Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident death

നിലമേൽ വാഹനാപകടം; ചികിത്സയിലായിരുന്ന യുവതിയും മരിച്ചു

കൊല്ലം: നിലമേലിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. ഇതോടെ അപകടത്തിൽ അമ്മയും മകളും ഉൾപ്പെടെ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹൽബി ജലാൽ (21) ആണ് ഇന്ന് മരണപ്പെട്ടത്. ഇവരുടെ അമ്മ സെൽവം മുഹമ്മദ് കുഞ്ഞ് (53) സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഇരുവരും പത്തനംതിട്ട പന്തളം സ്വദേശികളാണ്. ഇന്നലെ രാത്രിയാണ് ദാരുണമായ അപകടം നടന്നത്. അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടർ അതേ ദിശയിൽ എത്തിയ കാർ ഇടിച്ച് […]
Read more

ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് സഹോദരങ്ങൾ മരിച്ചു

ചെന്നൈ: കാറിന്റെ ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് സഹോദരങ്ങൾ മരിച്ചു. ഹൊസൂർ-കൃഷ്ണഗിരി ദേശീയപാതയിലെ ഗുരുപാരപ്പള്ളിയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. പട്ടാമ്പി സ്വദേശിനിയായ ദിവ്യയും സഹോദരൻ ദീപകുമാണ് അപകടത്തിൽ മരിച്ചത്. ദിവ്യയുടെ ഭർത്താവ് വിനീത് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബംഗളൂരുവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ പഞ്ചറായത്. തുടർന്ന് വാഹനം റോഡരികിൽ നിർത്തി ടയർ മാറ്റുന്നതിനിടെ അതുവഴി വന്ന ലോറി ഇടിച്ചുകയറുകയായിരുന്നു.വിനീതിന്റെയും ദിവ്യയുടെയും കുട്ടികളും ബന്ധുക്കളും ഉൾപ്പെടെ എട്ട് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസവും […]
Read more

നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം; നടൻ ഭരത് കാന്ത് അന്തരിച്ചു

അമരാവതി: നിയന്ത്രണം വിട്ട കാർ കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ തെലുങ്ക് നടൻ കെ ഭരത് കാന്ത് (31) മരിച്ചു. ആദിബട്‌ലക്ക് സമീപമുള്ള ഔട്ടർ റിങ് റോഡിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിൽ നടനൊപ്പം യാത്ര ചെയ്തിരുന്ന ജി. സായ് ത്രിലോക് (31)യും മരിച്ചു. ഇരുവരും ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശികളാണ്. ഭരത് കാന്ത് തന്നെയായിരുന്നു കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. നിയന്ത്രണം വിട്ട കാർ മുന്നിലോടിച്ചിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ പിൻചക്രങ്ങൾ വരെ തെറിച്ചുപോയതായി […]
Read more

അബുദാബിയിലെ വാഹനാപകടത്തിൽ അമ്പലപ്പാറ സ്വദേശി മരിച്ചു

ദുബായ്: അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ അമ്പലപ്പാറ സ്വദേശി മരിച്ചു. അമ്പലപ്പാറ കാളിയത്ത് വീട്ടിൽ ഇർഷാദ് (23) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. അൽ ഐനിൽ നിന്ന് ജോലി ആവശ്യാർത്ഥം അബുദാബിയിലേക്ക് പോയി മടങ്ങുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ നാല് പേരുണ്ടായിരുന്നു. അപകടത്തിൽ ഒരു പഞ്ചാബി സ്വദേശി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇർഷാദ് അബുദാബിയിലെ ശഖ്ബുത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ മരണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള […]
Read more

എം.സി. റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 18കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: എം.സി. റോഡിൽ കീഴായിക്കോണത്ത് കാർ–ബൈക്ക് കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്തിരുന്ന കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് വന്ന ബൈക്കും എതിർദിശയിൽ നിന്നെത്തിയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുബിനെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് സിദ്ധാർഥ് പരിക്കേറ്റ് ചികിത്സയിലാണ്. വാമനപുരത്ത് നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന ഗോകുലം […]
Read more

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; ബസ് ബൈക്കിലിടിച്ച് തൊഴിലാളി മരിച്ചു

കാസർകോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂതങ്ങാനം വട്ടക്കയത്ത് താമസിക്കുന്ന വി. രാഘവൻ (49) ആണ് മരിച്ചത്.തേപ്പ് തൊഴിലാളിയായ രാഘവൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇരിയ ബംഗ്ലാവിന് സമീപത്ത് വെച്ച് സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഘവനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.നാരായണന്റെയും പരേതയായ ജാനകിയുടെയും മകനാണ്.
Read more

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് സ്ത്രീ മരിച്ചു

പാലക്കാട്: തൃശ്ശൂർ–പാലക്കാട് ദേശീയപാതയിൽ കണ്ണാടി വടക്കുമുറിയിൽ കാർ ഇടിച്ച് നടയാത്രിക മരിച്ചു. വടക്കുമുറി സ്വദേശിനി വി. ശാന്ത (50) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ദേശീയപാത മുറിച്ചുകടന്ന് റോഡരികിലൂടെ നടക്കുന്നതിനിടെയാണ് പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട കാർ ഓടിച്ച കരിങ്കരപ്പുള്ളി സ്വദേശി പ്രശാന്തിനെ ടൗൺ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. പൂവ്വക്കോട് അങ്കണവാടിക്ക് സമീപമാണ് ശാന്തയുടെ വീട്. അടുത്ത വ്യാഴാഴ്ച മകളുടെ […]
Read more

കൊക്കയിലേക്ക് മറിഞ്ഞ കാറിന് തീപിടിച്ചു; ഹിമാചലിൽ രണ്ട് പേർ മരിച്ചു

ഊന: ഹിമാചൽ പ്രദേശിലെ ഊന ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഭർവെയ്ൻ–ഹോഷിയാർപൂർ റോഡിലെ ചിന്തപൂർണി മേഖലയിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് 3.30ഓടെ സംഭവം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ അപകടകരമായ വളവിൽ നിന്ന് റോഡിന് പുറത്തേക്ക് തെറിച്ച് ആഴത്തിലുള്ള കൊക്കയിലേക്ക് വീണതോടെ തീപിടിക്കുകയായിരുന്നു. ദൃക്സാക്ഷികളുടെ പ്രകാരം, ഒരാൾ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് മരിക്കുകയും മറ്റൊരാൾ കാറിനുള്ളിൽ കുടുങ്ങി തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് മരണപ്പെടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ […]
Read more

പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരൻ മരിച്ചു

പാലക്കാട്: പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരൻ മരിച്ചു. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏകദേശം ഒമ്പത് മണിയോടെ ചാലിശ്ശേരി ആലിക്കരയിൽ വെച്ചായിരുന്നു അപകടം. പിതാവിനൊപ്പം പെട്ടി ഓട്ടോയുടെ മുൻവശത്തെ കാബിനിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി വാഹനത്തിന്റെ വാതിൽ തുറന്ന് കുട്ടി റോഡിലേക്ക് വീണത്. തുടർന്ന് വാഹനത്തിന്റെ പിൻചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഹൈസിനെ ഉടൻ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ […]
Read more

ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു

ആലപ്പുഴ: വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. അര്‍ത്തുങ്കല്‍ അരീപ്പറമ്പ് സ്വദേശി ബിനുവിന്റെ മകൻ അഖില്‍ കൃഷ്ണന്‍, ചേര്‍ത്തല കുറുപ്പന്‍ കുളങ്ങര സുനില്‍ദാസിന്റെ മകൾ അച്ചു എസ്. ദാസ് എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളും അടുത്ത സുഹൃത്തുക്കളുമാണ്. ഇന്നലെ രാത്രി ഏകദേശം 11.30ഓടെയാണ് അപകടം ഉണ്ടായത്. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്ന അച്ചു വീട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് അച്ചുവിനെ കൂട്ടിക്കൊണ്ട് വരാനായി എത്തിയ അഖിലാണ് ബൈക്ക് ഓടിച്ചിരുന്നത്. […]
Read more
Advertisement
WhiteswanTV Footer