Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുവൈത്തിൽ രഹസ്യ മദ്യനിർമാണ കേന്ദ്രം കണ്ടെത്തി; ഇന്ത്യക്കാരനുൾപ്പെടെ നാല് പ്രവാസികൾ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിലെ മിന അബ്ദുള്ള വ്യവസായ മേഖലയിൽ അനധികൃതമായി മദ്യം നിർമിക്കുകയും സംഭരിക്കുകയും ചെയ്ത കേസിൽ ഇന്ത്യക്കാരനുൾപ്പെടെ നാല് ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ. മൂന്ന് നേപ്പാൾ സ്വദേശികളും ഒരു ഇന്ത്യക്കാരനുമാണ് പിടിയിലായത്. അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രഹസ്യ മദ്യനിർമാണ കേന്ദ്രം കണ്ടെത്തിയത്.

മദ്യലഹരിയിലായിരുന്ന പ്രതികളെ സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടി ചോദ്യം ചെയ്തതോടെയാണ് അനധികൃത മദ്യനിർമാണ കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രവർത്തനരഹിതമായ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിനുള്ളിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന മദ്യനിർമാണശാലയും സംഭരണകേന്ദ്രവും കണ്ടെത്തുകയായിരുന്നു.

കേന്ദ്രത്തിൽ നിന്ന് 1.5 ലിറ്റർ വീതം കൊള്ളുന്ന 194 കുപ്പി വ്യാജമദ്യം പിടിച്ചെടുത്തു. മദ്യം നിറച്ച ഒരു ബാരൽ ഉൾപ്പെടെ വിവിധ വലിപ്പത്തിലുള്ള അഞ്ച് ബാരലുകൾ, മദ്യം കുപ്പികളിൽ നിറയ്ക്കാൻ ഉപയോഗിക്കുന്ന മൂന്ന് സിറിഞ്ചുകൾ, മദ്യക്കുപ്പികൾ നിറച്ച 28 ബാഗുകൾ എന്നിവയും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

അറസ്റ്റിലായ നാല് പേരെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർനിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി രാജ്യത്തുടനീളം പരിശോധനകൾ ശക്തമായി തുടരുകയാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix