ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് സഭയിൽ ഇന്ന് അരങ്ങേറിയത്. സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണിതെന്നും, എതിർക്കുന്നവരോട് രാജ്യത്തെ സ്ത്രീകൾ മാപ്പ് തരില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വനിത സംവരണ ബില്ലിൽ ലോക്‌സഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഒരുമിച്ച് നിന്നാൽ ഇതിഹാസം രചിക്കാമെന്ന് എംപിമാരാട് പ്രധാനമന്ത്രി വ്യക്തമാക്കി. സ്വന്തം സ്ഥാനം പോകുമെന്ന ഭയമാണ് ചിലരെ നയിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 2024ൽ ഇത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് 2029ലെങ്കിലും വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാകാൻ എല്ലാവരും സഹകരിക്കണമെന്നും മോദി പറഞ്ഞു.




