Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Sabarimala

ശബരിമല തീർത്ഥാടനത്തിന് കൂടുതൽ സൗകര്യങ്ങൾ; കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് സുരേഷ് ഗോപി

കോട്ടയം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്താൻ സാധ്യതയുള്ളതിനാൽ റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനാണ് സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദേശപ്രകാരമാണ് സന്ദർശനം നടത്തിയതെന്നും തീർത്ഥാടനകാലത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ റെയിൽവേ നേരത്തെ ആരംഭിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല തീർത്ഥാടന സീസണിൽ കൂടുതൽ […]
Read more

ശബരിമല മിൽമ നെയ് ക്രമക്കേട്; 75.5 ലക്ഷം രൂപയുടെ നഷ്ട്ടം; ചോദ്യോത്തരവേളയിൽ മന്ത്രി ബിന്ദുകൃഷ്ണ

തിരുവനന്തപുരം: ശബരിമലയിലെ മിൽമ നെയ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ 75.5 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്ന് മന്ത്രി ബിന്ദു കൃഷ്ണ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മിൽമ തിരുവനന്തപുരം മേഖലാ യൂണിയനാണ് നഷ്ടമുണ്ടായതെന്നും ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് യൂണിയൻ പിരിച്ചുവിട്ടെന്നും മന്ത്രി അറിയിച്ചു. ഹോൾസെയിൽ വില ലിറ്ററിന് 552 രൂപയായിരുന്ന നെയ് 510 രൂപയ്ക്കാണ് നൽകിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിലയിലെ വ്യത്യാസവും വിതരണവുമായി ബന്ധപ്പെട്ട നടപടികളും സാമ്പത്തിക നഷ്ടത്തിന് കാരണമായെന്നാണ് വിശദീകരണം. ശബരിമലയിലെ നെയ് വിതരണവുമായി […]
Read more

ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് മെസ് ഗ്രാന്റ് വർധിപ്പിച്ചു

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ് ഗ്രാന്റ് വർധിപ്പിച്ച് ആഭ്യന്തര വകുപ്പ്. ഒരു ഉദ്യോഗസ്ഥന്റെ ഭക്ഷണച്ചെലവിനായി പ്രതിദിനം അനുവദിക്കുന്ന തുക 79 രൂപയിൽനിന്ന് 90 രൂപയായാണ് ഉയർത്തിയത്. ഈ സീസണിലേക്ക് ആകെ 3.60 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ, മണിയാർ, എരുമേലി എന്നിവിടങ്ങളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കാണ് മെസ് സൗകര്യം ലഭിക്കുക. 2011ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് മണ്ഡലകാലത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കായി ശബരിമലയിലും പരിസരങ്ങളിലും മെസ് സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ […]
Read more

ശബരിമലയിൽ ശുചിമുറികളും കുളിമുറികളും ഇനി സൗജന്യം; പ്രഖ്യാപനവുമായി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് ആശ്വാസമായി ശുചിമുറികളും കുളിമുറികളും സൗജന്യമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലവിൽ പണം ഈടാക്കി ഉപയോഗിച്ചിരുന്ന എല്ലാ ശുചിമുറികളും കുളിമുറികളും ഇനി സൗജന്യമായി ഉപയോഗിക്കാം. ശബരിമല സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലാണ് സൗകര്യം ലഭ്യമാകുക. ശബരിമലയിലെ ശുചിമുറികളുടെ നിലവാരത്തെക്കുറിച്ചും അവ ഉപയോഗിക്കുന്നതിന് പണം ഈടാക്കുന്നതിനെക്കുറിച്ചും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനം. തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദേവസ്വം […]
Read more

ശബരിമല മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ്; കുട്ടികളെ ചുമതലപ്പെടുത്തി പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിനായി പന്തളം കൊട്ടാരത്തിൽ നിന്ന് ദേവനന്ദൻ അർജുനെയും അനശ്വര എം. രഞ്ജിത്തിനെയും ചുമതലപ്പെടുത്തി. പന്തളം കൊട്ടാരത്തിലെ രാമവർമ്മ രാജയാണ് കുട്ടികളെ തെരഞ്ഞെടുത്തത്. സുപ്രീംകോടതിയുടെ 2011ലെ ഉത്തരവിന്റെയും റിട്ടയേർഡ് ജസ്റ്റിസ് കെ.ടി. തോമസിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് മേൽശാന്തിമാരെ നറുക്കെടുക്കുന്നതിനായി കുട്ടികളെ നിയോഗിക്കുന്നത്. പന്തളം നാലുകെട്ട് കൊട്ടാരത്തിലെ അർജുൻ വിയുടെയും കോട്ടയം കാരാപ്പുഴ ഇളയകോവിലകത്തെ ശർമ്മദ ആർ. വർമ്മയുടെയും മകനാണ് ദേവനന്ദൻ അർജുൻ. തൃപ്പൂണിത്തുറ എസ്.എൻ.വി.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ ദേവനന്ദൻ […]
Read more

സൗകര്യങ്ങളില്ലെങ്കിൽ ശബരിമല ഇടത്താവളങ്ങൾക്ക് അംഗീകാരമില്ല: കെ. ജയകുമാർ

എറണാകുളം: ശബരിമല തീർത്ഥാടകർക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയാൽ മാത്രമേ ഇടത്താവളങ്ങൾക്ക് അംഗീകാരം നൽകുകയുള്ളൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സൗകര്യങ്ങളില്ലാത്ത ഇടങ്ങളെ ഇടത്താവളങ്ങളായി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടത്താവളമെന്ന് ബോർഡ് സ്ഥാപിച്ച് തീർത്ഥാടകരെ എത്തിച്ചശേഷം അവരെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യം ഉണ്ടാകരുത്. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് 25 മുതൽ 30 വരെ ഇടത്താവളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും കെ. ജയകുമാർ അറിയിച്ചു.എറണാകുളം പെരുമ്പാവൂർ ശ്രീധർമശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ […]
Read more

ശബരിമല മേൽശാന്തി നിയമനം; 47 അപ്പീലുകളും നിരസിച്ചു; അഞ്ച് പേരെ മാത്രം പരിഗണിക്കും

തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് ലഭിച്ച 47 അപ്പീലുകളും നിരസിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പത്ത് വർഷം തുടർച്ചയായി മൂന്ന് ക്ഷേത്രങ്ങളിൽ പൂജ ചെയ്തവരെയാണ് മേൽശാന്തി നിയമനത്തിനായി പരിഗണിച്ചതെന്നും മാനദണ്ഡങ്ങൾ പാലിക്കാത്ത അപേക്ഷകരെ വിജിലൻസ് പരിശോധനയിൽ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തിന് മുന്നോടിയായി നടക്കുന്ന മേൽശാന്തി നറുക്കെടുപ്പിലേക്ക് നേരത്തെ യോഗ്യത നേടിയ അഞ്ച് പേരെ മാത്രം പരിഗണിക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം. പത്ത് വർഷം തുടർച്ചയായി ശാന്തിയായി ജോലി ചെയ്തിരിക്കണമെന്നതാണ് […]
Read more

ശബരിമല നെയ്യ് ക്രമക്കേട്: മൂന്നിടങ്ങളിൽ എസ്‌ഐടി റെയ്ഡ്

തിരുവനന്തപുരം: ശബരിമല മിൽമ നെയ്യ് ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നിടങ്ങളിൽ എസ്‌ഐടി റെയ്ഡ് നടത്തി. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായിരുന്നു പരിശോധന. ക്രമക്കേടിൽ ആരോപണവിധേയനായ മിൽമ മുൻ ഉദ്യോഗസ്ഥൻ ഷൈൻ ജോസഫിന്റെ വീട്ടിലും എസ്‌ഐടി പരിശോധന നടത്തി. നെയ്യ് ശബരിമലയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട വാഹന കരാറുകാരുമായി ബന്ധപ്പെട്ട ഇടങ്ങളിലും പരിശോധന നടന്നു. റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായി വിജിലൻസ് അറിയിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം ഏറ്റെടുത്തത്. […]
Read more

ശബരിമല ടെൻഡർ അട്ടിമറി; ശക്തമായ നടപടി സ്വീകരിക്കും; കെ ജയകുമാർ

പത്തനംതിട്ട: ശബരിമലയിലെ കടമുറി ടെൻഡർ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ശക്തമായ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. വിഷയത്തിൽ സംഘടിത ബ്ലാക്ക്‌മെയിലിങ്ങിന് വഴങ്ങില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടെൻഡർ വിവരങ്ങൾ ചോരുന്നത് അത്ഭുതകരമായ കാര്യമല്ലെന്നും ദേവസ്വം ബോർഡിൽനിന്ന് പല വിവരങ്ങളും ഇത്തരത്തിൽ ചോരുന്നുണ്ടെന്നും കെ ജയകുമാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിജിലൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെൻഡർ […]
Read more

അരവണ ക്ഷാമം മുതൽ മണ്ഡലകാലം വരെ; ഒരുക്കങ്ങളിൽ വീഴ്ചയോ

ശബരിമലമണ്ഡല തീർഥാടനകാലം ആരംഭിക്കാൻ ഇനി അമ്പത്തിനാലു ദിവസംമാത്രം ബാക്കിനിൽേക്ക ശബരിമലയിലെ ഒരുക്കങ്ങളും ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളും ചർച്ചയാകുകയാണ്. തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പ്രസാദ വിതരണവും സമയബന്ധിതമായി ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും പ്രധാന ഉത്തരവാദിത്തമാണ്. കന്നിമാസ പൂജയ്ക്കിടെ അരവണ പ്രസാദത്തിന് ക്ഷാമം നേരിട്ടതോടെയാണ് ദേവസ്വം ബോർഡും സർക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പുറത്തുവന്നത്. അരവണ പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾക്കിടയിൽ ഉൽപ്പാദനം കുറഞ്ഞതാണ് ക്ഷാമത്തിന് കാരണമെന്നാണ് ബോർഡിന്റെ വിശദീകരണം. നിലവിലെ ഉൽപ്പാദനശേഷി പ്രതിദിനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix