കാസർകോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂതങ്ങാനം വട്ടക്കയത്ത് താമസിക്കുന്ന വി. രാഘവൻ (49) ആണ് മരിച്ചത്.തേപ്പ് തൊഴിലാളിയായ രാഘവൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഇരിയ ബംഗ്ലാവിന് സമീപത്ത് വെച്ച് സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഘവനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.നാരായണന്റെയും പരേതയായ ജാനകിയുടെയും മകനാണ്.






