Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്റ്റാര്‍ ഹെല്‍ത്ത് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ ‘വാല്യു പ്ലസ്’ അവതരിപ്പിച്ചു;പ്രീമിയത്തില്‍ 20 ശതമാനത്തോളം കുറവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രാജ്യത്തെ പ്രമുഖ സ്റ്റാന്‍ഡ്-എലോണ്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ 20-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി കുറഞ്ഞ നിരക്കിലുള്ള പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘വാല്യു പ്ലസ്’ കൊച്ചിയില്‍ അവതരിപ്പിച്ചു. 2, 3, 4 നിര നഗരങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഈ പ്ലാനില്‍ സാധാരണയേക്കാള്‍ 20 ശതമാനത്തോളം കുറഞ്ഞ നിരക്കിലാണ് പ്രീമിയം ഈടാക്കുന്നത്.

‘വാല്യു പ്ലസ്’ലൂടെ 7.5 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരേപോലെ ഈ പ്ലാന്‍ തിരഞ്ഞെടുക്കാം. 18 വയസ്സിന് മുകളിലുള്ളവര്‍ക്കും 91 ദിവസം മുതല്‍ 25 വയസ്സുവരെയുള്ള ആശ്രിതര്‍ക്കും ഈ പോളിസിയില്‍ ചേരാം.

രാജ്യത്തുടനീളമുള്ള 11,000-ലധികം വരുന്ന ആശുപത്രികളുടെ വിപുലമായ ശൃംഖല വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. കൊച്ചിയിലുള്ള കമ്പനിയുടെ 15 നെറ്റ്വര്‍ക്ക് ആശുപത്രികളില്‍ 11 എണ്ണവും ‘വാല്യു പ്ലസ്’ ശൃംഖലയില്‍ ഉള്‍പ്പെടുന്നവയാണ്.

പോളിസി എടുത്ത് തുടര്‍ച്ചയായ 5 വര്‍ഷം ക്ലെയിമുകള്‍ ഒന്നും എടുത്തിട്ടില്ലെങ്കില്‍ ആദ്യ വര്‍ഷത്തെ അടിസ്ഥാന പ്രീമിയം പൂര്‍ണ്ണമായും ഉപഭോക്താവിന് തിരികെ ലഭിക്കും. 1, 2, 3 വര്‍ഷത്തെ കാലാവധികളിലും പ്ലാന്‍ ലഭ്യമാണ്. ദീര്‍ഘകാല പോളിസികള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് രണ്ടാം വര്‍ഷം 10 ശതമാനവും മൂന്നാം വര്‍ഷം 12.3 ശതമാനവും പ്രീമിയത്തില്‍ ഇളവ് ലഭിക്കും. ക്ലെയിം ഇല്ലാത്ത ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് തുകയുടെ 50 ശതമാനം വര്‍ദ്ധനവ് (പരമാവധി 100 ശതമാനം വരെ) ലഭിക്കുന്നു. തുടര്‍ച്ചയായ 7 വര്‍ഷം ക്ലെയിം ഇല്ലാത്തവരാണെങ്കില്‍ അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയുടെ 100 ശതമാനം അധികമായി ലഭിക്കും.

കേരളത്തില്‍ മികച്ച സാന്നിധ്യമുള്ള കമ്പനിക്ക് 59 ശാഖകളും 63,000-ലധികം ഏജന്‍റുമാരുമുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ 25.4 ലക്ഷം പേര്‍ക്ക് പരിരക്ഷ നല്‍കിയ കമ്പനി 2,44,900 ക്ലെയിമുകളിലായി 1053.4 കോടി രൂപയും ഇതിനകം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 20 വര്‍ഷമായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കൂടുതല്‍ വിശ്വസനീയവും എളുപ്പത്തിലും കുറഞ്ഞ നിരക്കിലും ലഭ്യമാക്കാനാണ് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രവര്‍ത്തിക്കുന്നത്. കൊച്ചിയില്‍ ‘വാല്യു പ്ലസ്’ അവതരിപ്പിക്കുന്നതിലൂടെ രാജ്യത്തെ 2, 3, 4 നിര നഗരങ്ങളിലെ കൂടുതല്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കിക്കൊണ്ട് സേവനം കൂടുതല്‍ വിപുലമാക്കുകയാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം കൊച്ചി വളരെ പ്രധാനപ്പെട്ട ഒരു വിപണിയാണ്. ഉയര്‍ന്ന ഇന്‍ഷുറന്‍സ് തുക, തിരഞ്ഞെടുത്ത മികച്ച ആശുപത്രികളുടെ സേവനം, മറ്റ് ആരോഗ്യ ആനുകൂല്യങ്ങള്‍ എന്നിവ ഏകദേശം 20 ശതമാനത്തോളം കുറഞ്ഞ പ്രീമിയത്തില്‍ സംയോജിപ്പിച്ച് നല്‍കുന്നതിലൂടെ വാല്യു പ്ലസ് കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ പരിരക്ഷ ഉറപ്പാക്കുന്നു. ആരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന തങ്ങളുടെ ലക്ഷ്യത്തിന്‍റെ തുടര്‍ച്ചയും എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്ന ദേശീയ കാഴ്ച്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഒരു ചുവടുവെപ്പുമാണ് ഈ പുതിയ പദ്ധതിയെന്നും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.

ഇന്നത്തെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് കൂടുതല്‍ അനുയോജ്യവും കുറഞ്ഞ നിരക്കിലും എളുപ്പത്തില്‍ ലഭ്യമാക്കുക ലക്ഷ്യത്തോടെയാണ് വാല്യു പ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന ഇന്‍ഷുറന്‍സ് തുക, ആവശ്യമായ ആരോഗ്യ ആനുകൂല്യങ്ങള്‍, വെല്‍നസ്സ് പിന്തുണ, കുറഞ്ഞ പ്രീമിയം നിരക്ക് എന്നിവ സംയോജിപ്പിച്ച വര്‍ദ്ധിച്ചുവരുന്ന ചികില്‍സാ ആവശ്യങ്ങള്‍ക്കായി മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാന്‍ കുടുംബങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ വിപുലമായ വിതരണ ശൃംഖലയിലൂടെയും തിരഞ്ഞെടുക്കപ്പെട്ട മികച്ച ആശുപത്രികളുടെ ശൃംഖലയിലൂടെയും, കൂടുതല്‍ കുടുംബങ്ങള്‍ക്ക് മികച്ച ആത്മവിശ്വാസത്തോടെ അനുയോജ്യമായ ആരോഗ്യ പരിരക്ഷ തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കേരള ബിസിനസ്സ് ഹെഡ് സുരേഷ് ആര്‍. എസ്. പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer