Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ദയനീയ തോൽവിക്ക് കാരണം പിണറായി: കേരള കോൺഗ്രസ് എം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ ദയനീയ പരാജയത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആരോപിച്ച് കേരള കോൺഗ്രസ് (എം)യിലെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്. ഇന്ന് നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം ഉയർന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണം പൂർണമായും പിണറായി വിജയനെ മുൻനിർത്തിയാണ് നടത്തിയത്. ഇതാണ് വലിയ തിരിച്ചടിക്ക് കാരണമായതെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ഇനിയും പിണറായി വിജയൻ തന്നെ മുന്നണിയെ നയിച്ചാൽ ബംഗാളിലെ ഇടതുപക്ഷത്തിന് സംഭവിച്ചതുപോലുള്ള തകർച്ച കേരളത്തിലും ഉണ്ടാകാമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയും പരാജയത്തിന് കാരണമായതായി യോഗത്തിൽ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ പിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവാകരുതെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിൽ സിപിഎം പ്രവർത്തകർ വ്യാപകമായി ക്രോസ് വോട്ട് ചെയ്തതാണ് കേരള കോൺഗ്രസ് (എം) മത്സരിച്ച സിറ്റിങ് സീറ്റുകളിലുപോലും തോൽവിക്ക് കാരണമായതെന്നും വിമർശനം ഉയർന്നു. കേരള കോൺഗ്രസ് (എം) എൽഡിഎഫിന്റെ ഭാഗമായതിന് ശേഷം ആദ്യമായാണ് പിണറായി വിജയനെതിരെ ഇത്തരത്തിലുള്ള തുറന്ന വിമർശനം ഉയരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix