Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Narendra Modi

പശ്ചിമേഷ്യ സംഘർഷത്തിനിടെ വിദേശ പര്യടനത്തിന് മോദി; അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 15 മുതൽ അഞ്ചു രാജ്യങ്ങൾ ഉൾപ്പെടുന്ന വിദേശ പര്യടനത്തിന് തിരിക്കും. യുഎഇ, നെതർലൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് യാത്ര. മെയ് 20 ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങിയെത്തും. മെയ് 15 ന് യുഎഇയിലെത്തുന്ന പ്രധാനമന്ത്രി അവിടുത്തെ സന്ദർശനം പൂർത്തിയാക്കിയ ശേഷം അതേദിവസം തന്നെ നെതർലൻഡ്സിലേക്ക് യാത്രതിരിക്കും. മെയ് 17 വരെ അവിടെ തുടരുന്ന അദ്ദേഹം പിന്നീട് സ്വീഡനിലെത്തും. മെയ് 18 ന് […]
Read more

മോദിയുടെ വസതിക്ക് സമീപത്തെ ചേരി ഒഴിപ്പിക്കാൻ ഹൈക്കോടതി അനുമതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപമുള്ള റേസ് കോഴ്‌സ് റോഡിലെ ചേരി ഒഴിപ്പിക്കാൻ ദില്ലി ഹൈക്കോടതി അനുമതി നൽകി. ചേരിയിൽ താമസിക്കുന്നവരെ നിലവിലെ സ്ഥലത്തുനിന്ന് 45 കിലോമീറ്റർ അകലെയുള്ള സവ്‌ദ ഖേരയിലേക്ക് പുനരധിവസിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. സ്വമേധയാ ഒഴിഞ്ഞുപോകാൻ താമസക്കാർക്ക് രണ്ടാഴ്ചത്തെ സമയവും അനുവദിച്ചിട്ടുണ്ട്. ദില്ലി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചേരി പ്രദേശത്തെ താമസം അനധികൃതമാണെന്ന് കോടതി നിരീക്ഷിച്ചു. ദേശീയ സുരക്ഷയെ മുൻനിർത്തി കേന്ദ്രസർക്കാർ ഉന്നയിച്ച വാദങ്ങളിൽ അടിസ്ഥാനമുണ്ടെന്നും ഭരണപരമായ ഇത്തരം വിഷയങ്ങളിൽ […]
Read more

മോദി ദേശവിരുദ്ധനായ പ്രധാനമന്ത്രിയാണെന്ന പരാമ‍ർശം; എംപിക്കെതിരെ കേസ്

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തെ തുടർന്ന് സമാജ്‍വാദി പാർട്ടി എംപി അജേന്ദ്ര സിങ് ലോധിക്കെതിരെ ഉത്തർ പ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിജെപി നേതാവ് സത്യേന്ദ്ര പ്രതാപ് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹോബ ജില്ലയിലെ കോട്ട്‍വാലി പൊലീസ് നടപടി സ്വീകരിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കാനും സ്വർണം വാങ്ങുന്നത് നിയന്ത്രിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനത്തിനെതിരെയായിരുന്നു എംപിയുടെ വിമർശനം. മോദിയെ “ദേശവിരുദ്ധനായ പ്രധാനമന്ത്രി” എന്ന് വിശേഷിപ്പിച്ച അജേന്ദ്ര […]
Read more

വിദേശയാത്രകൾ കുറയ്ക്കാൻ മോദി; വിമാനക്കമ്പനികളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു

മുംബൈ: വിദേശയാത്രകൾ ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ രാജ്യത്തെ വിമാനക്കമ്പനികളുടെ ഓഹരിവിപണിയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചതോടെ തന്നെ പ്രധാന എയർലൈൻ ഓഹരികൾ വിൽപ്പന സമ്മർദത്തിലായി. ഇന്റർഗ്ലോബ് ഏവിയേഷൻ (InterGlobe Aviation) 4.74 ശതമാനവും സ്പൈസ് ജെറ്റ് (SpiceJet) 2.50 ശതമാനവും ഇടിവ് രേഖപ്പെടുത്തി. വിദേശ വിനോദയാത്രകളും വിദേശ വിവാഹങ്ങളും കുറഞ്ഞത് ഒരു വർഷത്തേക്ക് മാറ്റിവെക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശമാണ് നിക്ഷേപകരുടെ ആശങ്കയ്ക്ക് കാരണമായത്. വിദേശനാണ്യ കരുതൽ ശേഖരത്തിൽ സമ്മർദം കുറയ്ക്കാൻ പൗരന്മാർ […]
Read more

സ്വർണം വാങ്ങരുതെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം;ജ്വല്ലറി ഓഹരികൾ തകർന്നടിഞ്ഞു

മുംബൈ:രാജ്യത്തെ സാമ്പത്തിക വിപണിയെയും സ്വർണ മേഖലയെയും ഞെട്ടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം ജ്വല്ലറി ഓഹരികളിൽ വലിയ തകർച്ചയ്ക്ക് കാരണമായി. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് ഹൈദരാബാദിൽ നടന്ന ഒരു പരിപാടിക്കിടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതാണ് വിപണിയെ പിടിച്ചുലച്ചത്. ഈ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളായ ടൈറ്റാൻ, സെൻകോ ഗോൾഡ്, കല്യാൺ ജ്വല്ലേഴ്‌സ് എന്നിവയുടെ ഓഹരി മൂല്യത്തിൽ ഒമ്പത് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകർ […]
Read more

പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കണം, സ്വര്‍ണം വാങ്ങരുത്; നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യൻ‌ യുദ്ധം മൂലമുണ്ടാകുന്ന എണ്ണ പ്രതിസന്ധിയിൽ നിന്ന് കരകയറാനായി നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവ നിയന്ത്രണത്തോടെ ഉപയോഗിക്കണമെന്നും ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗത സംവിധാനം ഉപയോഗിക്കുക, കാർപൂളിംഗ് നടത്തുക, വർക്ക് ഫ്രം ഹോം എന്നിവ വേണമെന്നും മോദി പറഞ്ഞു. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് കുറയ്ക്കണം, മെട്രോ സൗകര്യമുള്ള നഗരങ്ങളിലെ ആളുകൾ മെട്രോ യാത്രകൾക്ക് മുൻഗണന നൽകണമെന്നും സ്വകാര്യ വാഹനങ്ങൾ അത്യാവശ്യമായി വരുന്ന സാഹചര്യങ്ങളിൽ കാർ പൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും മോദി […]
Read more

2 ഗ്യാസ് കണക്ഷൻ അനുവദിക്കണമെന്ന് കൺസ്യൂമർ അസോസിയേഷൻ

കൊച്ചി: ജോലി ആവശ്യങ്ങൾക്കായി നഗരങ്ങളിൽ താമസിക്കുകയും സ്വന്തം വീട് ഗ്രാമപ്രദേശങ്ങളിൽ തുടരുകയും ചെയ്യുന്നവർക്ക് രണ്ട് പാചകവാതക കണക്ഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമസ്റ്റിക് ഗ്യാസ് കൺസ്യൂമർ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആധാർ നമ്പറും മൊബൈൽ നമ്പറും അടിസ്ഥാനമാക്കി ഉപഭോക്താക്കളുടെ ഗ്യാസ് കണക്ഷനുകൾ കമ്പനികൾ അന്യായമായി ബ്ലോക്ക് ചെയ്യുകയാണെന്നാണ് സംഘടനയുടെ ആരോപണം. പുതിയ ഗ്യാസ് കണക്ഷൻ എടുക്കാൻ ശ്രമിക്കുമ്പോൾ, അതേ ആധാർ നമ്പറോ ഫോൺ നമ്പറോ മറ്റൊരു കണക്ഷനുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിക്കപ്പെടുന്നതായും അസോസിയേഷൻ […]
Read more

മോദിയുടെ വാഹനവ്യൂഹ പാതയ്ക്ക് സമീപം ജെലാറ്റിൻ സ്റ്റിക്കുകൾ; ഒരാൾ കസ്റ്റഡിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന പാതയ്ക്ക് സമീപത്ത് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. കഗ്ഗാലിപുരയിലെ താത്തഗുനിക്ക് സമീപത്തുനിന്നാണ് സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷത്തിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം പിറന്നാൾ ചടങ്ങിലും പങ്കെടുക്കാനായി മോദി ബെംഗളൂരുവിലെത്തുന്നതിനിടെയായിരുന്നു സംഭവം. പരിപാടി നടക്കുന്ന കേന്ദ്രത്തിലേക്കുള്ള വഴിയോടു ചേർന്ന സ്ഥലത്താണ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോരമംഗലയ്ക്ക് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. എച്ച്എഎൽ മേഖലയിലും ആർട്ട് ഓഫ് […]
Read more

കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മോദി

ബെംഗളൂരു: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. തമിഴ്നാട്ടിൽ ഡിഎംകെയെ ഒഴിവാക്കി ടിവികെയെ പിന്തുണച്ച് സർക്കാർ രൂപീകരണത്തിൽ പങ്കാളിയായതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. മുപ്പത് വർഷത്തോളം പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെയുണ്ടായിരുന്ന ഡിഎംകെയെ, രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയപ്പോൾ കോൺഗ്രസ് വഞ്ചിച്ചുവെന്നാണ് മോദിയുടെ ആരോപണം. അധികാരലോഭം മൂലം കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡിഎംകെയെ പിന്നിൽ നിന്ന് കുത്തിയെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസിന് രാഷ്ട്രീയമായി നിലനിൽക്കാൻ മറ്റൊരു പാർട്ടിയുടെ പിന്തുണ ആവശ്യമായി വന്നിരിക്കുകയാണെന്നും മോദി പറഞ്ഞു. പല […]
Read more

മോദിയെ പോലെയൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യം: ട്രംപ്

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബിജെപി നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബംഗാളിലെ വിജയത്തെ “ചരിത്രപരവും നിർണ്ണായകവും” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മോദിയെപ്പോലൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി എക്സിലൂടെയാണ് ട്രംപിന്റെ പ്രതികരണം പങ്കുവെച്ചത്. പിന്നീട് ഇന്ത്യയിലെ അമേരിക്കൻ എംബസിയും ഈ വിവരം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം നടന്ന ഫോൺ സംഭാഷണത്തിൽ ട്രംപ് മോദിയോടുള്ള ആദരവ് പ്രകടിപ്പിച്ചിരുന്നുവെന്നും, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix