Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: healthminister

‘വാക്കുകൾക്ക് വിവരിക്കാനാകാത്ത വേട്ടയാടൽ’; കെ. മുരളീധരന് പരോക്ഷ മറുപടിയുമായി വീണാ ജോർജ്

കൊച്ചി: ആരോഗ്യവകുപ്പ് കല്ലേറ് കൊള്ളാൻ വിധിക്കപ്പെട്ട വകുപ്പാണെന്ന മന്ത്രി കെ. മുരളീധരന്റെ പരാമർശത്തിന് പരോക്ഷ മറുപടിയുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. മന്ത്രിയായിരിക്കെ തനിക്ക് നേരിടേണ്ടിവന്ന വ്യക്തിയധിക്ഷേപങ്ങളും കായികാക്രമണങ്ങളും സൈബർ ആക്രമണങ്ങളും ഉൾപ്പെടെയുള്ള അനുഭവങ്ങൾ പങ്കുവെച്ചാണ് വീണാ ജോർജിന്റെ പ്രതികരണം. വാക്കുകൾക്ക് വിവരിക്കാൻ കഴിയുന്നതിനപ്പുറമാണ് താൻ അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരതയെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വീണാ ജോർജ് കുറിച്ചു. വ്യക്തിയധിക്ഷേപം, കായികാക്രമണം, സൈബർവേട്ട, കള്ളപ്രചാരണങ്ങൾ, വീട്ടിൽ കയറി റീത്ത് വെക്കൽ, ശവപ്പെട്ടി കൊണ്ടുവെക്കൽ തുടങ്ങി കൃത്യമായ അജണ്ടയോടെയുള്ള ആക്രമണങ്ങളാണ് […]
Read more

മരുന്ന് സംഭരണശാലകൾ കാലി; കൃത്യമായ കണക്ക് വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന് കർശന നിർദേശം നൽകി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഡിഎംഒമാരുടെ യോഗത്തിലാണ് മരുന്നുകളുടെ സ്റ്റോക്കിൽ കൃത്യമായ കണക്ക് സൂക്ഷിക്കണമെന്ന് മന്ത്രി നിർദേശിച്ചത്. മരുന്നുകളുടെ ലഭ്യത സംബന്ധിച്ച വാർത്തകൾ അവഗണിക്കാനാകില്ലെന്നും ഓരോ ജില്ലയിലെയും സ്റ്റോക്ക് കൃത്യമായി വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു. അടിയന്തരമായി മരുന്നുകൾ എത്തിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന് (KMSCL) നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ചില മരുന്ന് സംഭരണശാലകളിൽ സ്റ്റോക്ക് കുറവാണെന്ന് ഡിഎംഒമാർ യോഗത്തിൽ അറിയിച്ചു. ഉടൻ മരുന്ന് […]
Read more

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച് മന്ത്രി നിർദേശം നൽകിയത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ ഉൾപ്പെടെയുള്ള പ്രധാന സർക്കാർ ആശുപത്രികളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി പ്രത്യേക വാർഡുകൾ ഒരുക്കണമെന്നാണ് നിർദേശം. പ്രത്യേക വാർഡുകൾ സജ്ജീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക ബെഡുകളോ മുറികളോ അനുവദിക്കണമെന്നും നിർദേശമുണ്ട്. ചികിത്സയ്ക്കെത്തുന്ന ട്രാൻസ്‌ജെൻഡർ […]
Read more

ആരോഗ്യവകുപ്പിൽ മന്ത്രിയറിയാതെ ഉദ്യോഗസ്ഥ നീക്കം; DME യോഗത്തിൽ അതൃപ്തി അറിയിച്ച് മന്ത്രി

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ മന്ത്രിയറിയാതെ ഉദ്യോഗസ്ഥ തലത്തിൽ നടപടികൾ നീങ്ങിയെന്ന പരാതിയിൽ വിവാദം. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ (DME) യോഗം വിളിച്ചതിലാണ് ആരോഗ്യമന്ത്രി കെ. മുരളീധരന് അതൃപ്തിയെന്നാണ് വിവരം. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് DME യോഗം വിളിച്ചതെന്നാണ് റിപ്പോർട്ട്. ജൂലൈ 28ന് പ്രിൻസിപ്പൽ സെക്രട്ടറി DMEയ്ക്ക് കത്തയച്ചതിന് പിന്നാലെ ഓഗസ്റ്റ് ഒന്നിന് യോഗം വിളിക്കുകയായിരുന്നു. പെൻഷനേഴ്സ് ലീഗ് ഇടത് സർക്കാരിന് നൽകിയ നിവേദനത്തിലെ അവസാന ആവശ്യങ്ങളിലൊന്നായിരുന്നു മെഡിക്കൽ […]
Read more

സർക്കാർ ആശുപത്രിക്കുള്ളിൽ കൊടിപിടിച്ച് മുദ്രാവാക്യം മുഴക്കി മന്ത്രിക്ക് സ്വീകരണം

കൊല്ലം: സർക്കാർ ആശുപത്രിക്കുള്ളിൽ കൊടി പിടിച്ച് മുദ്രാവാക്യം വിളിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന് സ്വീകരണം. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്നലെയായിരുന്നു സംഭവം. ആശുപത്രി സന്ദർശനത്തിനായി എത്തിയ മന്ത്രിയെ എൻജിഒ സംഘടനയുടെ പ്രവർത്തകർ ഷാൾ അണിയിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിക്കുകയായിരുന്നു. ആശുപത്രി പരിസരങ്ങളിൽ കൊടികളുമായി രാഷ്ട്രീയ പ്രചാരണം അനുവദിക്കില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സംഭവം വിവാദമായിരിക്കുന്നത്. ആശുപത്രികളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന നിലപാട് മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ ആശുപത്രികളിൽ പൊതിച്ചോർ വിതരണം നടത്തുന്നതുമായി […]
Read more

പൊതിച്ചോർ വിവാദം; മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി, ‘ആഹാരത്തിന് രാഷ്ട്രീയമില്ല’

തിരുവനന്തപുരം: ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. രോഗികൾക്ക് ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ലെന്നും, ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രത്യേക സാഹചര്യത്തെക്കുറിച്ചാണ് താൻ പ്രതികരിച്ചതെന്നും മന്ത്രി അറിയിച്ചു. ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെ പൊതുവായി എതിർക്കുന്ന നിലപാടല്ല സർക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറിയതാണ് എതിർപ്പിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാനാകില്ലെന്നും […]
Read more

അമീബിക് മസ്തിഷ്‌കജ്വരം: സഭയില്‍ ആരോഗ്യവകുപ്പിന് രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വര വ്യാപനം സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷം. മരണനിരക്ക് സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്നും യഥാര്‍ഥ കണക്ക് മറച്ചുവെച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മേനിനടിക്കുകയാണെന്നും പ്രമേയം അവതരിപ്പിച്ച എന്‍ ഷംസുദ്ദീന്‍ പറഞ്ഞു സംസ്ഥാനത്ത് ഇത്രയധികം പേര്‍ക്ക് രോഗബാധയുണ്ടായി ഗുരുതര സാഹചര്യമുണ്ടായിട്ട് പോലും നിപ്പയുടേയോ അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെയോ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ലെന്ന് എന്‍ ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി. കപ്പിത്താനുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ഈ കപ്പല്‍ പൊങ്ങാന്‍ കഴിയാത്ത വിധം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix