Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ലോറിയുമായി കൂട്ടിയിടിച്ചു, വനിതാ ഓവർസിയർക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സ്കൂട്ടറും ലോറിയും കൂട്ടി ഇടിച്ചു ഇറിഗേഷൻ വകുപ്പിലെ വനിതാ ഓവർസിയർക്ക് ദാരുണാന്ത്യം. തൃശൂർ പൊയ്യ പൂപ്പത്തി ഏലൂർ സ്വദേശിനിയായ കെ ജി ശ്രീദിവ്യ (45) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ദേശീയ പാതയിലെ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. അങ്കമാലിയിൽ നിന്ന് കറുകുറ്റി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സ്കൂട്ടറും അതേ ദിശയിൽ പോയ ലോറിയും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത് . ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞ് ശ്രീദിവ്യ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശ്രീദിവ്യയെ ഉടൻ അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടമലയാർ ഇറിഗേഷൻ പ്രോജക്ടിന്റെ കറുകുറ്റി സെക്ഷനിൽ ഓവർസിയറായി ജോലി ചെയ്ത് വരികയായിരുന്നു ശ്രീദിവ്യ . അങ്കമാലിയിലെ ഇടമലയാർ ക്വാർട്ടേഴ്സിലായിരുന്നു താമസം. വീട്ടിൽ നിന്ന് ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പീച്ചാനിക്കാട് ഐക്യാട്ടുകടവ് കളങ്കര കുടുംബാംഗമാണ്. ഭർത്താവ് രാധാകൃഷ്ണൻ. മക്കൾ ദേവിക, പവിത്ര.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer