അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ സമ്മാനം നേടി പ്രവാസി മലയാളി. ഷാര്‍ജയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിനേഷ് രവീന്ദ്രനാഥനാ(55)ണ് സമ്മാനം അടിച്ചത്. അതേസമയം സെപ്റ്റംബറിലെ ലൈവ് നറുക്കെടുപ്പില്‍ പാകിസ്ഥാന് സ്വദേശി ഹൗക്കത്ത് അഫ്താബ് 15 മില്യണ്‍( (ഏകദേശം 38 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് നേടി,
ദുബൈയില്‍ താമസിക്കുന്ന വിനേഷ് രവീന്ദ്രനാഥ് എടുത്ത 035787 എന്ന ടിക്കറ്റ് നമ്പറിനാണ് ഭാഗ്യം തുണച്ചത്. 30 വര്‍ഷമായി യുഎഇയില്‍ പ്രവാസിയായ വിനേഷ് എല്ലാ മാസവും മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുത്തിരുന്നു. തനിച്ചും കൂട്ടുകാര്‍ക്കൊപ്പവുമാണ് ടിക്കറ്റെടുത്തിരുന്നത്. ഭാര്യയും മകളും മകനുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. ഫോണില്‍ വിളിച്ചാണ് വിജയിച്ച വിവരമറിയിച്ചതെങ്കിലും ആദ്യം ഇത് വിശ്വസിക്കാന്‍ വിനേഷിന് സാധിച്ചില്ല. പിന്നീട് മകന് യൂട്യൂബില്‍ തത്സമയ നറുക്കെടുപ്പ് കണ്ടാണ് ലാന്‍ഡ് റോവര്‍ സമ്മാനം ലഭിച്ച കാര്യം ഉറപ്പിച്ചത്.


