Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്വന്റി-20 എൻഡിഎ കൂടാരത്തിൽ, കുന്നത്തുനാട്ടിൽ സർപ്രൈസ് പോരാട്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കുന്നത്തുനാട് മണ്ഡലം ഇത്തവണ ശ്രദ്ധ പിടിച്ചുപറ്റുന്നത് ട്വന്റി 20-യുടെ എൻ.ഡി.എ. പ്രവേശത്തിലൂടെയാണ്. കേരളത്തിൽ ബദൽ രാഷ്ട്രീയം അവതരിപ്പിച്ച് രംഗത്തുവന്ന ട്വന്റി 20 മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോൾ അവരുടെ കോട്ടയായ കുന്നത്തുനാട്ടിൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഉറ്റുനോക്കുന്നത് . ട്വന്റി 20 ആദ്യം മൂന്നുമുന്നണികൾക്കും എതിരായിരുന്നു. അവിടെനിന്നാണ് ബി.ജെ.പി. കൂടാരത്തിലേക്ക് ചേക്കേറിയത് . തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം അവരുടെ അണികളെത്തന്നെ ഞെട്ടിച്ചുകൊണ്ടാണ് പാർട്ടി എൻ.ഡി.എ. മുന്നണിയിൽ ചേരുന്നതായുള്ള പ്രഖ്യാപനം നടത്തിയത് .

ക്രൈസ്തവ, മുസ്‌ലിം സമുദായാംഗങ്ങളുടെ വോട്ടുകൾ എവിടേക്കുപോകുമെന്ന് അറിയാൻ തിരഞ്ഞെടുപ്പു കഴിയുന്നത് വരെ കാത്തിരിക്കണം .സംവരണമണ്ഡലമായ ഇവിടെ മണ്ഡലത്തിൽനിന്ന് ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ ട്വന്റി 20-ക്ക് സാധിച്ചിട്ടില്ല . എന്നാൽ കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടായപ്പോൾ അത് മുതലെടുത്ത് ഒറ്റരാത്രികൊണ്ട് അടൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ ബാബുദിവാകരനെ കുന്നത്തുനാട് കൊണ്ടുവന്ന് സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ സാധിച്ചത് ട്വന്റി 20-യുടെ പ്രധാന രാഷ്ട്രീയ നീക്കത്തിലൊന്നായിരുന്നു .ട്വന്റി 20-ക്ക് തങ്ങളുടെ ശക്തികേന്ദ്രത്തിൽ ജയിച്ചുകാട്ടേണ്ടത് അനിവാര്യമാണ്. ബി.ജെ.പി.യുടെ വോട്ടുകൾകൂടി ചേരുമ്പോൾ ചെറിയ മാർജിനിലാണെങ്കിലും ജയസാധ്യത പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.

സി.പി.എമ്മിനും കുന്നത്തുനാട് സീറ്റ് നിലനിർത്തേണ്ടത് അനിവാര്യമാണ്. കുന്നത്തുനാട് ഇക്കുറി സീറ്റ് തിരിച്ചുപിടിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. ട്വന്റി 20-യുടെ എൻ.ഡി.എ. പ്രവേശനം തങ്ങൾക്ക് ഗുണകരമാവുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. പാർട്ടി എൻ.ഡി.എ.യിൽ ചേർന്നത് അണികളിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നും അതെല്ലാം യു.ഡി.എഫിന് അനുകൂലമായി ചിന്തിക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുമെന്നുമാണ് മുന്നണി പ്രതീക്ഷിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി 20-യും യു.ഡി.എഫും എതാണ്ട് തുല്യശക്തികളായിനിന്ന് പോരാടുന്നതാണ് കുന്നത്തുനാട്ടിൽ കണ്ടത്. നാലുപഞ്ചായത്തുകളിൽ യു.ഡി.എഫും നാലിടത്ത് ട്വന്റി 20-യുമാണ് ഭരണം. ചില പഞ്ചായത്തുകളിൽ പരസ്പര സഹകരണത്തിന്റെ പാത തുറന്നതും കാണാം. സി.പി.എമ്മിനെയും കോൺഗ്രസിനെയും ഇടവിട്ട് അധികാരത്തിലേറ്റുന്ന ശൈലിയാണ് കുന്നത്തുനാട് മണ്ഡലത്തിലുള്ളത്. ഇക്കുറി അതിനിടയിലേക്ക് ട്വന്റി 20 വാശിയോടെ ഇറങ്ങുമ്പോൾ ഫലം പ്രവചനാതീതമാവുകയാണ്.

Recent News

Advertisement
WhiteswanTV Footer