പത്തനംതിട്ട: കാർ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. വലഞ്ചുഴി സ്വദേശി മുഹമ്മദ് സാലി (65) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മേലെ വെട്ടിപ്രം റിംഗ് റോഡിൽ അമിതവേഗതയിൽ എത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാലിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ മരണപ്പെട്ടു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.




