Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രിയദർശിനി യാത്രയിൽ മിച്ചംപിടിച്ച പണം കുട്ടികൾക്ക് അന്നമൂട്ടാൻ; മൂന്ന് അധ്യാപികമാരെ ആദരിച്ച് മന്ത്രി സി.പി. ജോൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സൗജന്യ യാത്രാ പദ്ധതിയിലൂടെ മിച്ചംപിടിച്ച തുക ഉപയോഗിച്ച് തോട്ടം തൊഴിലാളികളുടെ മക്കൾക്ക് ഭക്ഷണമൊരുക്കുന്ന മൂന്ന് അധ്യാപികമാർക്ക് ആദരവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. പൊൻമുടി ഗവ. യു.പി. സ്കൂളിലെ അധ്യാപികമാരായ നിമിഷ, ജയശ്രീ ദേവൻ, ശാലു പൗലോസ് എന്നിവരെയും സ്കൂൾ കുട്ടികളെയും ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയാണ് മന്ത്രി ആദരിച്ചത്. അധ്യാപകർക്കും കുട്ടികൾക്കുമായി വസതിയിൽ ഉച്ചഭക്ഷണവും ഒരുക്കി.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ യാത്രാച്ചെലവിൽ ലാഭിക്കുന്ന തുക കുട്ടികളുടെ ഭക്ഷണത്തിനായി മാറ്റിവെച്ചാണ് ഈ അധ്യാപികമാർ മാതൃകയാകുന്നത്. മലപ്പുറം മഞ്ചേരി സ്വദേശിനിയായ പി. നിമിഷ, പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ജയശ്രീ ദേവൻ, വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ ശാലു പൗലോസ് എന്നിവരാണ് കുട്ടികൾക്കായി ഈ കരുതലിന്റെ കൈ നീട്ടുന്നത്.

പൊൻമുടിയിൽനിന്ന് 26 കിലോമീറ്റർ അകലെയുള്ള വിതുരയിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർ ദിവസേനയുള്ള യാത്രയ്ക്കായി പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെയാണ് ആശ്രയിക്കുന്നത്. യാത്രയിലൂടെ മിച്ചംപിടിക്കുന്ന തുക തോട്ടം മേഖലയിലെ നിർധന വിദ്യാർഥികളുടെ ഭക്ഷണത്തിനായി ചെലവഴിക്കുന്നു. വിദ്യാർഥികൾക്ക് മാത്രമല്ല, അവരുടെ കുടുംബങ്ങളിലെ മറ്റ് അംഗങ്ങൾക്കും ഇവർ ഭക്ഷണം നൽകുന്നുണ്ട്.

തോട്ടം മേഖലയിലെ രക്ഷിതാക്കൾ വൈകുന്നേരങ്ങളിൽ ജോലികഴിഞ്ഞ് തിരിച്ചെത്താൻ വൈകുന്ന സാഹചര്യം കണക്കിലെടുത്ത് മൂന്ന് വർഷം മുമ്പാണ് സ്കൂളിൽ സായാഹ്ന ഭക്ഷണ പദ്ധതി ആരംഭിച്ചത്. സ്പോൺസർമാരുടെ സഹായത്തോടെ മുന്നോട്ടുപോയിരുന്ന പദ്ധതി സാമ്പത്തിക പ്രതിസന്ധി കാരണം നിലച്ചുപോകുമെന്ന ഘട്ടത്തിലാണ് അധ്യാപികമാർ ദൗത്യം ഏറ്റെടുത്തത്.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ മിച്ചംപിടിച്ച പണം ഉപയോഗിച്ചായിരുന്നു തുടക്കത്തിൽ കുട്ടികൾക്ക് ഭക്ഷണമൊരുക്കിയത്. പിന്നീട് സ്വന്തം പണം കൂടി സ്വരൂപിച്ച് ഇവർ സേവനം തുടരുകയായിരുന്നു. അധ്യാപികമാരുടെ ഈ മാതൃകാപരമായ പ്രവർത്തനം ശ്രദ്ധ നേടിയതോടെയാണ് മന്ത്രി ഇവരെയും കുട്ടികളെയും ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചത്.

സ്കൂൾ സമയങ്ങളിൽ ഈ റൂട്ടിലൂടെ കെഎസ്ആർടിസിയുടെ ഒരു ബസ് കൂടി അനുവദിക്കണമെന്ന അധ്യാപികമാരുടെ ആവശ്യവും മന്ത്രി പരിഗണിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശമാണ് ഇവർ മുന്നോട്ടുവെച്ചത്.

സാമൂഹിക പ്രതിബദ്ധതയുടെയും കരുതലിന്റെയും വലിയ സന്ദേശമാണ് ഈ അധ്യാപികമാർ സമൂഹത്തിന് നൽകുന്നതെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു. നിഷേധാത്മക വാർത്തകൾക്കും സാമൂഹിക അപചയങ്ങൾക്കും വലിയ പ്രാധാന്യം ലഭിക്കുന്ന കാലത്ത്, പ്രചാരണത്തിനുവേണ്ടിയല്ലാതെ നിശ്ശബ്ദമായി സേവനം ചെയ്യുന്ന ഇവർ പുതുതലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം അധ്വാനവും കരുതലും പങ്കുവെച്ച് കുട്ടികൾക്ക് സ്നേഹത്തിന്റെ പാഠം പകരുന്ന ഈ മൂന്ന് അധ്യാപികമാരുടെ പ്രവർത്തനം സമൂഹത്തിന് വലിയ പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix