ന്യൂഡൽഹി: രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ തകർച്ച പിടിച്ചുനിർത്തുന്നതിനും രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനുമായി പുതിയ തന്ത്രങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോണ്ട് വിപണിയിൽ വിദേശനിക്ഷേപം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദേശനിക്ഷേപകർക്കുള്ള നികുതി വലിയ തോതിൽ കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്. റിസർവ് ബാങ്ക് മുന്നോട്ടുവെച്ച ഈ നിർദ്ദേശം ധനമന്ത്രാലയം ഗൗരവമായി പരിഗണിച്ചുവരികയാണ്. വിദേശനാണ്യ ശേഖരത്തിന്മേലുള്ള സമ്മർദ്ദം കുറയ്ക്കാനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനുമായി ഏഴ് പ്രധാന നിർദ്ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു.
പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗതവും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കണമെന്നും കാർ പൂളിംഗ് പോലുള്ള സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കാനും വിദേശ യാത്രകളും വിദേശത്തെ വിവാഹാഘോഷങ്ങളും കുറയ്ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനായി പാചക എണ്ണയുടെ ഉപയോഗം നിയന്ത്രിക്കുക, വിദേശ ബ്രാൻഡുകൾക്ക് പകരം സ്വദേശി ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുക, വർക്ക് ഫ്രം ഹോം രീതിയും ഓൺലൈൻ മീറ്റിംഗുകളും പ്രോത്സാഹിപ്പിക്കുക എന്നിവയും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
കാർഷിക മേഖലയിൽ രാസവളങ്ങൾക്ക് പകരം ജൈവകൃഷി രീതി സ്വീകരിക്കാനും ഡീസൽ പമ്പുകൾക്ക് പകരം സൗരോർജ്ജം ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഈ കർശനമായ നിയന്ത്രണങ്ങളിലൂടെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.തന്ത്രങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോണ്ട് വിപണിയിൽ വിദേശനിക്ഷേപം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദേശനിക്ഷേപകർക്കുള്ള നികുതി വലിയ തോതിൽ കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്. റിസർവ് ബാങ്ക് മുന്നോട്ടുവെച്ച ഈ നിർദ്ദേശം ധനമന്ത്രാലയം ഗൗരവമായി പരിഗണിച്ചുവരികയാണ്. വിദേശനാണ്യ ശേഖരത്തിന്മേലുള്ള സമ്മർദ്ദം കുറയ്ക്കാനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനുമായി ഏഴ് പ്രധാന നിർദ്ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു.
പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗതവും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കണമെന്നും കാർ പൂളിംഗ് പോലുള്ള സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കാനും വിദേശ യാത്രകളും വിദേശത്തെ വിവാഹാഘോഷങ്ങളും കുറയ്ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനായി പാചക എണ്ണയുടെ ഉപയോഗം നിയന്ത്രിക്കുക, വിദേശ ബ്രാൻഡുകൾക്ക് പകരം സ്വദേശി ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുക, വർക്ക് ഫ്രം ഹോം രീതിയും ഓൺലൈൻ മീറ്റിംഗുകളും പ്രോത്സാഹിപ്പിക്കുക എന്നിവയും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. കാർഷിക മേഖലയിൽ രാസവളങ്ങൾക്ക് പകരം ജൈവകൃഷി രീതി സ്വീകരിക്കാനും ഡീസൽ പമ്പുകൾക്ക് പകരം സൗരോർജ്ജം ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഈ കർശനമായ നിയന്ത്രണങ്ങളിലൂടെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.






