Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച് മന്ത്രി നിർദേശം നൽകിയത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ ഉൾപ്പെടെയുള്ള പ്രധാന സർക്കാർ ആശുപത്രികളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി പ്രത്യേക വാർഡുകൾ ഒരുക്കണമെന്നാണ് നിർദേശം. പ്രത്യേക വാർഡുകൾ സജ്ജീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക ബെഡുകളോ മുറികളോ അനുവദിക്കണമെന്നും നിർദേശമുണ്ട്.

ചികിത്സയ്ക്കെത്തുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. കിടത്തി ചികിത്സ ഉൾപ്പെടെയുള്ള വിവിധ ചികിത്സകൾക്കായി പ്രത്യേക പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സർക്കാർ ആശുപത്രികളിൽ മാന്യവും സുരക്ഷിതവുമായ ചികിത്സാ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix