Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രവാസികൾ കഷ്ടപ്പെടും; ടിക്കറ്റ് നിരക്ക് കൂട്ടി എയർ ഇന്ത്യ എക്സ്പ്രസും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രവാസികള്‍ക്ക് ഇനി വിമാനയാത്രയ്ക്ക് ചെലവേറും. ഇന്‍ഡിഗോ നിരക്ക് കൂട്ടിയപ്പോൾ മറ്റ് എയർലൈനുകളിൽ പോകാം എന്ന കണക്കുകൂട്ടലിൽ ആയിരുന്നോ? എങ്കിൽ അതും നടക്കില്ല. മിഡില്‍ ഈസ്റ്റ് റൂട്ടുകളില്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. വിമാന ഇന്ധന വിലയിലുണ്ടായ വര്‍ധനവും ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവും കണക്കാക്കിയാണ് നിരക്കുകളില്‍ വര്‍ധനവ് വരുത്തിയത്. 55 ഡോളറോളമാണ് (ഏകദേശം 200 ദിര്‍ഹത്തിലധികം) ഇരു വിമാനക്കമ്പനികളും സര്‍ചാര്‍ജ് വര്‍ധിപ്പിച്ചത്.

പുതിയ നിരക്കുകള്‍ പ്രകാരം ആഭ്യന്തര സര്‍വീസുകളില്‍ 1,001 മുതല്‍ 1,500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 850 രൂപയും, 1,500 കിലോമീറ്ററിന് മുകളിലുള്ള ദീര്‍ഘദൂര യാത്രകള്‍ക്ക് 1,200 രൂപയുമാണ് ഫ്യുവല്‍ സര്‍ചാര്‍ജ് ഈടാക്കുക. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഒക്ടോബര്‍ 9ന് പുലര്‍ച്ചെ 12:00 മണിക്ക് ശേഷമുള്ള പുതിയ ബുക്കിംഗുകള്‍ക്കും, എയര്‍ ഇന്ത്യയുടെ ഒക്ടോബര്‍ 9ന് രാവിലെ 11:00 മണിക്ക് ശേഷമുള്ള ബുക്കിംഗുകള്‍ക്കുമാണ് പുതിയ സര്‍ചാര്‍ജ് ബാധകമാകുന്നത്. സെക്ടറിനും റൂട്ടിനും അനുസരിച്ച് സര്‍ചാര്‍ജ് തുകയില്‍ വ്യത്യാസമുണ്ടാകും. ആഗോള ഊര്‍ജ്ജ വിപണിയില്‍ വിമാന ഇന്ധനമായ എടിഎഫ് വിലയില്‍ വന്‍ ചാഞ്ചാട്ടമാണ് ഉണ്ടായത്. ഇത് എയര്‍ലൈനുകളുടെ പ്രവര്‍ത്തനച്ചെലവ് കുത്തനെ ഉയര്‍ത്തി. പശ്ചിമേഷ്യൻ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ജെറ്റ് ഫ്യുവല്‍ വില 70 ശതമാനം വരെ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix