Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അന്‍സിബ അപമാനിച്ചു; 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യും: ലക്ഷ്മിപ്രിയ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നടി അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ. “അന്‍സിബ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറഞ്ഞ് വിവാദം സൃഷ്ടിക്കുന്നുവെന്നും, എന്റെ പ്രതിച്ഛായയും സ്ത്രീത്വവും അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതായും” ലക്ഷ്മിപ്രിയ ആരോപിച്ചു.

അഡ്വ. കൃഷ്ണരാജ് മുഖേന 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെടുന്ന കേസാണ് ഫയല്‍ ചെയ്യാനിരിക്കുന്നതെന്ന് നടി വ്യക്തമാക്കി. അന്‍സിബ തന്റെ 10 വയസുള്ള മകളെയും ഭർത്താവിനെയും അപമാനിക്കുന്ന വിധത്തിൽ പ്രതികരിച്ചിട്ടുണ്ട്. അന്‍സിബ പ്രതികരിച്ചത്, ചാരിറ്റി ട്രസ്റ്റായ അമ്മ ബന്ധപെട്ട വണ്ണല മഹാദേവ ക്ഷേത്രത്തിന്റെ ഫണ്ട് സ്വീകരിച്ചതിനെക്കുറിച്ചാണ്, എന്നാൽ സംഭാവന സ്വീകരിക്കുന്നത് നിയമപരമായ കാര്യമാണ് എന്ന് ലക്ഷ്മിപ്രിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അന്‍സിബ നൽകിയ പരാതിയിൽ ലക്ഷ്മിപ്രിയക്കും വനിതാ എസ്ഐ രേഷ്മക്കും എതിരെയുള്ള അന്വേഷണത്തിൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മ, അന്‍സിബയോട് മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

അന്‍സിബ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചത്. തൃക്കാക്കര എസിപിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് അന്‍സിബയെയും ലക്ഷ്മിപ്രിയയെയും ചോദ്യം ചെയ്തിരുന്നു. പുറമേ വനിത എസ്ഐയായ രേഷ്മയുടെയും മൊഴിയെടുത്തു.പിന്നാലെയാണ് പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് വ്യക്തമാക്കിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix