Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൊതിച്ചോർ വിവാദം; മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി, ‘ആഹാരത്തിന് രാഷ്ട്രീയമില്ല’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. രോഗികൾക്ക് ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ലെന്നും, ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രത്യേക സാഹചര്യത്തെക്കുറിച്ചാണ് താൻ പ്രതികരിച്ചതെന്നും മന്ത്രി അറിയിച്ചു.

ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെ പൊതുവായി എതിർക്കുന്ന നിലപാടല്ല സർക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറിയതാണ് എതിർപ്പിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രികളുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നതെന്നും, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

“ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവങ്ങൾക്ക് ഭക്ഷണം ലഭിക്കണമെന്നാണ് സർക്കാരിന്റെ താത്പര്യം. അത് ആര് നൽകുന്നു എന്നത് വിഷയമല്ല,” എന്നും മന്ത്രി വ്യക്തമാക്കി.

പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട മന്ത്രിയുടെ മുൻ പരാമർശം വിവാദമായതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer