Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാർ കിണറ്റിൽ വീണ് അപകടം; ഒരു കുടുബത്തിലെ ഒമ്പത് പേർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ഉണ്ടായ ദാരുണ അപകടത്തിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. ഡിൻഡോറി മേഖലയിലെ ശിവാജി നഗർ ഭാഗത്ത് വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. മരിച്ചവരിൽ ആറ് കുട്ടികളും ഉൾപ്പെടുന്നു.

സ്വകാര്യ ചടങ്ങിലേക്ക് പോകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്കു പതിക്കുകയായിരുന്നു. ഇരുട്ട് കാരണം ഡ്രൈവർക്ക് കിണർ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാർ മറിഞ്ഞ് യാത്രക്കാരെല്ലാം കിണറ്റിൽ കുടുങ്ങി.

വിവരം ലഭിച്ച ഉടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷം രാത്രി 12.15ഓടെയാണ് എല്ലാവരെയും പുറത്തെടുത്തത്. എന്നാൽ ഇതിനകം ഒമ്പത് പേരും മരിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer