മാലിദ്വീപിൽ ഡൈവിങ് ദുരന്തം; കടലിനടിയിലെ ഗുഹയിൽ നിന്ന് നാല് ഇറ്റാലിയൻ ഗവേഷകരുടെ മൃതദേഹങ്ങൾ കണ്ടെത്തി
മാലെ: മാലിദ്വീപിൽ സ്കൂബ ഡൈവിങ്ങിനിടെ കാണാതായ നാല് ഇറ്റാലിയൻ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ കടലിനടിയിലെ ആഴമേറിയ ഗുഹയിൽ നിന്ന് കണ്ടെത്തി. വാവു അറ്റോളിലെ 60 മീറ്റർ ആഴത്തിലുള്ള അണ്ടർവാട്ടർ ഗുഹയ്ക്കുള്ളിൽ നിന്നാണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട അഞ്ചംഗ സംഘത്തിലെ ഒരാളുടെ മൃതദേഹം കഴിഞ്ഞ വ്യാഴാഴ്ച തന്നെ കണ്ടെത്തിയിരുന്നു. മാലിദ്വീപ് ചരിത്രത്തിലെ ഏറ്റവും വലിയ ഡൈവിങ് ദുരന്തങ്ങളിലൊന്നായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. രക്ഷാപ്രവർത്തനത്തിനിടെ മാലിദ്വീപ് സൈന്യത്തിലെ സ്റ്റാഫ് സർജന്റ് മുഹമ്മദ് മഹ്ദി എന്ന ഡൈവർ ശനിയാഴ്ച മരിച്ചു. ഇറ്റലിയിലെ ജനീവ […]
Read more

