Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കടുപ്പിക്കാൻ ദേവസ്വം മന്ത്രി; ദേവസ്വം ബോർഡിനെതിരെ മുഖ്യമന്ത്രിക്ക് കത്തയക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർഥാടന മുന്നൊരുക്കങ്ങളിൽ ദേവസ്വം ബോർഡിനെതിരെ നിലപാട് കടുപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ബോർഡിന്റെ ഒരുക്കങ്ങൾ തൃപ്തികരമല്ലെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ മണ്ഡലകാല തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളിൽ വീഴ്ചകളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ദേവസ്വം ബോർഡിന്റെ അലംഭാവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയയ്ക്കാനാണ് മന്ത്രിയുടെ തീരുമാനം. മണ്ഡലകാല തീർഥാടനം സുഗമമായി പൂർത്തിയാക്കാൻ മന്ത്രിതലത്തിലുള്ളതും ഉദ്യോഗസ്ഥതലത്തിലുള്ളതുമായ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും മന്ത്രി ആവശ്യപ്പെടും.

ശബരിമലയിൽ മാസപൂജയ്ക്കായി എത്തിയ ഭക്തർക്ക് ആവശ്യത്തിന് അരവണയും അപ്പവും ലഭിക്കാത്തത് നേരത്തെ വിവാദമായിരുന്നു. മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അരവണ പ്ലാന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ വിശദീകരണം.

എന്നാൽ നട തുറന്നിരിക്കുന്ന സമയത്ത് അരവണ പ്ലാന്റിന്റെ അറ്റകുറ്റപ്പണി നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് മന്ത്രി വിമർശിച്ചിരുന്നു. ശബരിമലയിലെത്തുന്ന ഭക്തർക്ക് പ്രസാദം ലഭ്യമാക്കേണ്ടത് ബോർഡിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അരവണ ക്ഷാമവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആവശ്യമായ സാഹചര്യമുണ്ടായാൽ ഹൈക്കോടതിയെ സർക്കാർ ആശങ്ക അറിയിക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. മണ്ഡലകാല തീർഥാടനം കാര്യക്ഷമമായി നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കുന്നതും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും തമ്മിലുള്ള അഭിപ്രായവ്യത്യാസം പുതിയതല്ല. മന്ത്രി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ വിവിധ വിഷയങ്ങളിൽ ബോർഡിന്റെ പ്രവർത്തനങ്ങളെതിരെ കെ. മുരളീധരൻ വിമർശനം ഉന്നയിച്ചിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായവരെ പ്രധാന സ്ഥാനങ്ങളിൽ നിയമിച്ചതിനെതിരെയും മന്ത്രി രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾ നേരിടുന്നവരെ നിർണായക സ്ഥാനങ്ങളിൽ നിയമിക്കുന്ന ഉത്തരവ് നടപ്പാക്കരുതെന്ന നിലപാടും മന്ത്രി സ്വീകരിച്ചിരുന്നു.

തിരുവോണ ദിവസം ശബരിമലയിൽ ഭക്തർക്ക് ഓണസദ്യ ലഭ്യമാകാത്ത വിഷയത്തിലും മന്ത്രിയുടെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അരവണ പ്രതിസന്ധിയിലും ബോർഡിനെതിരെ മന്ത്രി രംഗത്തെത്തിയത്.

അതേസമയം, മന്ത്രിയുടെ തുടർച്ചയായ വിമർശനങ്ങളിൽ ദേവസ്വം ബോർഡിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ മന്ത്രിയുടെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്നാണ് ചില അംഗങ്ങളുടെ ആവശ്യം.

ബോർഡിന്റെ വീഴ്ചകൾ മാത്രം ഉയർത്തിക്കാട്ടി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് മന്ത്രിയുടെ ശ്രമമെന്ന വിമർശനവും ബോർഡിനുള്ളിൽ ഉയരുന്നുണ്ട്. മണ്ഡലകാല തീർഥാടനത്തിന് മുന്നോടിയായി മന്ത്രിയും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുമോ എന്നതാണ് ഇനി ശ്രദ്ധേയം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix