Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുദ്ധ വിമാനം വെടിവെച്ചിട്ടത് ഇറാനുമായുള്ള നയതന്ത്ര ചർച്ചകളെ ബാധിക്കില്ല: ട്രംപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: അമേരിക്കൻ സൈനിക വിമാനം വെടിവെച്ചിട്ട സംഭവത്തിൽ ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾക്ക് ബാധകമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. എൻബിസി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഇല്ല, ഇത് ചർച്ചകളെ ബാധിക്കില്ല. ഇത് യുദ്ധമാണ്, ഞങ്ങൾ യുദ്ധത്തിലാണ്,” എന്നാണ് ട്രംപ് പറഞ്ഞത്.

അമേരിക്കൻ വിമാനം ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ട്രംപിന്റെ ആദ്യ പ്രതികരണമാണിത്. പൈലറ്റിനായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. സൈനിക നടപടികളെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ അസന്തോഷവും ട്രംപ് പ്രകടിപ്പിച്ചു. ഇതിനിടെ, ഇറാൻ അമേരിക്കയുടെ F-15E ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്കിന് സമീപം ഒരു അമേരിക്കൻ A-10 വിമാനവും തകർത്തതായി അവകാശപ്പെട്ടു.

ഇതിന് പിന്നാലെ, ഇറാനിയൻ അതിർത്തിക്കുള്ളിൽ കയറി പൈലറ്റുകളെ രക്ഷിക്കാൻ അമേരിക്കൻ സൈന്യം അപകടകരമായ രക്ഷാപ്രവർത്തനം നടത്തിയതായും റിപ്പോർട്ടുണ്ട്. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ഉപയോഗിച്ച രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളെയും ഒരു യുദ്ധവിമാനത്തെയും ഇറാൻ ആക്രമിച്ചതായും വിവരങ്ങൾ പുറത്തുവരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer