കൊച്ചി: കൊച്ചിയിലെ തേരവ പാലത്തിൽ ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. പാലത്തിന്റെ കൈവരി തകർന്ന ലോറി താഴേക്ക് തട്ടി നിൽക്കുകയായിരുന്നു. ഡ്രൈവര്‍ ചാടി ഇറങ്ങി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി.
അപകടമുണ്ടായ ലോറി നേരത്തെ ചരക്ക് ഇറക്കിയ ശേഷം തിരികെ പോകുകയായിരുന്നു. ഇപ്പോഴും ലോറി ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.






