലെത്തിയപ്പോള്‍ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരും ഉറക്കത്തിലായിരുന്നുവെന്നാണ് കണ്ടെത്തല്‍. Content: Three policemen suspended for sleeping on night duty in Perumbavoor
Read more

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( ജൂൺ 27) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിൽ നാളെ ഓറഞ്ച് അലർട്ടാണ്. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. Content: Holiday for educational institutions in […]
Read more

റേഞ്ച് റോവർ അപകടത്തിൽ യുവാവ് മരിച്ച സംഭവം; ഇന്ന് എംവിഡി പരിശോധന

കൊച്ചി: കൊച്ചിയിൽ റേഞ്ച് റോവർ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാരണം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധന തുടരുന്നു. കാർ ലോറിയിൽ നിന്ന് ഇറക്കി ഓടിച്ച ആളുടെ മൊഴി ഇന്നെടുക്കും. കാർ പിന്നിലോട്ട് ഇറക്കിയപ്പോൾ നിയന്ത്രണം നഷ്ടമായെന്ന് എംവിഡി പറയുന്നു. കാറിന്റെ ടയർ പൊട്ടിയിട്ടും പിന്നോട്ട് അതിവേഗം കുതിച്ചു. പിന്നിൽ ഇടിച്ചു നിന്ന കാർ ഓഫ് ആയിരുന്നു. പിന്നീട് സ്റ്റാർട്ട് ആക്കിയപ്പോൾ അതിവേഗം മുന്നോട്ട് കുതിച്ചു പോസ്റ്റിൽ ഇടിച്ച് നിന്നുവെന്നും എംവിഡി വിശദീകരിച്ചു. കാർ പുറത്തിറക്കുന്നതിനിടെ […]
Read more

കൊച്ചിയിൽ വീട്ടിൽ പ്രസവം; അസം സ്വദേശിനിയുടെ ഇരട്ടക്കുട്ടികൾ മരിച്ചു

കൊച്ചി: അസം സ്വദേശിനിയായ യുവതി വീട്ടിൽ പ്രസവിച്ച ഇരട്ടക്കുട്ടികൾ മരിച്ചു. ഇന്നലെ വൈകിട്ട് 3 മണിയോടെ പെരിങ്ങാല പോത്തനാംപറമ്പിലെ വീട്ടിലായിരുന്നു പ്രസവം. രണ്ടു ദിവസം മുൻപ് കണ്ണൂരിൽ നിന്നുവന്ന മജിത കാത്തുവാണു (25) വാടക വീട്ടിൽ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയത്. മാസം തികയാതെയായിരുന്നു പ്രസവം. സംഭവം അറിഞ്ഞ് ആശാവർക്കറായ സുനിത ഇടപെട്ട് കുട്ടികളെയും മാതാവിനെയും തൃപ്പൂണിത്തുറ താലൂക്ക് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ആൺകുട്ടി മരിച്ചിരുന്നു. പെൺകുട്ടിക്കു ജീവൻ ഉണ്ടെന്നു കണ്ടതോടെ പെൺകുട്ടിയെ എറണാകുളം മെഡിക്കൽ കോളജിൽ എത്തിച്ചു. തീവ്ര […]
Read more

പള്ളുരുത്തിയിലെ യുവാവ് മരിച്ച സംഭവം കൊലപാതകം; പെൺസുഹൃത്തും ഭർത്താവും കസ്റ്റഡിയിൽ

കൊച്ചി: പള്ളുരുത്തിയിൽ ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. പെൺസുഹൃത്തിന്റെ ഭർത്താവാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പെൺസുഹൃത്തിനും കൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാലിന് പരിക്കേറ്റ നിലയിൽ പെൺസുഹൃത്താണ് ആഷിഖ് എന്ന യുവാവിനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും യുവാവിന്റെ മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. യുവാവിന് പരിക്കേറ്റ […]
Read more

ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചില്ല; അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: സുരേഷ് ഗോപി നായകനായി എത്തുന്ന ജെ എസ് കെയ്ക്ക് പ്രദര്‍ശനാനുമതി വൈകുന്നതോടെ അണിയറ പ്രവര്‍ത്തകര്‍ കോടതിയിലേക്ക്. ഹൈക്കോടതിയിൽ ഹര്‍ജി നല്‍കാനുള്ള നടപടിയാണ് തുടങ്ങിയത്. സുരേഷ് ഗോപി ചിത്രത്തിന് ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ചിത്രത്തിന്‍റെ ജാനകിയെന്ന പേര് മാറ്റണമെന്ന നിലപാടിലാണ് കേന്ദ്ര സെന്‍സര്‍ബോര്‍ഡ്. നേരത്തെ സുരേഷ് ഗോപി ചിത്രം ജെ എസ് കെയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. സിനിമ പേര് മാത്രമല്ല കഥാപാത്രത്തിന്റ […]
Read more

കാറിനടിയിൽപ്പെട്ട് ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിൽ ലോറിയിൽ നിന്നും ആഡംബര കാർ പുറത്തിറക്കുന്നതിനിടെ കാറിനടിയിൽപ്പെട്ട ഷോറൂം ജീവനക്കാരൻ മരിച്ചു. ചളിക്കവട്ടത്തെ റെയ്ഞ്ച് റോവർ യാർഡിൽ ഞായറാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ഷോറൂം ജീവനക്കാരനായ റോഷനാണ് മരിച്ചത്. കാർ ഇറക്കിയ ആൾക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. രാത്രി 11.30 പിന്നിട്ടതോടെ പതിവുപോലെ യാർഡിലേക്ക് കാറിറക്കാനെത്തിയതായിരുന്നു മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യർ. കാർ ഇറക്കാനെത്തിയ യൂണിയൻ തൊഴിലാളികളായ അൻഷാദും അനീഷുമായിരുന്നു കൂടെയുണ്ടായിരുന്നത്.. കോടികൾ വിലമതിക്കുന്ന റേഞ്ച് റോവർ വോഗ് കാർ ഡ്രൈവറായ […]
Read more

ട്രേയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്; പെരുമ്പാവൂരിൽ 2 പേർ പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ മിനി ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 14 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പാലക്കാട് കുഴൽമന്ദം സ്വദേശി രതീഷ് (45), തമിഴ്നാട് തിരുപ്പൂർ സ്വദേശി സതീഷ് കുമാർ (36) എന്നിവരാണ് പോലീസ് പിടിയിലായത്. വാഹനത്തിനകത്ത് ട്രേകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് പെരുമ്പാവൂരിൽ വില്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
Read more

ഇതരസംസ്ഥാന തൊഴിലാളിയുടെ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു. ഗുരുതരമായി പരിക്കേറ്റ ഒഡീഷ കണ്ധമൽ സ്വദേശി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എറണാകുളം കുറുപ്പംപടിയിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവമുണ്ടായത്. ദേഹത്ത് നിന്നും പൊടി കളയുന്നതിനിടയിൽ യുവാവിന്റെ പിൻഭാഗത്ത് കൂടി കംപ്രസ്സറിലെ ശക്തിയുള്ള കാറ്റ് ശരീരത്തിനകത്തേക്ക് കയറ്റുകയായിരുന്നു. യുവാവിന്റെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റു. സഹപ്രവർത്തകരായ ഒഡീഷ സ്വദേശികളായ പ്രശാന്ത് ബഹറ, ബയാഗ് സിംഗ് എന്നിവരെ പൊലീസ് പിടികൂടി. ഇരുവരും റിമാൻഡിലാണ്.
Read more
Advertisement
WhiteswanTV Footer