Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident death

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊല്ലം: അമ്മയ്ക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അടൂർ ഏനാത്ത് സ്വദേശിയായ അംജത് (23) ആണ് അപകടത്തിൽ മരിച്ചത്. ഷാനവാസിന്റെയും സീനത്തിന്റെയും മകനാണ്. കൊല്ലം–പത്തനംതിട്ട അതിർത്തിയായ ഏഴാംമൈൽ ജങ്ഷനിൽ ഇന്നലെ രാത്രി 9.30ഓടെയാണ് അപകടം ഉണ്ടായത്. അമ്മ സീനത്തിനൊപ്പം ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച ബൈക്ക് മലനട റോഡിൽ നിന്നെത്തിയ കാറുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അംജത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. സീനത്ത് ചികിത്സയിലാണ്. സംഭവത്തിൽ […]
Read more

ലോറി കയറിയിറങ്ങി തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു

മലപ്പുറം: എടരിക്കോട് ദേശീയപാതയിൽ ഉണ്ടായ ദാരുണ അപകടത്തിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു. ഇളയരാജയും സരസ്വതിയും ആണ് മരിച്ചത്. ഗുഡ്സ് ഓട്ടോ, സ്വകാര്യ ബസ്, ലോറി എന്നിവ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഡിവൈഡറിന് സമീപം യു-ടേൺ എടുക്കുന്നതിനായി വേഗത കുറച്ച ഗുഡ്സ് ഓട്ടോയുടെ പിന്നാലെ എത്തിയ സ്വകാര്യ ബസ് ഇടിച്ചതാണ് അപകടത്തിന് തുടക്കമായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുപോയ ഗുഡ്സ് ഓട്ടോയിലേക്ക് എതിര്‍വശത്ത് നിന്നെത്തിയ ലോറി ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് ദമ്പതികളുടെ മുകളിലൂടെ ലോറി കയറിയിറങ്ങിയതോടെ ഇരുവരും സംഭവസ്ഥലത്തുതന്നെ […]
Read more

അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് നാലുവയസ്സുകാരി മരിച്ചു

തിരുവനന്തപുരം: അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് നാലു വയസ്സുകാരി മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകൾ സനാ മെഹ്‌റിൻ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മാതാവിനോടൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുത്ത് ഓട്ടോറിക്ഷയിൽ വീട്ടിലെത്തിയ ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീടിനു മുന്നിൽ അമിതവേഗത്തിൽ എത്തിയ ബൈക്ക് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനയെ ഉടൻ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണം സംഭവിച്ചു. ഒരാഴ്ച […]
Read more

കാങ്കറിൽ കാർ അപകടം; ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു

ന്യൂഡൽഹി: ഛത്തീസ്ഗഡ്യിലെ കാങ്കർ ജില്ലയിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരേ കുടുംബത്തിലെ ആറുപേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി സമീപത്തെ ചിവരാജ് ഗ്രാമംയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിവരികയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ എതിർദിശയിൽ വന്ന മറ്റൊരു കാറുമായി ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും പൂർണ്ണമായും തകർന്നു. ഒരു കാറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഒരു കുട്ടിയും രണ്ട് പുരുഷന്മാരുമാണ് സംഭവസ്ഥലത്തുതന്നെ […]
Read more

കൊല്ലത്ത് കാറിടിച്ച് ദേശീയ ഹാൻഡ്‌ബോൾ താരം മരിച്ചു

കൊല്ലം: അമിതവേഗത്തിലെത്തിയ കാറിടിച്ച് ദേശീയ ഹാൻഡ്‌ബോൾ താരം മരിച്ചു. ജെ.എൻ.ആർ.എ. നഗർ 229-ൽ വിജയ് ഭവനിൽ താമസിക്കുന്ന അജിത് കുമാറാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാത്രി 10.15-ഓടെ ചിന്നക്കട–ആശ്രാമം റെസിഡൻസി റോഡിലാണ് അപകടം സംഭവിച്ചത്. ആശ്രാമം ഭാഗത്തുനിന്ന് കൊല്ലത്തേക്ക് അമിതവേഗത്തിൽ എത്തിയ കാർ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിച്ചുകയറുകയായിരുന്നു. പുള്ളിക്കട കോളനിയിലേക്കുള്ള വഴിയുടെ സമീപത്തുവച്ചാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ അജിത് താഴ്ചയിലുള്ള ഇടറോഡിലേക്ക് തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാറിൽ നാല് […]
Read more

ലിഫ്റ്റ് വാങ്ങിയ യുവതി ബൈക്ക് അപകടത്തിൽ മരിച്ചു

ആലുവ: ലിഫ്റ്റ് വാങ്ങി യാത്ര ചെയ്ത യുവതി ബൈക്ക് അപകടത്തിൽ മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ നന്ദന ഹരിപ്രസാദ് ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ 10.30ഓടെ ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുന്നതിനിടെ അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിൽ ടിപ് ടോപ് ഫർണിച്ചർ ഷോപ്പിന് സമീപത്താണ് അപകടം നടന്നത്. റോഡരികിൽ നിർത്തിയിരുന്ന ഗ്യാസ് ലോറി അപ്രതീക്ഷിതമായി വലത്തേക്ക് തിരിച്ചതോടെ പിന്നിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. […]
Read more

കാർ കിണറ്റിൽ വീണ് അപകടം; ഒരു കുടുബത്തിലെ ഒമ്പത് പേർ മരിച്ചു

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ഉണ്ടായ ദാരുണ അപകടത്തിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. ഡിൻഡോറി മേഖലയിലെ ശിവാജി നഗർ ഭാഗത്ത് വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. മരിച്ചവരിൽ ആറ് കുട്ടികളും ഉൾപ്പെടുന്നു. സ്വകാര്യ ചടങ്ങിലേക്ക് പോകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്കു പതിക്കുകയായിരുന്നു. ഇരുട്ട് കാരണം ഡ്രൈവർക്ക് കിണർ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാർ മറിഞ്ഞ് യാത്രക്കാരെല്ലാം കിണറ്റിൽ കുടുങ്ങി. വിവരം ലഭിച്ച ഉടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം രണ്ട് […]
Read more

ഒഡീഷയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

ഭുവനേശ്വർ: ഒഡീഷയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ നയാഗഡ് ജില്ലയിലെ ദാസ്പല്ലയിൽ ദേശീയപാതയിലാണ് അപകടം നടന്നത്. ബെർഹാംപൂർ സ്വദേശികളായ എൽ. ഹരി പത്ര, ഭാര്യ ലക്ഷ്മി പത്ര, ഗഞ്ചം ജില്ലയിലെ കുലാഡ് ഗ്രാമത്തിലെ സുമതി സാഹു, സുപ്രഭ സാഹു, ബസ് ഡ്രൈവർ പ്രവീൺ കുമാർ സാഹു എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ദാസ്പല്ല ആശുപത്രിയിലും നയാഗഡ് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബെർഹാംപൂരിൽ നിന്ന് […]
Read more

യുഎസിലെ ഹവായിയിൽ ഹെലികോപ്റ്റർ തകർന്ന് വീണു; മൂന്ന് പേർ മരിച്ചു

ഹനാലെയ്: യുഎസിലെ ഹവായിയിലെ കൗയി ദ്വീപിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെ കൗയിയിലെ കലാലൗ ബീച്ചിലാണ് അപകടം നടന്നത്. ഒരു പൈലറ്റും നാലു യാത്രക്കാരുമായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അപകടമുണ്ടായ സ്ഥലത്ത് നിന്നുള്ള മരിച്ചവരെ തിരിച്ചറിഞ്ഞതായും, പരിക്കേറ്റ രണ്ടുപേരെ വിൽകോക്സ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയതായും പൊലീസ് വ്യക്തമാക്കി. എയർബോൺ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. നാ പാലി തീരത്തുള്ള ബീച്ചുകൾ ടൂറിസത്തിനും ഹെലികോപ്റ്റർ ഗതാഗതത്തിനും പ്രധാന കേന്ദ്രങ്ങളാണ്.
Read more

ലോറി നിർത്തിയിട്ട കാറിലിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

ബെം​ഗളൂരു: സൗത്ത് ബംഗളൂരുവിലെ കുറുബരഹള്ളിയിൽ ​ഗൂ​ഗിൾ മാപ്പ് പിന്തുടർന്നെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ച് കത്തി അപകടം. നിർത്തിയിട്ട കാറിലാണ് ലോറിയിടിച്ചത്. കാറിൽ ഉറങ്ങുകയായിരുന്ന കാർ ഡ്രൈവർ അംബാദാസ് (23) മരണപെട്ടു. ഇറക്കം ഇറങ്ങവേ നിയന്ത്രണം വിട്ട ലോറി സിഎൻജിയിൽ ഓടുന്ന കാറിൽ ഇടിക്കുകയായിരുന്നു. 100 മീറ്ററോളം ലോറി കാറിനെ വലിച്ചിഴച്ചു. ഇരുമ്പ് കമ്പി കയറ്റി ആന്ധ്രയിൽ നിന്ന് വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.
Read more
Advertisement
WhiteswanTV Footer