Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒഡീഷയിൽനിന്ന് ട്രെയിനിൽ കഞ്ചാവ് കടത്ത്; തിരൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഒഡീഷയിൽനിന്ന് ട്രെയിൻ മാർഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാവിനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കൽ കുഴിപ്പുറം കവലയിൽ താമസിക്കുന്ന തെക്കാരത്ത് അബ്ദുൽ അസീബ് (26) ആണ് പിടിയിലായത്. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ചെറുപൊതികളിലാക്കി കഞ്ചാവ് വിൽക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു.

ഒഡീഷയിൽനിന്ന് കഞ്ചാവ് വാങ്ങി ബാഗിൽ സൂക്ഷിച്ചാണ് പ്രതി ട്രെയിൻ മാർഗം തിരൂരിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം പ്രധാന കവാടത്തിലൂടെ പുറത്തുകടക്കാതെ പിൻവശത്തെ ബസ് സ്റ്റാൻഡിലേക്കുള്ള വഴിയിലൂടെ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഗ്രൗണ്ടിൽവെച്ചാണ് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

വിദ്യാർഥികൾക്കും യുവാക്കൾക്കും ചെറിയ പൊതികളിലാക്കി കഞ്ചാവ് വിതരണം ചെയ്യാനായിരുന്നു പദ്ധതിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ഒഡീഷയിൽനിന്ന് കഞ്ചാവ് എത്തിക്കുന്നതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പ്രാദേശികമായി വിൽപ്പന ശൃംഖലയുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

തിരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ അനുഷ, മിഥുൻ, അഭയ, നസീർ എന്നിവരും പൊലീസ് ഉദ്യോഗസ്ഥരായ കൈലാസ്, ഷെമിത്ത്, ഇന്ദ്രജിത്ത്, ആശിഷ്, ഉണ്ണിക്കുട്ടൻ, പ്രിന്റോ, ബൈജു, വിനീത്, ഷൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അറസ്റ്റിലായ പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിവസ്തുക്കളുടെ കടത്തും വിൽപ്പനയും തടയുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix