Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല ഒരുക്കങ്ങളിൽ തൃപ്തിയെന്ന് ദേവസ്വം മന്ത്രി; കൺട്രോൾ റൂം തിരുവനന്തപുരത്ത് തുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീർഥാടന മുന്നൊരുക്കങ്ങളെച്ചൊല്ലി ദേവസ്വം മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ അവസാനിക്കുന്നു. മണ്ഡലകാല ഒരുക്കങ്ങളിൽ പൂർണ തൃപ്തിയുണ്ടെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സർക്കാരിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും പ്രതികരിച്ചു.

മണ്ഡലകാല മുന്നൊരുക്കങ്ങളെച്ചൊല്ലി നേരത്തെ മന്ത്രിയും ദേവസ്വം ബോർഡും രണ്ട് തട്ടിലായിരുന്നു. എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന ബോർഡിന്റെ അവകാശവാദത്തിനെതിരെ ഇനിയും പല കാര്യങ്ങളും ശരിയാകാനുണ്ടെന്ന് മന്ത്രി പരസ്യമായി വിമർശിച്ചിരുന്നു. എന്നാൽ തീർഥാടനകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഒരുക്കങ്ങളിൽ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും വലിയ പിന്തുണയാണ് നൽകുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. ഇത്രത്തോളം സഹകരിച്ച മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിൽ ഫെസ്റ്റിവൽ കൺട്രോൾ റൂം


അടുത്ത തിങ്കളാഴ്ച ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരത്തെ ദേവസ്വം ആസ്ഥാനത്ത് ഫെസ്റ്റിവൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. മണ്ഡലകാല ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്.

വഴിപാട് ബുക്കിങ്, അപ്പം, അരവണ, നെയ്യഭിഷേക ടിക്കറ്റുകൾ, കെഎസ്ആർടിസി ബുക്കിങ് തുടങ്ങിയ സേവനങ്ങൾ കൺട്രോൾ റൂം വഴി ലഭ്യമാകും. ഭക്തർക്ക് ഇവിടെ നേരിട്ടെത്തി ബുക്കിങ് നടത്താനും സൗകര്യമുണ്ടാകും.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനുമാണ് കൺട്രോൾ റൂം ആരംഭിച്ചതെന്ന് ദേവസ്വം ബോർഡ് വിശദീകരിച്ചു. ശബരിമലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മോണിറ്ററിങ് സംവിധാനവും ഒരുക്കും.

ദേവസ്വം മന്ത്രി കെ. മുരളീധരൻ തിങ്കളാഴ്ച ശബരിമലയിലെത്തി ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തും. തീർഥാടനകാലം സുഗമമാക്കുന്നതിനുള്ള അവസാനഘട്ട ക്രമീകരണങ്ങളിലാണ് ഇപ്പോൾ ദേവസ്വം ബോർഡും സർക്കാരും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix