Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Narendra Modi

രാജ്യം സാമ്പത്തിക തകർച്ചയുടെ വക്കിൽ, പ്രധാനമന്ത്രി ലോകംചുറ്റി നടക്കുന്നു: രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും അതിന്റെ ആഘാതം സാധാരണക്കാരെ ഗുരുതരമായി ബാധിക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. റായ്ബറേലിയിലെ ചുരുവാ ഹനുമാൻ ക്ഷേത്രം സന്ദർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനത്തിലായിരിക്കെ രാജ്യത്തെ സാമ്പത്തിക അവസ്ഥയെ കുറിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. “പ്രതിസന്ധി ഘട്ടങ്ങളിൽ വിദേശയാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി പറയുമ്പോൾ, അദ്ദേഹം തന്നെ ലോകം ചുറ്റുകയാണ്” എന്നായിരുന്നു രാഹുലിന്റെ പരിഹാസം. വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി സമ്പന്നരെയല്ല, […]
Read more

വി ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. പുതിയ സർക്കാരിന് കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എക്‌സിൽ മലയാളത്തിൽ പങ്കുവെച്ച കുറിപ്പിലാണ് മോദി അഭിനന്ദനവും ആശംസകളും അറിയിച്ചത്. “കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എൻ്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി പുതുതായി രൂപീകൃതമായ കേരള […]
Read more

വിദേശ യാത്രകള്‍ക്ക് പ്രത്യേക നികുതിയില്ല, വാര്‍ത്തകള്‍ എല്ലാം വ്യാജം; ആശങ്ക വേണ്ടെന്ന് പ്രധാമന്ത്രി

ന്യൂഡല്‍ഹി: വിദേശയാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങളോ പുതിയ നികുതികളോ ഏര്‍പ്പെടുത്തിയേക്കുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ പൂര്‍ണ്ണമായും നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ നേരിട്ടുള്ള പ്രതികരണം. ഈ വാര്‍ത്ത തികച്ചും വ്യാജമാണ്. ഇതില്‍ ഒട്ടും സത്യമില്ല. വിദേശയാത്രകള്‍ക്ക് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേയില്ല. ജനങ്ങളുടെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’, ‘ഈസ് ഓഫ് ലിവിങ്’ എന്നിവ മെച്ചപ്പെടുത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ല എന്നായിരുന്നു പ്രതികരണം. ഉന്നതതലങ്ങളില്‍ വിദേശയാത്രകള്‍ക്ക് സെസ്സോ സര്‍ചാര്‍ജ്ജോ ഏര്‍പ്പെടുത്താന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നായിരുന്നു […]
Read more

ഇന്ത്യ–യുഎഇ ബന്ധത്തിൽ പുതിയ അധ്യായം; സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങി

അബുദാബി: യുഎഇയിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. സന്ദർശനത്തിനിടെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം വിശദമായ ചർച്ചകൾ നടത്തി. ഇന്ത്യ-യുഎഇ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളാണ് പ്രധാനമായും ചർച്ചയായത്. ഊർജം, പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ സുപ്രധാന കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചു.ഈ കരാറുകൾ ഇരുരാജ്യങ്ങളുടെയും വളർച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കും വലിയ പിന്തുണയാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. യുഎഇ പ്രസിഡന്റിനെ ‘സഹോദരൻ’ […]
Read more

മോദിയുടെ സുരക്ഷ കുറയ്ക്കരുത്; മുന്നറിയിപ്പുമായി റോ മുൻ സെക്രട്ടറി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ച തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് റോയുടെ മുൻ സെക്രട്ടറി സാമന്ത് ഗോയൽ. നിലവിലെ സാഹചര്യത്തിൽ സുരക്ഷ കുറയ്ക്കുന്നതിനുപകരം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സുരക്ഷാ സാഹചര്യം പ്രവചിക്കാനാകാത്ത നിലയിലാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ആക്രമണങ്ങൾ അതിന്റെ ഉദാഹരണമാണെന്നും സാമന്ത് ഗോയൽ ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരായ ഭീഷണികളും അയൽരാജ്യങ്ങളിലെ ഭീകരപ്രവർത്തനങ്ങളും കണക്കിലെടുക്കുമ്പോൾ പ്രധാനമന്ത്രിക്ക് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡ്രോണുകളും സ്നൈപ്പർ ആക്രമണങ്ങളും ഉൾപ്പെടെ […]
Read more

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രം; ബോണ്ട് വിപണിയിൽ ഇളവുകളും പ്രധാനമന്ത്രിയുടെ ഏഴ് നിർദ്ദേശങ്ങളും

ന്യൂഡൽഹി: രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ തകർച്ച പിടിച്ചുനിർത്തുന്നതിനും രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനുമായി പുതിയ തന്ത്രങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോണ്ട് വിപണിയിൽ വിദേശനിക്ഷേപം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദേശനിക്ഷേപകർക്കുള്ള നികുതി വലിയ തോതിൽ കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്. റിസർവ് ബാങ്ക് മുന്നോട്ടുവെച്ച ഈ നിർദ്ദേശം ധനമന്ത്രാലയം ഗൗരവമായി പരിഗണിച്ചുവരികയാണ്. വിദേശനാണ്യ ശേഖരത്തിന്മേലുള്ള സമ്മർദ്ദം കുറയ്ക്കാനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനുമായി ഏഴ് പ്രധാന നിർദ്ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗതവും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കണമെന്നും കാർ […]
Read more

സ്വർണവില കുതിക്കും; ഇറക്കുമതി തീരുവ 10% ഉയർത്തി

ന്യൂഡൽഹി: രൂപയുടെ മൂല്യത്തകർച്ച തടയാനും വിദേശ നാണ്യ ശേഖരം സംരക്ഷിക്കാനും കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്വർണം, വെള്ളി ഉൾപ്പെടെയുള്ള വിലകൂടിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ സർക്കാർ വർധിപ്പിച്ചു. സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഇപ്പോൾ 10 ശതമാനമായി ഉയർത്തി. ഇതിന് പുറമെ അഞ്ചുശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സെസും ഏർപ്പെടുത്തി. ഇതോടെ ആകെ നികുതി വർധനവ് 15 ശതമാനമായി. മുൻപ് ഇത് ആറുശതമാനം മാത്രമായിരുന്നു. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഇടിയുന്നത് തടയുക എന്നതാണ് […]
Read more

ഇന്ധന പ്രതിസന്ധിയിൽ സുപ്രധാന തീരുമാനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന നിർദേശം പുറപ്പെടുവിച്ചു. സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാനാണ് പ്രധാനമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം രാജ്യത്ത് രൂപപ്പെട്ട ഊർജ പ്രതിസന്ധി കണക്കിലെടുത്താണ് നടപടി. പെട്രോൾ, ഡീസൽ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും, സാധ്യമായിടത്തെല്ലാം വീടുകളിൽ നിന്നുള്ള ജോലി സംവിധാനം സ്വീകരിക്കണമെന്നും, അനാവശ്യ വിദേശ യാത്രകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം വാഹനവ്യൂഹത്തിലും നിയന്ത്രണം കൊണ്ടുവന്നത്. സുരക്ഷാ […]
Read more

സ്വർണ ഉപഭോഗം കുറയ്ക്കാൻ ഇന്ദിരാഗാന്ധി ആഹ്വാനം ചെയ്തുവെന്ന വാർത്ത വ്യാജം; വസ്തുത പുറത്തുവിട്ട് ദി ഹിന്ദു

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സ്വർണ ഉപഭോഗം കുറയ്ക്കണമെന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെ, ഇതേ പാത പിന്തുടർന്ന് 1967-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും സമാനമായ നിർദ്ദേശം നൽകിയിരുന്നു എന്ന തരത്തിലുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമാകുകയാണ്. 1967 ജൂൺ 6-ലെ ‘ദി ഹിന്ദു’ പത്രത്തിന്റെ ഒന്നാം പേജ് എന്ന നിലയിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഈ വാദങ്ങൾക്ക് ആധാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. “സ്വർണ്ണം വാങ്ങരുത്, ജനങ്ങളോട് ഇന്ദിര; ദേശീയ അച്ചടക്കത്തിന് ആഹ്വാനം” എന്ന തലക്കെട്ടോടു കൂടിയ വാർത്താചിത്രം വ്യാപകമായി […]
Read more

പശ്ചിമേഷ്യ സംഘർഷത്തിനിടെ വിദേശ പര്യടനത്തിന് മോദി; അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 15 മുതൽ അഞ്ചു രാജ്യങ്ങൾ ഉൾപ്പെടുന്ന വിദേശ പര്യടനത്തിന് തിരിക്കും. യുഎഇ, നെതർലൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് യാത്ര. മെയ് 20 ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങിയെത്തും. മെയ് 15 ന് യുഎഇയിലെത്തുന്ന പ്രധാനമന്ത്രി അവിടുത്തെ സന്ദർശനം പൂർത്തിയാക്കിയ ശേഷം അതേദിവസം തന്നെ നെതർലൻഡ്സിലേക്ക് യാത്രതിരിക്കും. മെയ് 17 വരെ അവിടെ തുടരുന്ന അദ്ദേഹം പിന്നീട് സ്വീഡനിലെത്തും. മെയ് 18 ന് […]
Read more

Recent News

Advertisement
WhiteswanTV Footer