Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Narendra Modi

ഡിഗ്രി പഠനത്തിന് പെൺകുട്ടികൾക്ക് 50,000 രൂപ; ബംഗാളിൽ മോദിയുടെ പത്തിന ഗ്യാരന്റി

കൊൽക്കത്ത: ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ സ്ത്രീകളും കുട്ടികളും ലക്ഷ്യമാക്കി പത്ത് ഗ്യാരന്റികൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൃഷ്ണനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കും പെൺമക്കൾക്കുമെതിരായ അതിക്രമങ്ങൾക്ക് കടുത്ത നടപടി സ്വീകരിക്കുമെന്നും ഓരോ ബ്ലോക്കിലും വനിതാ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും വൻതോതിൽ വനിതകളെ പോലീസ് സേനയിൽ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി അധികാരത്തിലെത്തിയാൽ ഒരു വർഷത്തിനുള്ളിൽ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 36,000 രൂപ നൽകുമെന്നും പെൺകുട്ടികളുടെ ബിരുദ പഠനത്തിന് 50,000 രൂപ സഹായം […]
Read more

മോദിക്കെതിരായ തീവ്രവാദി പരാമർശത്തില്‍ മല്ലികാർജുൻ ഖർ​ഗെ മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ പ്രതിഷേധവുമായി കേന്ദ്ര മന്ത്രിമാർ രംഗത്തെത്തി. കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജുവും നിർമല സീതാരാമനും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഔദ്യോഗികമായി പരാതി നൽകി. ഖർഗെ മാപ്പ് പറയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകൾ രാജ്യത്തിന്റെ ജനാധിപത്യത്തെ തകർക്കുന്നതാണെന്നും അവർ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെന്നൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഖർഗെ മോദിയെ “തീവ്രവാദി” എന്ന് വിളിച്ചത്. ഇത് […]
Read more

ഭീകരതയ്ക്കു മുന്നിൽ ഇന്ത്യ തലകുനിക്കില്ല: പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാംവാർഷികത്തിൽ പ്രധാനമത്രി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തിൽ കൊല്ലപ്പെട്ട 26 പേർക്ക് ആദരാഞ്ജലി അർപ്പിച്ച അദ്ദേഹം, ഇരകളെ രാജ്യം ഒരിക്കലും മറക്കില്ലെന്ന് വ്യക്തമാക്കി. ഈ ദുരന്തം ഇന്നും രാജ്യത്തിന്റെ മനസാക്ഷിയെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ, നിരപരാധികളായ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ ദുഃഖിതരായ കുടുംബങ്ങളോടൊപ്പം രാജ്യത്തിന്റെ ചിന്തകളും നിൽക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് തരത്തിലുള്ള ഭീകരതയ്ക്കും മുന്നിൽ ഇന്ത്യ ഒരിക്കലും […]
Read more

നരേന്ദ്രമോദിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി കെ സി വേണുഗോപാൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി കെ.സി. വേണുഗോപാൽ. രാജ്യത്തോടുള്ള അഭിസംബോധനയിൽ എംപിമാരെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സ്ത്രീ സംവരണ ബില്ലിനെ പ്രതിപക്ഷം തടയാൻ വോട്ട് ചെയ്തുവെന്ന പ്രധാനമന്ത്രിയുടെ പരാമർശം അസത്യമാണെന്ന് വേണുഗോപാൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി. പ്രസംഗത്തിൽ ‘കോൺഗ്രസ്’ എന്ന പദം നിരവധി തവണ ഉപയോഗിച്ചതായും അദ്ദേഹം വിമർശിച്ചു. പാർലമെന്റിലെ നടപടിക്രമങ്ങളും വോട്ടിംഗ് രീതിയും പുറത്തു ചർച്ച ചെയ്തതിലൂടെ എംപിമാരുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും അതിനാലാണ് നോട്ടീസ് നൽകിയതെന്നും വേണുഗോപാൽ […]
Read more

തൃണമൂലിന്റെ ഗുണ്ടകളും അഴിമതിക്കാരും ഏപ്രിൽ 29-നകം കീഴടങ്ങുക: നരേന്ദ്ര മോദി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെയും മുഖ്യമന്ത്രി മമത ബാനർജിയെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്ലിനെ പാർലമെന്റിൽ എതിർത്തതിലൂടെ ബംഗാളിലെ സ്ത്രീകളെ തൃണമൂൽ വഞ്ചിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ബങ്കുറയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂലിന്റെ ഗുണ്ടകളും അഴിമതിക്കാരും ഏപ്രിൽ 29-നകം അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ കീഴടങ്ങണമെന്ന് മോദി മുന്നറിയിപ്പ് നൽകി. മേയ് 4-നുശേഷം ആരെയും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ നേതാക്കളുടെ ഇപ്പോഴത്തെ ഭീഷണികളും പ്രതികരണങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള […]
Read more

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി അനിൽ അക്കര

തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗമാണ് വിവാദമായത്. കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ അനിൽ അക്കരയാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്ന സമയത്ത് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ദൂരദർശനിലൂടെ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചുവെന്നും കോൺഗ്രസ് ആരോപിച്ചു. ഔദ്യോഗിക […]
Read more

പ്രധാനമന്ത്രിയേക്കാൾ വലിയ ഫെമിനിസ്റ്റ് ഇല്ല: മോദിയെ പുകഴ്ത്തി കങ്കണ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബിജെപി എംപി കങ്കണ റണാവത്ത്. രാജ്യത്തെ പെൺമക്കൾ, പ്രധാനമന്ത്രിയേക്കാൾ വലിയ ഫെമിനിസ്റ്റ് ആരുമില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് കങ്കണ ലോക്സഭയിൽ പറഞ്ഞു. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് കങ്കണയുടെ പ്രതികരണം. ഫെമിനിസത്തിന്റെ ഒരേയൊരു പതാകവാഹകനാണ് പ്രധാനമന്ത്രിയെന്നും രാജ്യത്തെ സ്ത്രീകൾ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ സ്ത്രീകളിൽ വിശ്വാസം വെച്ചതിന് തങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും കങ്കണ വ്യക്തമാക്കി. പ്രത്യേക സമ്മേളനത്തിനിടെയാണ് അവർ ലോക്സഭയെ അഭിസംബോധന ചെയ്തത്. മണ്ഡല പുനർനിർണയത്തെയും കങ്കണ പിന്തുണച്ചു. […]
Read more

വനിത ബിൽ; എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ല: പ്രധാനമന്ത്രി

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് സഭയിൽ ഇന്ന് അരങ്ങേറിയത്. സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണിതെന്നും, എതിർക്കുന്നവരോട് രാജ്യത്തെ സ്ത്രീകൾ മാപ്പ് തരില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വനിത സംവരണ ബില്ലിൽ ലോക്‌സഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഒരുമിച്ച് നിന്നാൽ ഇതിഹാസം രചിക്കാമെന്ന് എംപിമാരാട് പ്രധാനമന്ത്രി വ്യക്തമാക്കി. സ്വന്തം സ്ഥാനം പോകുമെന്ന ഭയമാണ് ചിലരെ നയിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 2024ൽ ഇത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് 2029ലെങ്കിലും വനിതാ സംവരണ ബിൽ […]
Read more

രാജ്യത്ത് ഇനി ബിജെപി മാത്രമോ? മണ്ഡല പുനര്‍നിര്‍ണയത്തിന് പിന്നിലെ രാഷ്ട്രീയ തന്ത്രങ്ങള്‍

രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള ഏറ്റവും വലിയ ചർച്ച മണ്ഡല പുനർനിർണയത്തേയും വനിതാ സംവരണത്തേയും ചുറ്റിപ്പറ്റിയാണ്. 33 ശതമാനം വനിത സംവരണം നടപ്പാക്കാനെന്ന പേരിൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആക്കി ഉയർത്തുന്ന മണ്ഡല പുനർ നിർണയ ബിൽ ഇന്ന് കടുത്ത പ്രതിപക്ഷ ബഹളത്തെ മറികടന്ന് പാർലമെന്റിൽ അവതരിപ്പിച്ചു കഴിഞ്ഞു. നാളെ വോട്ടെടുപ്പ് നടക്കും. ബിൽ നിയമമായാൽ ലോക്‌സഭയിലേക്ക് സംസ്ഥാനങ്ങളിൽ നിന്ന് 815ൽ കവിയാത്ത അംഗങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്ന് 35ൽ കൂടാത്ത അംഗങ്ങളും […]
Read more

വനിതാ സംവരണ ബിൽ ഈ പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വനിതാ സംവരണ ബിൽ ഈ വ്യാഴാഴ്ച തുടങ്ങുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന നാരീശക്തി വന്ദൻ സമ്മേളനത്തിലാണ് മോദിയുടെ പ്രസ്താവന. വനിതാ സംവരണ ബിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമെന്നതും സ്ത്രീകൾ ഭരണഘടകത്തിന്റെ അവിഭാജ്യ ഘടകമായിരിക്കണമെന്നും, അവരുടെ പങ്കാളിത്തം ജനാധിപത്യത്തെ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ കേന്ദ്രീകൃത വികസനമാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും, ഈ തീരുമാനത്തിലൂടെ ഇന്ത്യയുടെ ഭാവി മാറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023-ൽ എല്ലാ രാഷ്ട്രീയ […]
Read more

Recent News

Advertisement
WhiteswanTV Footer