Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലിഫ്റ്റ് വാങ്ങിയ യുവതി ബൈക്ക് അപകടത്തിൽ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലുവ: ലിഫ്റ്റ് വാങ്ങി യാത്ര ചെയ്ത യുവതി ബൈക്ക് അപകടത്തിൽ മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ നന്ദന ഹരിപ്രസാദ് ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച രാവിലെ 10.30ഓടെ ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുന്നതിനിടെ അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിൽ ടിപ് ടോപ് ഫർണിച്ചർ ഷോപ്പിന് സമീപത്താണ് അപകടം നടന്നത്. റോഡരികിൽ നിർത്തിയിരുന്ന ഗ്യാസ് ലോറി അപ്രതീക്ഷിതമായി വലത്തേക്ക് തിരിച്ചതോടെ പിന്നിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് പിന്നാലെ വന്ന കാറിൽ തട്ടി മറിഞ്ഞു.

റോഡിൽ തലയടിച്ച് വീണതാണ് നന്ദനയുടെ മരണത്തിന് കാരണമായത്. അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അത്താണിയിലെ നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായിരുന്നു നന്ദന. ഇടപ്പള്ളിയിലേക്ക് പോകുന്നതിനിടെ അശ്വിന്റെ ബൈക്കിൽ ലിഫ്റ്റ് വാങ്ങിയാണ് യാത്ര ചെയ്തിരുന്നത്.

Recent News

Advertisement
WhiteswanTV Footer