Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kochi

മെമ്മറി കാർഡ് തുറന്ന സംഭവം; അതിജീവിതയുടെ ഹർജി സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് തുറന്നതുമായി ബന്ധപ്പെട്ട പുനരന്വേഷണത്തിന് ഹൈക്കോടതി അനുമതി നൽകി. അതിജീവിത ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു . അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ വിചാരണ കോടതിയുടെ പക്കലുള്ള മെമ്മറി കാർഡും ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന പെൻഡ്രൈവും ഹൈക്കോടതിയിൽ ഹാജരാക്കണമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടിട്ടുണ്ട്. സർക്കാർ ഹർജിയ്ക്ക് ഒരു മാസത്തിനുള്ളിൽ മറുപടി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ റിപ്പോർട്ട് പ്രകാരം, […]
Read more

തേവര പാലത്തിൽ ലോറി നിയന്ത്രണം വിട്ട് അപകടം; ഡ്രൈവർ രക്ഷപ്പെട്ടു

കൊച്ചി: കൊച്ചിയിലെ തേരവ പാലത്തിൽ ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. പാലത്തിന്റെ കൈവരി തകർന്ന ലോറി താഴേക്ക് തട്ടി നിൽക്കുകയായിരുന്നു. ഡ്രൈവര്‍ ചാടി ഇറങ്ങി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടമുണ്ടായ ലോറി നേരത്തെ ചരക്ക് ഇറക്കിയ ശേഷം തിരികെ പോകുകയായിരുന്നു. ഇപ്പോഴും ലോറി ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Read more

ഷുഹൈബ് വധക്കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: തലശ്ശേരി ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. പ്രതികൾ സമർപ്പിച്ച അപ്പീലിൽ സിംഗിൾ ബെഞ്ചാണ് നടപടി സ്വീകരിച്ചത്. അടുത്ത തിങ്കളാഴ്ച വരെ വിചാരണ നടപടികൾ നിർത്തിവെക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യത്തിലാണ് അപ്പീൽ പരിഗണിച്ചത്. അപ്പീലിൽ പ്രോസിക്യൂഷൻ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. നേരത്തെ സമാന ആവശ്യം വിചാരണക്കോടതി രണ്ടുതവണ തള്ളിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കേസിൽ വിചാരണ ആരംഭിച്ചത്. സംഭവത്തിൽ പരിക്കേറ്റ ഇ. റിയാസിന്റെ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു. 2018 ഫെബ്രുവരി […]
Read more

അന്‍സിബ അപമാനിച്ചു; 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യും: ലക്ഷ്മിപ്രിയ

കൊച്ചി: നടി അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ. “അന്‍സിബ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറഞ്ഞ് വിവാദം സൃഷ്ടിക്കുന്നുവെന്നും, എന്റെ പ്രതിച്ഛായയും സ്ത്രീത്വവും അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതായും” ലക്ഷ്മിപ്രിയ ആരോപിച്ചു. അഡ്വ. കൃഷ്ണരാജ് മുഖേന 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെടുന്ന കേസാണ് ഫയല്‍ ചെയ്യാനിരിക്കുന്നതെന്ന് നടി വ്യക്തമാക്കി. അന്‍സിബ തന്റെ 10 വയസുള്ള മകളെയും ഭർത്താവിനെയും അപമാനിക്കുന്ന വിധത്തിൽ പ്രതികരിച്ചിട്ടുണ്ട്. അന്‍സിബ പ്രതികരിച്ചത്, ചാരിറ്റി ട്രസ്റ്റായ അമ്മ ബന്ധപെട്ട വണ്ണല മഹാദേവ ക്ഷേത്രത്തിന്റെ ഫണ്ട് […]
Read more

ശബരിമല സ്വര്‍ണക്കൊളള കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ല

കൊച്ചി: ശബരിമല സ്വര്‍ണക്കൊളള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന എസ്‌ഐടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം ഹൈക്കോടതി നീക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ കണ്ഠരർ രാജീവരർക്ക് 41 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 18-നാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണസംഘത്തിന് പ്രഥമദൃഷ്ട്യാ ക്രിമിനൽ ഗൂഢാലോചനയിലോ നേരിട്ടുള്ള പങ്കാളിത്തത്തിലോ അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ജാമ്യം. ഇതിനിടെ, […]
Read more

റോഡിൽ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തു; യുവതിക്ക് നേരെ ആക്രമണം

കൊച്ചി: അയമ്പള്ളിയിൽ റോഡിലെ വെള്ളമൊഴുക്ക് തടയാൻ മണ്ണിട്ടതിനെ ചോദ്യം ചെയ്ത യുവതിക്ക് നേരെ ഇരുമ്പ് ചൂൽ കൊണ്ട് ആക്രമണം. സംഭവത്തിൽ ചിത്രകാരിയായ ശ്രീജ കളപ്പുരയ്ക്കാണ് കഴുത്തിന് പരിക്കേറ്റത്. അയൽവാസിയായ സണ്ണിയാണ് ആക്രമണം നടത്തിയതെന്ന് ശ്രീജ ആരോപിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. റോഡിൽ മണ്ണിട്ടതിനെ കുറിച്ച് കൗൺസിലറുടെ സാന്നിധ്യത്തിൽ ശ്രീജ ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കം രൂക്ഷമായത്. തുടർന്ന് കൈവശമുണ്ടായിരുന്ന ഇരുമ്പ് ചൂൽ കൊണ്ട് സണ്ണി ആക്രമിച്ചതായി പരാതിയിൽ പറയുന്നു. ആക്രമണത്തിൽ കഴുത്തിന് ഗുരുതര പരിക്കുകളുണ്ടായതായി ശ്രീജ പറഞ്ഞു. […]
Read more

നടിയെ ആക്രമിച്ച കേസ്; പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും. ഹർജി പരിഗണനയ്ക്കിടെ, ഇതുമായി ബന്ധപ്പെട്ട് മുമ്പ് അന്വേഷണം നടന്നിരുന്നോയെന്നും വീഴ്ച വരുത്തിയവർക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. കൂടാതെ, സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരെയെങ്കിലും പ്രതിയാക്കി ക്രിമിനൽ നടപടികൾ ആരംഭിച്ചിട്ടുണ്ടോ എന്നതിലും […]
Read more

കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങി;കുളത്തിലെ പായലിൽ കുടുങ്ങി 21കാരന് ദാരുണാന്ത്യം

കൊച്ചി: കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് കിഴക്കമ്പലത്തെ കുളത്തിൽ മുങ്ങി മരിച്ചു. കൊല്ലം മയ്യനാട് ചെറുവിള പുത്തൻ വീട്ടിൽ നബീൽ നസീർ (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വെമ്പിള്ളി വായനശാലയ്ക്ക് സമീപമുള്ള പുതുക്കുളം ചിറയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു നബീൽ. വെള്ളത്തിൽ മുങ്ങിത്താണ നബീലിനെ രക്ഷിക്കാൻ കൂട്ടുകാർക്ക് സാധിച്ചില്ല. തുടർന്ന് നാട്ടുകാരെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. തുടർന്നുണ്ടായ തെരച്ചിലിൽ രാത്രി ഏഴ് മണിയോടെ 18 അടി ആഴമുള്ള കുളത്തിനടിയിൽ വള്ളിപ്പായലിൽ കുടുങ്ങിയ നിലയിൽ നബീലിനെ കണ്ടെത്തി. ഉടൻ കോലഞ്ചേരിയിലെ […]
Read more

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസ്; മുഖ്യപ്രതി അക്ബര്‍ പിടിയില്‍

കൊച്ചി: കലൂരില്‍ രണ്ട് പെണ്‍കുട്ടികളെ ക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ പിടിയിലായി. പാലക്കാട് നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൊച്ചിയിലെത്തിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. അക്ബറിനെതിരെ മുന്‍പും നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പോക്‌സോ കേസിലുൾപ്പെടെ പ്രതിയായ ഇയാള്‍ നഗരത്തിലെ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയാണെന്ന വിവരവും അന്വേഷണത്തില്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സെക്‌സ് റാക്കറ്റ് കേസിലും അക്ബര്‍ അറസ്റ്റിലായിരുന്നു. ഹോട്ടല്‍ നടത്തിപ്പിന്റെ മറവില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. […]
Read more

വോഡഫോണ്‍ ഐഡിയയും മെറ്റയും കൈകോര്‍ക്കുന്നു; വി ഉപഭോക്താക്കള്‍ക്കായി സൈലന്‍റ് മൊബൈല്‍ വെരിഫിക്കേഷന്‍ അവതരിപ്പിച്ചു

കൊച്ചി: രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. മെറ്റയുടെ കീഴിലുള്ള വാട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുന്ന വി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതവും വേഗമേറിയതുമായ ഡിജിറ്റല്‍ അനുഭവം ഉറപ്പാക്കാന്‍ സൈലന്‍റ് മൊബൈല്‍ വെരിഫിക്കേഷന്‍ സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. നെറ്റ്വര്‍ക്ക് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ആധികാരികത ഉറപ്പാക്കുന്ന ഈ സാങ്കേതികവിദ്യയിലൂടെ ഒടിപി അല്ലെങ്കില്‍ പാസ്വേഡ് മാനുവലായി ടൈപ്പ് ചെയ്യാതെ തന്നെ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ പശ്ചാത്തലത്തില്‍ വെരിഫൈ ചെയ്യപ്പെടും. […]
Read more

Recent News

Advertisement
WhiteswanTV Footer