Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സർക്കാർ ആശുപത്രികളിൽ 1500 ഡോക്ടർമാരുടെയും 500 നഴ്‌സുമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി 1500 ഡോക്ടർമാരുടെയും 500 നഴ്‌സുമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഇതുസംബന്ധിച്ച് ധനകാര്യ വകുപ്പിന് ഔദ്യോഗികമായി കത്ത് നൽകിയതായും മന്ത്രി അറിയിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിലൂടെ സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനും ചികിത്സാ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

സർക്കാർ ആശുപത്രിയിൽ കമ്മ്യൂണിറ്റി കിച്ചൻ

സർക്കാർ ആശുപത്രികളിലെ ആദ്യ കമ്മ്യൂണിറ്റി കിച്ചൻ 2027 ജനുവരി ഒന്നിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുക.

ആരോഗ്യമേഖലയിൽ നിലവിൽ നിരവധി പ്രശ്നങ്ങളുണ്ടെന്ന് മന്ത്രി സമ്മതിച്ചു. എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാനുള്ള അത്ഭുതവിളക്ക് തന്റെ കൈവശമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോഗ്യവകുപ്പ് ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ പ്രതിസന്ധികളെ മറികടക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix