Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: k muraleedaran

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച് മന്ത്രി നിർദേശം നൽകിയത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ ഉൾപ്പെടെയുള്ള പ്രധാന സർക്കാർ ആശുപത്രികളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി പ്രത്യേക വാർഡുകൾ ഒരുക്കണമെന്നാണ് നിർദേശം. പ്രത്യേക വാർഡുകൾ സജ്ജീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക ബെഡുകളോ മുറികളോ അനുവദിക്കണമെന്നും നിർദേശമുണ്ട്. ചികിത്സയ്ക്കെത്തുന്ന ട്രാൻസ്‌ജെൻഡർ […]
Read more

ആരോഗ്യവകുപ്പിൽ മന്ത്രിയറിയാതെ ഉദ്യോഗസ്ഥ നീക്കം; DME യോഗത്തിൽ അതൃപ്തി അറിയിച്ച് മന്ത്രി

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ മന്ത്രിയറിയാതെ ഉദ്യോഗസ്ഥ തലത്തിൽ നടപടികൾ നീങ്ങിയെന്ന പരാതിയിൽ വിവാദം. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ (DME) യോഗം വിളിച്ചതിലാണ് ആരോഗ്യമന്ത്രി കെ. മുരളീധരന് അതൃപ്തിയെന്നാണ് വിവരം. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് DME യോഗം വിളിച്ചതെന്നാണ് റിപ്പോർട്ട്. ജൂലൈ 28ന് പ്രിൻസിപ്പൽ സെക്രട്ടറി DMEയ്ക്ക് കത്തയച്ചതിന് പിന്നാലെ ഓഗസ്റ്റ് ഒന്നിന് യോഗം വിളിക്കുകയായിരുന്നു. പെൻഷനേഴ്സ് ലീഗ് ഇടത് സർക്കാരിന് നൽകിയ നിവേദനത്തിലെ അവസാന ആവശ്യങ്ങളിലൊന്നായിരുന്നു മെഡിക്കൽ […]
Read more

ശബരിമല ഓണസദ്യ വിവാദം; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല തിരുവോണ സദ്യ വിവാദത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരന്റെ നിലപാടിനെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. തിരുവോണ സദ്യ നൽകിയതിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും മന്ത്രിക്ക് ലഭിച്ച വിവരം ശരിയാകണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും കെ. ജയകുമാർ പ്രതികരിച്ചു. മെസ്സിൽ ഒരുക്കിയ സദ്യ ഏകദേശം 3000 ഭക്തർ കഴിച്ചെന്നും സദ്യയ്ക്കായി ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സദ്യയുമായി ബന്ധപ്പെട്ട് അനാവശ്യമായ ദുരൂഹത പ്രചരിപ്പിക്കുകയാണെന്നും ബോർഡ് […]
Read more

ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങിയ സംഭവം; അടിയന്തര അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദത്തിൽ അടിയന്തര അന്വേഷണം നടത്താൻ ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്. മുൻ സംവിധാനങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്കിടെ ഏകോപനത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു. വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അന്നദാനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് കൃത്യമായ നടപടിക്രമങ്ങൾ രൂപീകരിക്കണമെന്നും മന്ത്രി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. തീർഥാടകർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് […]
Read more

ഇടുക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സാ നിഷേധം; സംഭവം ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ

ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സാനിഷേധമെന്ന് പരാതി. ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ സന്ദർശനത്തിനിടെയാണ് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവിനെതിരെ രോഗികൾ പരാതി ഉന്നയിച്ചത്. കാഷ്വാലിറ്റിയിൽ മണിക്കൂറുകളോളം രോഗികൾക്ക് കാത്തുനിൽക്കേണ്ടിവന്നതായും ആവശ്യത്തിന് ഡോക്ടർമാരില്ലെന്നും രോഗികൾ ആരോപിച്ചു. പനി കൂടിയെത്തിയ കുട്ടിക്ക് കാഷ്വാലിറ്റിയിൽ ചികിത്സ ലഭിച്ചില്ലെന്നും തുടർന്ന് കുട്ടിയെ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോപണമുണ്ട്. മന്ത്രി ആശുപത്രിയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം. സംഭവത്തിൽ ആരോഗ്യ മന്ത്രി നേരിട്ട് പ്രതികരിച്ചില്ല. ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഉദ്യോഗസ്ഥരുമായി ആശുപത്രിയിൽ […]
Read more

ശബരിമല നെയ്യ് അഴിമതിക്കേസ് ക്രൈം ബ്രാഞ്ചിന്; ഒരാളെപ്പോലും സർക്കാർ വെറുതെ വിടില്ലെന്ന് ദേവസ്വം മന്ത്രി

തൃശൂർ: ശബരിമലയിലെ നെയ്യ് അഴിമതിക്കേസ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിന് കൈമാറുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. വിജിലൻസ് കമ്മീഷണർ ഇന്നോ നാളെയോ ഇതുസംബന്ധിച്ച കത്ത് നൽകുമെന്നും കത്ത് ലഭിച്ച ഉടൻ പ്രത്യേക ക്രൈം ബ്രാഞ്ച് സംഘത്തിന് അന്വേഷണം കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. വിജിലൻസിന്റെ പരിശോധന സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തുന്നതിൽ കേന്ദ്രീകരിച്ചുള്ളതാണെന്നും കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ കണ്ടെത്തേണ്ടത് ക്രൈം ബ്രാഞ്ചാണെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ഭക്തജനങ്ങളുടെ പണം സംരക്ഷിക്കുന്നതിൽ സർക്കാർ കർശന നിലപാട് സ്വീകരിക്കുമെന്നും […]
Read more

പുനലൂർ താലൂക്ക് ആശുപത്രിയിലെ സ്വീകരണം; ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ ആരോഗ്യമന്ത്രി കെ. മുരളീധരന് കൊടിയുമായി മുദ്രാവാക്യം വിളിച്ച് സ്വീകരണം നൽകിയ സംഭവത്തിൽ മന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ. ആശുപത്രിയിൽ ഉണ്ടായ അസൗകര്യങ്ങളിൽ രോഗികളോട് മന്ത്രി വിശദീകരണം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം നടത്തിയതിനെതിരെ നേരത്തെ നിലപാട് സ്വീകരിച്ചയാളാണ് കെ. മുരളീധരനെന്നും, അതേ മന്ത്രി ആശുപത്രിക്കുള്ളിൽ സ്വന്തം അനുയായികൾ മുദ്രാവാക്യം വിളിച്ച് സ്വീകരണം നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ വിമർശിച്ചു. “രോഗികൾക്കിടയിൽ മുദ്രാവാക്യം കേൾക്കണമെന്ന് ആഗ്രഹിച്ചത് മന്ത്രിയുടെ അല്പത്തരമാണ്,” എന്ന് ഡിവൈഎഫ്ഐ […]
Read more

പൊതിച്ചോർ വിവാദം; മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി, ‘ആഹാരത്തിന് രാഷ്ട്രീയമില്ല’

തിരുവനന്തപുരം: ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. രോഗികൾക്ക് ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ലെന്നും, ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രത്യേക സാഹചര്യത്തെക്കുറിച്ചാണ് താൻ പ്രതികരിച്ചതെന്നും മന്ത്രി അറിയിച്ചു. ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെ പൊതുവായി എതിർക്കുന്ന നിലപാടല്ല സർക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറിയതാണ് എതിർപ്പിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാനാകില്ലെന്നും […]
Read more

മെഡിക്കൽ കോളജുകളിലെ ‘തറയിലെ കിടത്തിച്ചികിത്സ’ അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ രോഗികളെ തറയിൽ കിടത്തി ചികിത്സിക്കുന്ന പ്രാകൃത രീതി പൂർണ്ണമായും അവസാനിപ്പിക്കാൻ നടപടികളുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഉടനടി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളജുകളിലെ തിരക്കും രോഗികൾ തറയിൽ കിടക്കേണ്ടി വരുന്ന അവസ്ഥയും സമീപകാലത്ത് ആരോഗ്യ വകുപ്പിനെതിരെ വലിയ തോതിലുള്ള പൊതുജനവിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രശ്നത്തിന് ശാശ്വതമായൊരു പരിഹാരമാണ് സർക്കാർ ലക്ഷ്യം. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ […]
Read more

ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കും: മന്ത്രി കെ. മുരളീധരൻ

വയനാട്: വയനാട് മെഡിക്കൽ കോളേജിന്റെ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയാകാത്ത പക്ഷം മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ, അത്തരമൊരു സാഹചര്യം സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളേജ് മാനന്തവാടിയിൽ സ്ഥാപിക്കാനാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും, അവിടെ ആവശ്യമായ സ്ഥലം ലഭ്യമാകാത്ത സാഹചര്യത്തിൽ മാത്രമേ മറ്റ് സ്ഥലങ്ങൾ പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മടക്കിമലയിൽ സൗജന്യമായി ലഭിച്ച ഭൂമി ആശുപത്രി ആവശ്യങ്ങൾക്കായി തന്നെ ഉപയോഗിക്കുമെന്നും മന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix