പ്രിയദർശിനി യാത്രയിൽ മിച്ചംപിടിച്ച പണം കുട്ടികൾക്ക് അന്നമൂട്ടാൻ; മൂന്ന് അധ്യാപികമാരെ ആദരിച്ച് മന്ത്രി സി.പി. ജോൺ
തിരുവനന്തപുരം: സൗജന്യ യാത്രാ പദ്ധതിയിലൂടെ മിച്ചംപിടിച്ച തുക ഉപയോഗിച്ച് തോട്ടം തൊഴിലാളികളുടെ മക്കൾക്ക് ഭക്ഷണമൊരുക്കുന്ന മൂന്ന് അധ്യാപികമാർക്ക് ആദരവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. പൊൻമുടി ഗവ. യു.പി. സ്കൂളിലെ അധ്യാപികമാരായ നിമിഷ, ജയശ്രീ ദേവൻ, ശാലു പൗലോസ് എന്നിവരെയും സ്കൂൾ കുട്ടികളെയും ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയാണ് മന്ത്രി ആദരിച്ചത്. അധ്യാപകർക്കും കുട്ടികൾക്കുമായി വസതിയിൽ ഉച്ചഭക്ഷണവും ഒരുക്കി. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ യാത്രാച്ചെലവിൽ ലാഭിക്കുന്ന തുക കുട്ടികളുടെ ഭക്ഷണത്തിനായി മാറ്റിവെച്ചാണ് ഈ അധ്യാപികമാർ മാതൃകയാകുന്നത്. മലപ്പുറം […]
Read more