Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident death

പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു

കാസർകോട്: വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പുങ്ങംചാൽ കൊടിയംകുണ്ട് വീട്ടിൽ രാജുവാണ് മരിച്ചത്. അപകടത്തിൽ പോലീസ് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐയ്ക്കും പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഏകദേശം 7.30ഓടെ താലൂക്ക് ഓഫീസ് പരിസരത്തെ റോഡിലാണ് അപകടം ഉണ്ടായത്. പോലീസ് ജീപ്പും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനു പിന്നാലെ സ്ഥലത്ത് എത്തിച്ചേർന്ന നാട്ടുകാർ, അപകടത്തിൽപ്പെട്ട പോലീസ് വാഹനം ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം തടഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന് […]
Read more

ബൈക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ച് തീപിടിച്ച് യുവാവ് മരിച്ചു. പുളിയനമ്പ്രം സ്വദേശി മുഹമ്മദ് തസ്‍ലീം ആണ് മരിച്ചത്. ഇരിട്ടി–മട്ടന്നൂർ റോഡിലെ ഉളിയിൽ നരയമ്പാറയിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. ബംഗളൂരു ഭാഗത്തുനിന്ന് പെരിങ്ങത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന തസ്‍ലീമിന്റെ ബൈക്ക് നരയമ്പാറ പെട്രോൾ പമ്പിന് സമീപം റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ച് നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് വീണു. അപകടത്തിന് പിന്നാലെ ബൈക്കിന് തീപിടിക്കുകയായിരുന്നു. ബൈക്കിന്റെ അടിയിൽ കുടുങ്ങിയ തസ്‍ലീമിന് പുറത്തേക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. നാട്ടുകാർ എത്തി […]
Read more

മധ്യപ്രദേശിൽ പിക്അപ്പ് ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 15 പേർ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ 15 പേർ മരിച്ചു. ഇൻഡോർ–അഹമ്മദാബാദ് ദേശീയപാതയിൽ അമിത വേഗതയിൽ എത്തിയ പിക്കപ്പ് ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എതിർദിശയിൽ വന്ന എസ്‌യുവിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഏകദേശം 35 തൊഴിലാളികളുമായി സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് ട്രക്ക് മൂന്നോ നാലോ തവണ മറിഞ്ഞ ശേഷം റോഡിന്റെ മറുവശത്തേക്ക് തെറിച്ച് എസ്‌യുവിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 12 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. […]
Read more

വയനാട്ടിൽ ജീപ്പിടിച്ച് അപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

ബത്തേരി: വയനാട്ടില്‍ പിക്കപ്പ് ജീപ്പ് ഇടിച്ച് അധ്യാപിക മരിച്ചു. കോളയാടി കണ്ണേത്ത്ന് സ്വദേശി ജിലി വില്‍സണ്‍ (49) ആണ് മരിച്ചത്. രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. പള്ളിയിൽ പോകാനായി കാറിന് സമീപം നില്‍ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബത്തേരി ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാഹനമാണ് ഇടിച്ചുതെറിപ്പിച്ചത്. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; യുവാവ് മരിച്ചു

ആലപ്പുഴ: ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തിൽ രാധാകൃഷ്ണൻ–സുജാത ദമ്പതികളുടെ മകൻ ഹരിനാരായണൻ (20) ആണ് മരിച്ചത്. സുഹൃത്തായ ആദിത്യൻ (20) ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കണ്ണനാകുഴി ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. ബൈക്കിന് പെട്രോൾ തീർന്നതിനെ തുടർന്ന് നിർത്തി പരിശോധിക്കുന്നതിനിടെയാണ് കോഴിയുമായി പോയ പിക്കപ്പ് വാൻ ഇടിച്ചത്. ഹരിനാരായണൻ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ആദിത്യനെ ഉടൻ ആശുപത്രിയിൽ […]
Read more

ഓട്ടോ ടാക്സി വൈദ്യുതി തൂണിലിടിച്ച് അപകടം; യുവതി മരിച്ചു

ആലപ്പുഴ: രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷ വൈദ്യുതിതൂണിൽ ഇടിച്ച് യുവതി മരിച്ചു. പുന്നപ്ര പറവൂർ നൈപ്പള്ളി വീട്ടിൽ ഗിത്താറിസ്റ്റ് സോണിമോന്റെ മകൾ പി.എസ്. സ്വാതി (22) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1.30ഓടെ പഴയനടക്കാവ് റോഡിൽ പുന്നപ്ര അറവുകാട് ജങ്ഷൻ സമീപമാണ് അപകടം നടന്നത്. രക്തസമ്മർദം ഉയർന്ന പിതൃസഹോദരി ദീപികയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. എതിർദിശയിൽ വന്ന ബൈക്കുമായി ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടു വൈദ്യുതിതൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ […]
Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ബാലുശ്ശേരി കരുമലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. എകരൂൽ വാകേരി കല്ലാച്ചികണ്ടി സ്വദേശിയായ അഭിലാഷ് (38) ആണ് മരിച്ചത്. കരുമല ഉപ്പുംപെട്ടിയിലെ അമ്മയുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാർ അഭിലാഷിനെ ഇടിച്ചതായാണ് വിവരം. അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് […]
Read more

കാർ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു

പത്തനംതിട്ട: കാർ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. വലഞ്ചുഴി സ്വദേശി മുഹമ്മദ് സാലി (65) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മേലെ വെട്ടിപ്രം റിംഗ് റോഡിൽ അമിതവേഗതയിൽ എത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാലിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ മരണപ്പെട്ടു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read more

പഞ്ചാബിൽ തീർഥാടക ബസ് മറിഞ്ഞ് 6 പേർ മരിച്ചു; 21 പേർക്ക് പരിക്ക്

ചണ്ഡീഗഡ്: പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ആറുപേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ബസ്സി പത്താനയിലെ മൊറിൻഡ-ചുന്നി റോഡിൽ ഹിമ്മത്പുരയ്ക്ക് സമീപമാണ് അപകടം നടന്നത്. രൂപ്‌നഗർ ജില്ലയിലെ ആനന്ദ്പൂർ സാഹിബിൽ നടന്ന ബൈശാഖി ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഫത്തേഗഡ് സാഹിബിലെ മെയിൻ മജ്രി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ബസിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതാകാമെന്നാണ് […]
Read more

അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞുകയറി ഏഴുവയസ്സുകാരൻ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ചിക്കമഗളുരുവിൽ ഘോഷയാത്രയിലേക്ക് കാർ പാഞ്ഞുകയറി ഏഴു വയസ്സുള്ള കുട്ടി മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഗുരുതരാവസ്ഥയിൽ ഹാസൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംബേദ്കർ ജയന്തി ഘോഷയാത്രയ്ക്കിടെയാണ് അപകടം നടന്നത്. മദ്യലഹരിയിൽ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ നാട്ടുകാർ ഡ്രൈവറെ കയ്യേറ്റം ചെയ്തു. ഇയാളോടൊപ്പം കാറിലുണ്ടായിരുന്ന മറ്റൊരാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇതിനിടെ, ജില്ലാ ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധം നടത്തി. സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ […]
Read more
Advertisement
WhiteswanTV Footer