Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരള സ്റ്റാർട്ടപ്പ് മിഷന് ആദ്യ വനിതാ സിഇഒ; പാലക്കാട് സ്വദേശിനി ജൂബി ജോസിന് നിയമനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ തലപ്പത്തേക്ക് ആദ്യമായി വനിതാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എത്തുന്നു. പാലക്കാട് സ്വദേശിനിയായ ജൂബി ജോസിനെയാണ് പുതിയ സിഇഒ ആയി നിയമിക്കുന്നത്. മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഡിസംബറിൽ ജൂബി ജോസ് ചുമതലയേൽക്കും. നിലവിൽ സെക്കൻഡ് കരിയേഴ്സ് എന്ന കമ്പനിയിൽ ചീഫ് പ്രോഡക്ട് ഓഫീസറായി പ്രവർത്തിക്കുകയാണ് ജൂബി ജോസ്.

നിലവിലെ സിഇഒ അനൂപ് അംബികയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. കാലാവധി നീട്ടിനൽകിയെങ്കിലും തുടരാൻ താൽപര്യമില്ലെന്ന് അനൂപ് അംബിക സർക്കാരിനെ അറിയിച്ചിരുന്നു. തുടർന്നാണ് പുതിയ സിഇഒയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്.

സിഇഒ സ്ഥാനത്തേക്ക് 253 പേരാണ് അപേക്ഷിച്ചത്. ഇതിൽനിന്ന് 13 പേരെ അഭിമുഖത്തിനായി തിരഞ്ഞെടുത്തു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന അഭിമുഖത്തിൽ 12 പേർ പങ്കെടുത്തു. അവസാന പട്ടികയിൽ മൂന്ന് പേരാണ് ഇടംപിടിച്ചത്. ഇതിൽ ഒന്നാം റാങ്ക് നേടിയ ജൂബി ജോസിനെ നിയമിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. കാർത്തിക് പരശുറാം ബാലകൃഷ്ണൻ രണ്ടാം റാങ്കും സന്തോഷ് സി.സി മൂന്നാം റാങ്കും നേടി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix