കൽപ്പറ്റ: കെ.എസ്.ആർ.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. വയനാട് പഴയ വൈത്തിരിയിലാണ് അപകടം നടന്നത്. തിരുവനന്തപുരം നിന്ന് മാനന്തവാടിയിലേക്ക് പോകുന്ന മിന്നൽ സർവീസ് ബസാണ് അപകടത്തിൽപ്പെട്ടത്.
ഓട്ടോറിക്ഷ ഡ്രൈവർ ചീരാൽ പഴൂർ മുച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ (16) എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പരിശോധിച്ചുവരുന്നു.






