Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സോണിയക്കും രാഹുലിനും പാടാം, സതീശന് ജമാഅത്തെ ഇസ്ലാമി പാരമ്പര്യം; വിമർശവുമായി BJP

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ദേശീയ ഗാനമായ വന്ദേമാതരം ആലപിക്കുന്നത് ഒഴിവാക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ നടപടിക്ക് എതിരെ സംസ്ഥാന ബിജെപി ഘടകം നിയമപരമായും രാഷ്ട്രീയപരമായും നീങ്ങുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്. ‘കോണ്‍ഗ്രസിന്റെ ആസ്ഥാനത്ത് ഡല്‍ഹിയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. ഭരണഘടനപരമായ നടപടിയെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രി വിഡി സതീശനെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്.

സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വന്ദേ മാതരം ആലപിക്കുന്നതില്‍ തടസ്സവും പ്രയാസവുമില്ലെന്നിരിക്കെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തില്‍ മുഖ്യമന്ത്രിയായ വിഡി സതീശന്‍ ദേശീയഗാനം ആലപിക്കുന്നത് ഒഴിവാക്കി അപമാനിച്ചത്. സതീശനെ നയിക്കുന്നത് കോണ്‍ഗ്രസ് സംസ്‌ക്കാരമോ പാരമ്പര്യമോ ഭരണഘടനാ ബാധ്യതയോ അല്ലെന്ന് വ്യക്തമായി. അദ്ദേഹത്തെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും പാരമ്പര്യമാണ്. കേരള സര്‍ക്കാരിന്റെ നടപടിയ്ക്ക് എതിരെ നിയമപരമായി എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്ന് എസ് സുരേഷ് പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer