Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈദ്യുതി കരാർ വിവാദം: മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി മന്ത്രി സണ്ണി ജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കെ.എസ്.ഇ.ബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും ദീർഘകാലത്തേക്കുള്ള വൈദ്യുതി ആവശ്യകതയാണ് ബോർഡ് ആവർത്തിച്ച് അറിയിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ജി.എൻ.എ വഴി ഇനി വൈദ്യുതി വാങ്ങില്ലെന്നും ആ കരാർ പ്രായോഗികമല്ലെന്നും മന്ത്രി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ സിന്നാർ നിലയത്തിൽനിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാക്കും. മുഖ്യമന്ത്രിയും താനും ഒരു മാസം മുമ്പ് ഡൽഹിയിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ വൈദ്യുതിക്ക് ആവശ്യകതയുണ്ട്. ദീർഘകാലത്തേക്ക് വൈദ്യുതി ഉറപ്പാക്കുന്നതിനും കൂടുതൽ വൈദ്യുതി വാങ്ങുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. കെ.എസ്.ഇ.ബി സർക്കാരിന് മേൽ സമ്മർദം ചെലുത്തിയിട്ടില്ല. വൈദ്യുതി ലഭ്യതയുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ ബോർഡ് മുഖ്യമന്ത്രിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ നൽകിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേനൽക്കാലത്ത് വൈദ്യുതി ആവശ്യകത കുത്തനെ ഉയരാൻ സാധ്യതയുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണ് കെ.എസ്.ഇ.ബി റിപ്പോർട്ട് സമർപ്പിച്ചത്. മുഖ്യമന്ത്രിക്ക് മേൽ സമ്മർദം ചെലുത്തുകയല്ല, വസ്തുതകൾ ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

അതേസമയം, കെ.എസ്.ഇ.ബിക്ക് അടിയന്തരമായി വൈദ്യുതി ആവശ്യമുണ്ടെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. സമ്മർദം ചെലുത്തി ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങാൻ ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. നവംബറിൽ വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന റിപ്പോർട്ട് വന്നതിന്റെ സാഹചര്യം പരിശോധിക്കാൻ പുതിയ ഊർജ സെക്രട്ടറിക്കും കെ.എസ്.ഇ.ബി ചെയർമാനും മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. പിന്നാലെ എൻ.ടി.പി.സി സിന്നാറുമായി കരാർ ഒപ്പിടാനും കെ.എസ്.ഇ.ബിക്ക് നിർദേശം നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix