Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kochi

ജാതി പീഡന പരാതി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

കൊച്ചി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജാതിയുടെ പേരില്‍ പീഡനമെന്ന് പരാതി. റീജിയണല്‍ ഓഫീസിലെ അസിസ്റ്റന്റ് മാനേജരുടെ പരാതിയില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്. ചീഫ് റീജണല്‍ മാനേജര്‍ നിതീഷ്‌കുമാര്‍ സിന്‍ഹക്കെതിരെയും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കശ്മീര്‍ സിംഗിനെതിരെയുമാണ് കേസെടുത്തത്. പരാതി നല്‍കിയപ്പോള്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചുവെന്നും ആരോപണമുണ്ട്. നിന്നെ പോലെയുള്ളവര്‍ ഞങ്ങളുടെ നാട്ടില്‍ ഈ ജോലിയല്ല ചെയ്യുന്നതെന്നും നിനക്ക് എങ്ങനെയാണ് ഈ ജോലി കിട്ടിയത് എന്നൊക്കെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. […]
Read more

പാതിവില തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കൊച്ചി: പകുതി വിലയിൽ സ്കൂട്ടർ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ജില്ലയിൽ അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ, കോതമംഗലം എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളാണ് അന്വേഷക സംഘം പരിശോധിക്കുന്നത്. ജില്ലയിലെ സ്റ്റേഷനുകളിലായി 34 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവ പുതിയ എഫ്.ഐ.ആർ. ഇട്ട് പ്രത്യേക അന്വേഷക സംഘത്തിന് നൽകും കൂടാതെ പോലീസിന്റെ കേസന്വേഷണ റിപ്പോർട്ടും ക്രൈംബ്രാഞ്ചിന് കൈമാറും. ക്രൈംബ്രാഞ്ച് സംഘം ഗിരിനഗറിൽ അനന്തുകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ ബീ വെൻച്വേഴ്സിൽ പരിശോധന […]
Read more

കൊച്ചി നഗരത്തില്‍ ഇന്ന് ഹോണ്‍ വിരുദ്ധ ദിനം

കൊച്ചി: കൊച്ചി നഗരത്തില്‍ ഇന്ന് ഹോണ്‍ വിരുദ്ധ ദിനം. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.അമിതമായി ഹോണ്‍ മുഴക്കുന്നതിനാലുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യ പ്രശ്‌നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. നിരോധിത മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുമാണ് സിറ്റി പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിയില്‍ ഹോണ്‍ വിരുദ്ധ ദിനം ആചരിക്കുന്നത്. ‘നോ ഹോണ്‍ ഡേ’യുടെ ഭാഗമായി കൊച്ചിയില്‍ പ്രത്യേക ഊര്‍ജ്ജിത പരിശോധനകള്‍ നടക്കും. ബസ് സ്റ്റാന്‍ഡ്, ഓട്ടോ സ്റ്റാന്‍ഡ് എന്നിവ കേന്ദ്രീകരിച്ച് […]
Read more

കൊച്ചിയിൽ നാളെ ഹോൺ വിരുദ്ധ ദിനം:ഈ മേഖലകളിൽ ഹോൺ മുഴക്കിയാലും പിടിവീഴും

അമിതമായി ഹോൺ മുഴക്കുന്നതിനാലുള്ള ശബ്​ദ മലിനീകരണത്തെയും ആരോ​ഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാൻകൊച്ചി നഗരത്തിൽ നാളെ ഹോൺ വിരുദ്ധ ദിനം ആചരിക്കും. നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് സിറ്റി പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിയിൽ ഈ ​ദിനം ആചരിക്കുന്നത്. നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, കോടതികൾ എന്നിവയുടെ പരിസരങ്ങളിൽ ഹോൺ മുഴക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും.കൂടാതെ ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടക്കും. നിരോധിത മേഘലകളിൽഹോൺ മുഴക്കുന്ന […]
Read more

എലപ്പുള്ളി ബ്രൂവറി ഭൂമി ഇടപാട് നിയമവിരുദ്ധമെന്ന് ആരോപണം; ഒയാസിസ് കമ്പനിക്കെതിരെ അനിൽ അക്കര പരാതി നൽകി

കൊച്ചി: ഒയാസിസ് കമ്പനിക്കെതിരെ മുൻ എംഎൽഎ അനിൽ അക്കര പരാതി നൽകി. എലപ്പുള്ളി ബ്രൂവറി ഭൂമി ഇടപാടിന്റെ അടിസ്ഥാനത്തിലാണ് പരാതി. കേരളത്തിൽ കമ്പനികൾക്ക് നിയമാനുസരണം 15 ഏക്കർ പുരയിടം മാത്രമേ സ്വന്തമായി വാങ്ങുവാനും കൈവശം വെയ്ക്കുവാനും സാധിക്കുകയുള്ളു. എന്നാൽ നിയമവിരുദ്ധമായി രജിസ്ട്രേഷൻ വകുപ്പ് ഒയാസിസ് കമ്പനിക്ക് 24.59 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്ത് നൽകുകയും റവന്യു വകുപ്പ് പോക്കുവരവ് ചെയ്ത് കരം അടച്ച് നൽകുകയും ചെയ്തു. ഈ പ്രവർത്തികൾ തികച്ചും നിയമ വിരുദ്ധവും അഴിമതിയുമാണെന്ന് അനിൽ അക്കരെ […]
Read more

കാട്ടുപന്നി വട്ടംചാടി ബൈക്ക് യാത്രക്കാരന് പരിക്ക്

കൊച്ചി: കോതമംഗലം-പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കാട്ടുപന്നി വട്ടംചാടി ബൈക്കില്‍ ഇടിച്ച് യാത്രികന് പരിക്കേറ്റു. പുന്നേക്കാട് കളപ്പാറ സ്വദേശി അഖില്‍ രാജപ്പന്‍ (29) ആണ് പരിക്കേറ്റത്. പുന്നേക്കാട് കളപ്പാറ മാവിന്‍ച്ചോട് ഭാഗത്ത് വച്ച് രാത്രി 8നാണ് സംഭവമുണ്ടായത്. കോതമംഗലത്ത്‌ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് കാട്ടുപന്നി അഖിലിന്റെ ബൈക്കില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ അഖില്‍ റോഡിലേക്ക് തെറിച്ചു വീണു. അഖിൽ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read more

കൊച്ചിയിലെ ഭക്ഷണശാലയിൽ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു ഒരാൾ മരിച്ചു

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഭക്ഷണശാലയിൽ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. പരുക്കേറ്റ മറ്റ് മൂന്ന് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വൈകീട്ട് നാലുമണിയോടെയാണ് കലൂരിലെ ഇഡ്ഡലി കഫേയിൽ അപകടം ഉണ്ടായത്. സ്റ്റീമര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മരിച്ചയാള്‍ ഹോട്ടല്‍ ജീവനക്കാരനാണ്. അപകടത്തിൽ സുമിത്ത് എന്നയാളാണ് മരിച്ചത്.
Read more

വഴിയടച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളിലുള്ള കോടതിയലക്ഷ്യ നടപടിയിൽ മാപ്പപേക്ഷിച്ച് ഡിജിപി

കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ വഴിയടച്ച് നടത്തിയ പരിപാടികളിലുള്ള കോടതിയലക്ഷ്യ നടപടിയിൽ ഖേദം പ്രകടിപ്പിച്ചും, മാപ്പപേക്ഷിച്ചും സംസ്ഥാന പൊലീസ് മേധാവി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പൊലീസ് മേധാവിയുടെ ഈ മാപ്പപേക്ഷ. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന് ഡിജിപി വ്യക്തമാക്കി. അതോടൊപ്പം കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി സത്യവാങ് മൂലത്തിൽ ആവശ്യപ്പെട്ടു.
Read more

കൊച്ചിയിലെ ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികള്‍ തുടങ്ങി ജില്ലാ ഭരണകൂടം

കൊച്ചി: വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ളാറ്റ് പൊളിക്കാനുള്ള ഉത്തരവില്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ ജില്ലാ ഭരണകൂടം. ഫ്ളാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകള്‍ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിന് പിന്നാലെ ചന്ദര്‍ കുഞ്ച് എന്നാണ് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ പേര്. കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മറ്റി രൂപീകരിക്കും. തൃപ്പൂണിത്തുറ നഗരസഭയിലെ സിവില്‍ എഞ്ചിനീയര്‍, ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ ഓഫീസര്‍, ഫ്‌ലാറ്റിലെ രണ്ട് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ അടങ്ങുന്നതായിരിക്കും കമ്മിറ്റി. അപ്പാര്‍ട്‌മെന്റില്‍ മൂന്ന് ടവറുകളാണ് ഉളളത്. ഇതില്‍ […]
Read more

മിഹിറിന്റെ മരണം; പോക്സോ ചുമത്താനുള്ള സാധ്യത പരിശോധിക്കും

എറണാകുളം തൃപ്പൂണിത്തുറയിൽ പതിനഞ്ചുക്കാരൻ മിഹിർ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളുടെയും സ്കൂൾ മാനേജ്‌മെന്റിലെ രണ്ടുപേരുടെയും മൊഴിയെടുത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ. കുട്ടി മറ്റ് അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നതെന്നും പൊതുവിദ്യാഭാസ ഡയറക്ടർ എസ് ഷാനവാസ്‌ പറഞ്ഞു. സ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എൻഒസി ഉണ്ടോ എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടില്ലെന്നും കൃത്യമായ എൻഒസി രേഖ സ്കൂൾ നൽകിയിട്ടില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. വ്യക്തമായ രേഖകൾ ഇല്ലെങ്കിൽ അതും ഉൾപ്പെടുത്തി റിപ്പോർട്ട് നൽകും. കോടതി കേസിൽ പോക്സോ ചുമത്താനുള്ള […]
Read more
Advertisement
WhiteswanTV Footer